UPDATES

യാത്ര

വിമാന കമ്പനികളുടെ മണ്‍സൂണ്‍ ഓഫര്‍ ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണമേകുന്നു

കഴിഞ്ഞാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ഓഫര്‍- ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 1111 രൂപയ്ക്ക് മുതല്‍ തുടങ്ങുന്ന ഒരു പാക്ക് ആയിരുന്നു

മണ്‍സൂണ്‍ കാരണം രാജ്യത്തെ പലയിടങ്ങളും ദുരിതത്തിലാണ്, എന്നാല്‍ ഈ സീസണ്‍ കാരണം നേട്ടമുണ്ടായിരിക്കുന്നത് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയ്ക്കാണ്. വിമാന കമ്പനികല്‍ ആകര്‍ഷകമായ മണ്‍സൂണ്‍ ഓഫറുകള്‍ കൂടി പ്രഖ്യാപിച്ചത്തോട് കൂടി മുന്‍വര്‍ഷത്തേ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ഈ വിര്‍ഷം ടൂറിസം മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.

യാത്ര ഡോട്ട് കോമിന് മാത്രം ഈ മണ്‍സൂണ്‍ സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 68 ശതമാനത്തിന്റെ എയര്‍ലൈന്‍ ബുക്കിംഗ് (ഇന്ത്യയിലക്കുള്ള) വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ ബുക്കിംഗില്‍ ആകട്ടെ 300 ശതമാനവും കടന്നു. വിമാന കമ്പിനികളുടെ ഓഫറുകളാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം.

കഴിഞ്ഞാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ഓഫര്‍- ഓഗസ്റ്റ് 2 മുതല്‍ ആറ് വരെ ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 1111 രൂപയ്ക്ക് മുതല്‍ തുടങ്ങുന്ന ഒരു പാക്ക് ആയിരുന്നു അവതരിപ്പിച്ചത്. ഇന്ത്യയിലേക്കുള്ള എയര്‍ലൈന്‍ ബുക്കിംഗിനായി ദിവസേനയുള്ള അഭ്യന്തര തലത്തിലുള്ള അന്വേഷണം 27 ശതമാനവും അന്താരാഷ്ട്ര തലത്തില്‍ 17 ശതമാനവുമാണ് വര്‍ധിച്ചിരിക്കുന്നത്.

മൊത്തത്തില്‍ ഈ വര്‍ഷം മുന്‍വര്‍ഷങ്ങളേക്കാള്‍ 20 ശതമാനം വളര്‍ച്ചയാണ് വിനോദ സഞ്ചാരത്തിനുണ്ടായിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ട്രാവല്‍ സീസണ്‍ മുമ്പ് തിരഞ്ഞെടുത്തിരുന്നത് വേനല്‍ക്കാലമായിരുന്നു. പക്ഷെ ഇപ്പോള്‍ മണ്‍സൂണ്‍ കാലത്ത് എത്താനാണ് സഞ്ചാരികള്‍ക്ക് പ്രിയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍