UPDATES

യാത്ര

ഇന്‍ക വംശത്തിന്റെ ‘നഷ്ടപ്പെട്ട നഗരം’ പുറം ലോകം അറിഞ്ഞത് 108 വര്‍ഷം മുമ്പ് ഒരു ജൂലൈ 24നായിരുന്നു

1460ന് ഇവിടുത്തെ നഗരം നിര്‍മ്മിക്കപ്പെട്ടത്. ഇന്‍ക സാമ്രാജ്യം അതിന്റെ ഉന്നതികളിലെത്തിയ കാലത്താണ് നിര്‍മ്മാണം നടന്നത്.

ലോകം അതിന്റെ ഭൂപടത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരു പ്രദേശം അടയാളപ്പെടുത്തിയത് 108 വര്‍ഷം മുമ്പ് ഒരു ജൂലൈ 24നായിരുന്നു. 1911 ജൂലൈ 24-നായിരുന്നു അമേരിക്കന്‍ പുരാവസ്തു ശാസ്ത്രജ്ഞനായ ഹിറം ബിന്‍ഗാം പുരാതന ഇന്‍കാ വംശത്തിന്റെ ഭൂമികയായിരുന്ന പെറുവിലെ മാച്ചു പിച്ചു കണ്ടെത്തിയത്. ഇന്‍കാ സംസ്‌കാരത്തിലെ മുഖ്യന്മാര്‍ തങ്ങളുടെ വേനല്‍ക്കാല വാസത്തിനായി തെരഞ്ഞെടുത്തിരുന്ന പ്രദേശമായിരുന്നു മാച്ചു പിച്ചു. ക്യൂസ്‌കോയുടെ വടക്കു പടിഞ്ഞാറുള്ള ഉറുബാംബ താഴ്വരയിലാണ് മാച്ചു പിച്ചു സ്ഥിതി ചെയ്യുന്നത്.

ഇന്‍കാ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തേടിയുള്ള ബിന്‍ഗാമിന്റെ യാത്രയാണ് അദ്ദേഹത്തെ മാച്ചു പിച്ചുവില്‍ എത്തിക്കുന്നത്. ഈ കണ്ടെത്തലിനെക്കുറിച്ച് ബിന്‍ഗാം പിന്നീട് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മാച്ചു പിച്ചുവിന് ‘ഓള്‍ഡ് പീക്ക്’ എന്നാണ് ഖുഷ്വാ ഭാഷയില്‍ അര്‍ത്ഥം. ‘ഇന്‍കകളുടെ നഷ്ടപ്പെട്ട നഗരം’ എന്ന് ഇതിനെ വിളിക്കുന്നു.

മാച്ചു പിച്ചു കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ഇന്‍കാ സാമ്രാജ്യത്തില്‍പ്പെട്ട പ്രദേശമാണ്. പെറുവിലെ കുസ്‌കോ നഗരത്തില്‍ നിന്നും 80 കി.മീറ്റര്‍ അകലെയുള്ള ഉറുബാംബ താഴ്‌വരയുടെ മുകളില്‍ 2,430 മീറ്റര്‍ (8,000 അടി) ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആമസോണ്‍ നദിയുടെ ഒരു കൈവഴിയായ ഉറുബാംബ നദിയും ഇതിന് സമീപത്തൂടെയാണ് ഒഴുകുന്നത്.

1460ന് ഇവിടുത്തെ നഗരം നിര്‍മ്മിക്കപ്പെട്ടത്. ഇന്‍ക സാമ്രാജ്യം അതിന്റെ ഉന്നതികളിലെത്തിയ കാലത്താണ് മാച്ചു പിക്ച്ചുവിന്റെ നിര്‍മ്മാണം നടന്നത്. 1560ന് മുമ്പ് തന്നെ സ്പാനിഷുകാര്‍ ഈ പ്രദേശത്ത് നടത്തിയ കൈയേറ്റത്തോടെ ഇന്‍കകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നല്‍കാതെ ശേഷം അവരെ ഒഴിപ്പിക്കുകയും ചെയ്തു.

സ്പാനിഷുകാര്‍ ഈ മേഖലയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രദേശത്ത് പടര്‍ന്നുപിടിച്ച വസൂരി ബാധയെ തുടര്‍ന്ന് ഇവിടത്തെ ജനങ്ങളും മറ്റും പൂര്‍ണ്ണമായും നശിച്ചു എന്നും കരുതപ്പെടുന്നുണ്ട്. പ്രാദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താല്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു.

1867 ല്‍ തന്നെ ജര്‍മ്മന്‍ വ്യാപാരിയായ ഓഗസ്റ്റോ ബേണ്‍സ് ഈ സ്ഥലം കണ്ടെത്തിയിരുന്നു എന്നും ബ്രിട്ടീഷ് ക്രിസ്തുമത പ്രചാരകനായ തോമസ് പേയ്‌നെയും ജര്‍മ്മന്‍ എന്‍ജിനീയറായ ജെ എം വോന്‍ ഹാസെല്‍ എന്നിവര്‍ ഹിറം ബിന്‍ഗാമിനേക്കാള്‍ മുന്‍പ് 1874ല്‍ തന്നെ ഇവിടെ എത്തിച്ചേര്‍ന്നു എന്നും വാദങ്ങളുണ്ട്.

പെറു ഇതിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചത് 1981ലാണ്. തുടര്‍ന്ന് 1983ല്‍ യുനെസ്‌കൊ ഇതിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

 

Read: സഞ്ചാരികളുടെ ഹൃദയം തകര്‍ത്ത് മാച്ചു പിച്ചുവിലെ ‘പവിത്ര താഴ്‌വര’ നശിപ്പിക്കാന്‍ ഒരുങ്ങി പെറു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍