UPDATES

യാത്ര

ഈ ഇറ്റാലിയന്‍ പ്രദേശത്തേക്ക് പോകുന്നോ? അവിടെ താമസിക്കാന്‍ എത്തിയാല്‍ നിങ്ങള്‍ക്ക് പ്രതിമാസം 55,000 രൂപയാണ് ലഭിക്കുക

‘ഒരു യൂറോക്ക് (79 രൂപ) ഒരു വീട് വില്‍പ്പനക്ക്’ തുടങ്ങിയ പ്രതീകാത്മക പദ്ധതികളൊക്കെയാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

‘മോളിസോ… അങ്ങിനെയൊരു സ്ഥലം ഇറ്റലിയിലുണ്ടോ?’ എന്ന് ഇറ്റലിക്കാര്‍ തമാശ രൂപത്തില്‍ പറയും. തെക്കന്‍ ഇറ്റലിയിലെ അധികമാരും അറിയപ്പെടാത്ത പ്രദേശമാണ് മോളിസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവിടുത്തെ ജനസംഖ്യ ഗൗരവമാംവിധം കുറഞ്ഞുവരികയാണ്. അതിനാല്‍ അതിനെതിരെ പോരാടാനും പുതിയ താമസക്കാരെ പ്രദേശത്തേക്ക് ആകര്‍ഷിക്കാനും അവിടത്തെ പ്രാദേശിക സര്‍ക്കാര്‍ തീവ്രമായ ശ്രമത്തിലാണ്.

അത് മോളിസ് മാത്രം നേരിടുന്ന പ്രതിസന്ധിയല്ല. മറ്റ് പല ഇറ്റാലിയന്‍ പ്രദേശങ്ങളും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ‘ഒരു യൂറോക്ക് (79 രൂപ) ഒരു വീട് വില്‍പ്പനക്ക്’ തുടങ്ങിയ പ്രതീകാത്മക പദ്ധതികളൊക്കെയാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആക്റ്റീവ് റെസിഡന്‍സ് ഇന്‍കം’ എന്നാണ് മോളിസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പേര്. ജനസംഖ്യ കുറയുന്നത് തടയുക, സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് പ്രാദേശിക കൗണ്‍സിലര്‍ അന്റോണിയോ ടെഡെസ്‌കോ പറയുന്നു.

കൂടാതെ, പുതുതായി താമസിക്കാന്‍ എത്തുന്ന എല്ലാവര്‍ക്കും ഓരോ മാസവും 700 യൂറോ (55,000 രൂപ) പരമാവധി മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കും. പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് അത് നല്‍കുന്നത്. താമസിക്കാനെത്തുന്നവര്‍ പുതിയ ബിസിനസ് സംരംഭം ആരംഭിക്കണമെന്നത് നിര്‍ബന്ധമുള്ള രണ്ടു കാര്യങ്ങളില്‍ ഒന്നാണ്. 2000ല്‍ താഴെ നിവാസികളുള്ള ഗ്രാമം തിരഞ്ഞെടുക്കണമെന്നാണ് മറ്റൊന്ന്. 136 ഗ്രാമങ്ങളില്‍ 100 ലധികം ഗ്രാമങ്ങളിലും ആളുകള്‍ തീരെ കുറവാണ്. രണ്ടു നിബന്ധനകളും ഗ്രാമങ്ങളെ സജീവമാക്കാന്‍വേണ്ടിയാണ് നടപ്പാക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിനായി മൊളിസ് മൊത്തം 1 മില്ല്യണ്‍ യൂറോയാണ് നീക്കിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 16-മുതല്‍ പദ്ധതി തുടങ്ങും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷകള്‍ അയയ്ക്കാന്‍ പരമാവധി രണ്ട് മാസം സമയം ലഭിക്കും. അപേക്ഷകരില്‍ നിന്നും ആളുകളെ തിരഞ്ഞെടുക്കുന്നത് സര്‍ക്കാരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക്‌ സന്ദര്‍ശിക്കുക – http://www3.molisedati.it/bollettino/ricerca1.php

Read:  പ്രകൃതിയും സാംസ്‌കാരിക പൈതൃകവും കൊണ്ട് ലോക ടൂറിസം സൂചികയില്‍ 34ാം റാങ്കിലെത്തി ഇന്ത്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍