UPDATES

യാത്ര

മരിച്ച മനുഷ്യര്‍ക്ക് വിശ്രമിക്കാന്‍ ഒരു ആഡംബര ഹോട്ടല്‍!

ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്.

ജീവിച്ചിരിക്കുമ്പോള്‍ ആഡംബര ഹോട്ടലില്‍ സുഖജീവിതം നയിക്കണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. മരണാനന്തരം മൃതദേഹങ്ങളെ ആഡംബര സൗകര്യങ്ങളോടെ സുഖപ്രദമായ അന്ത്യവിശ്രമത്തിന് ഹോട്ടലിലേയ്ക്ക് അയയ്ക്കുന്ന ഏര്‍പ്പാട് ജപ്പാനിലുണ്ട്. ജപ്പാനിലെ ഒസാകയിലുള്ള ഇത്തരമൊരു ആഡംബര ഹോട്ടലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത് – ദി ഹോട്ടല്‍ റിലേഷന്‍ അല്ലെങ്കില്‍ ‘ഇതായി ഹോട്ടേരു’ എന്നാണ് ഇതിന്റെ പേര്. ഈ ആഡംബര ഹോട്ടലില്‍ മൃതശരീരം സൂക്ഷിച്ചുവയ്ക്കുന്നത് ജപ്പാനിലെ ഒരു പ്രവണതയായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ജപ്പാനില്‍ ശ്മശാനങ്ങള്‍ വളരെ കുറവാണ്. ഉള്ള ശ്മശാനങ്ങള്‍ വളരെയധികം അകലത്തിലുമാണ്. ഒരു മൃതദേഹം ശ്മശാനങ്ങളില്‍ എത്തുന്ന സമയത്ത്, മറ്റ് സംസ്‌കാരചടങ്ങുകള്‍ നടക്കുകയാണെങ്കില്‍, എത്തിക്കുന്ന മൃതശരീരം സൂക്ഷിക്കുന്നതിന് ഗ്ലാസ് കൊണ്ട് ആവരണം ചെയ്ത പ്രത്യേക പെട്ടിയുണ്ട്. ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്. ജപ്പാനിലെ ജനസംഖ്യയില്‍ കൂടുതലും പ്രായമുള്ളവരാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുന്നതിനാല്‍ ശ്മശാനങ്ങളില്‍ മരണദിനം തന്നെ ചടങ്ങുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് കൊണ്ടു തന്നെ ഇതായി ഹോട്ടേരുവിന്റെ ബിസിനസ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍