UPDATES

യാത്ര

ആംസ്റ്റര്‍ഡാമിലെത്തുന്നവര്‍ക്ക് വിവാഹം കഴിക്കാം; ഒരു ദിവസത്തേക്കു മാത്രം

ആമസ്റ്റര്‍ഡാം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സ്വദേശികളായ യുവതി യുവാക്കളെ ഒരു ദിവസത്തേക്ക് വിവാഹം കഴിക്കാം.

ഒരു ദിവസത്തേക്ക് മാത്രം വിവാഹം കഴിക്കാന്‍ സാധിക്കുകയാണെങ്കില്‍ എങ്ങിനെയുണ്ടാകും? 24 മണിക്കൂര്‍ കഴിഞ്ഞാല്‍ എല്ലാം പഴയതുപോലെത്തന്നെ! അചാരമോ അനുഷ്ടാനമോ ഒന്നുമല്ല. ആംസ്റ്റര്‍ഡാമില്‍ അങ്ങനെയൊരു പരിപാടി തുടങ്ങിയിട്ടുണ്ട്. ആംസ്റ്റര്‍ഡാം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സ്വദേശികളായ യുവതി യുവാക്കളെ ഒരു ദിവസത്തേക്ക് വിവാഹം കഴിക്കാം. നഗരം ചുറ്റിക്കറങ്ങിക്കൊണ്ട് അവരുമൊത്ത് ഹണിമൂണ്‍ ആഘോഷിക്കാം. ‘ഒരു ആംസ്റ്റര്‍ഡാം സ്വദേശിയെ ഒരു ദിവസത്തേക് കല്യാണം കഴിക്കൂ’ എന്നൊരു പുതിയ പ്രചാരണ പരിപാടി തന്നെ അവര്‍ ആരംഭിച്ചിട്ടുണ്ട്.

ഒരു വരനേയോ വധുവിനേയോ ലഭിക്കാന്‍ 100 യൂറോ നല്‍കണം. കൃത്രിമമായ ഒരു വിവാഹാഘാഷമൊക്കെ അവര്‍ ഒരുക്കും. കൃത്രിമമായി നിര്‍മ്മിച്ച പൂവുകളും അധികം വിലയോന്നുമില്ലാത്ത മോതിരവും അണിഞ്ഞ് പുതുമണവാളനും മണവാട്ടിയുമായി ആശീര്‍വാദങ്ങളേറ്റുവാങ്ങി ഇടനാഴിയിലൂടെ നടക്കാം. നവദമ്പതികള്‍ക്ക് ഹണിമൂണിനൊപ്പം ആംസ്റ്റര്‍ഡാമിന്റെ എല്ലാ മുക്കും മൂലയും ചുറ്റിക്കണ്ട് ആസ്വദിക്കാം. കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും പരിപാടിയുടെ ഭാഗമാക്കാനും സാധിക്കും. ടൂറിസ്റ്റുകളും പ്രാദേശിക ജനങ്ങളും തമ്മിള്‍ നല്ല അടുപ്പം ഉണ്ടാകുന്നതിനാണ് ഇങ്ങനെയൊരു പരിപാടി ആരംഭിക്കുന്നതത്രേ.

സംഗതി കൊള്ളാമെന്ന് തോന്നുന്നുണ്ടോ? ആംസ്റ്റര്‍ഡാമിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാനുള്ള നൂതനമായ ഒരാശയം മാത്രമാണിത്. യാഥാര്‍ത്ഥ സ്‌നേഹമൊന്നും പ്രതീക്ഷിച്ച് ആരും പോകാന്‍ നില്‍ക്കരുത്. ഇനി കല്യാണം കഴിച്ച് സമയം കളയാനൊന്നും തയ്യാറല്ലെങ്കില്‍ ‘സ്പീഡ് ഡേറ്റിംഗ്’ പോലുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. ‘വീഡ് ഡേറ്റിംഗിനെ’ കുറിച്ച് കേട്ടിട്ടില്ലേ? അതും രസകരമാണ്. സന്ദര്‍ശകര്‍ ഒരു കൃഷിയിടം സന്ദര്‍ശിക്കുന്നു. അവിടെ അപരിചിതരായ ആളുകള്‍ ഉണ്ടാകും. അവരോട് സംസാരിക്കാം. അതിനുശേഷം കൃഷിയിടത്തിലെ ഏതെങ്കിലും ഒരു ഭാഗത്തുള്ള പാഴ്‌ചെടികള്‍ കൈകൊണ്ട് പിഴുത് കളയുന്നു! ഇതാണ് വീഡ് ഡേറ്റിംഗ്. ‘പ്ലാസ്റ്റിക് ഫിഷിംഗ്’ എന്ന് പറയുന്ന വേറൊരു കലാപരിപാടിയും ഉണ്ട്. വിനോദസഞ്ചാരികളുടെ പ്രവാഹം പരിസ്ഥിതിയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. അടുത്ത ദശാബ്ദത്തില്‍ നെതലാന്‍ഡ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read  More : ഇനി പറക്കാം, വരുന്നൂ ഉബർ എയർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍