UPDATES

യാത്ര

വിശ്രമവേളകള്‍ സംഗീതാത്മകമാക്കാം: 2018ലെ യാത്രാ ട്രെന്‍ഡ് മ്യൂസിക് ടൂറിസം

2018ല്‍ സഞ്ചാരികള്‍ പ്രധാനമായും പ്രാദേശികമായ സംസ്‌കാരവും, പാരമ്പര്യവും മനസ്സിലാക്കാവുന്ന ഫെസ്റ്റിവലുകളും സ്ഥലങ്ങളും തേടിയാണെത്തുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ആഘോഷിക്കപ്പെടുന്ന ഒരു ഫെസ്റ്റിവലാണ് രാഗസ്ഥാന്‍.

ഒരു കാലഘട്ടം വരെ മ്യൂസിക് ടൂറിസം ഇന്ത്യയില്‍ അത്ര സുപരിചിതമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരായ സംഗീതപ്രേമികളുടെ ഇടപെടലുകളും നിരവധി പരിപാടികളുമൊക്കെയായി സംഗീത ടൂറിസം വളര്‍ന്നു കൊണ്ടിരിക്കുന്നു. മറ്റ് ട്രാവല്‍ ട്രെന്‍ഡിനെക്കാളും 2018ല്‍ സംഗീത ടൂറിസം വളര്‍ന്നുകഴിഞ്ഞു.

ഇന്ത്യയിലായാലും മറ്റ് സ്ഥലങ്ങളിലായാലും ഫെസ്റ്റിവല്‍ എന്നു പറയുന്നത് സംഗീതത്തിന് മാത്രമല്ല പ്രാധാന്യം നല്‍കുന്നത്. നിരവധി മറ്റ് അനുഭവങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. സംഗീത ടൂറിസവും സംഗീത ഫെസ്റ്റിവലുകളും ആളുകള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ മാത്രമല്ല. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും പ്രാദേശിക തൊഴില്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇടമാണ്.

2018ല്‍ സഞ്ചാരികള്‍ പ്രധാനമായും പ്രാദേശികമായ സംസ്‌കാരവും, പാരമ്പര്യവും മനസ്സിലാക്കാവുന്ന ഫെസ്റ്റിവലുകളും സ്ഥലങ്ങളും തേടിയാണെത്തുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ആഘോഷിക്കപ്പെടുന്ന ഒരു ഫെസ്റ്റിവലാണ് രാഗസ്ഥാന്‍. രാജസ്ഥാനിലെ ജെയ്സാല്‍മറില്‍ ഫെബ്രുവരി 23 മുതല്‍ 25വരെയാണ് രാഗസ്ഥാന്‍ നടക്കുന്നത്. ഇത് താര്‍ മരുഭൂമിയില്‍ നടക്കുന്ന ഏഷ്യയിലെ ആദ്യത്തെ ഡെസേര്‍ട്ട് ക്യാംപിംഗ് ഫെസ്റ്റിവലാണ്. ഈ വര്‍ഷം രാഗസ്ഥാനിന്റെ മൂന്നാം പതിപ്പില്‍ സംഗീതം, സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ മികച്ച ഒരുമിക്കല്‍ ആയിരിക്കും ഉണ്ടാകുക. ഇന്ത്യയുടെ മുക്കിനും മൂലയിലുമുള്ള സംഗീതപ്രേമികളെയും സഞ്ചാരപ്രേമികളെയും ആകര്‍ഷിക്കുന്ന പരിപാടികള്‍ ആയിരിക്കും ഇവിടെ കാത്തിരിക്കുന്നത്.

50 കലാകാരന്മാര്‍, ഒരു ആര്‍ട്ടിസ്റ്റ് വില്ലേജ്, ക്യാംപിംഗിനുള്ള സ്ഥലം, ഡസനോളം സിനിമ പ്രദര്‍ശനം, ബാറുകളും റെസ്റ്ററന്റുകളും, ചിത്രകലാപ്രദര്‍ശനം, പ്രഭാത യോഗ സെഷനുകള്‍, ഫുട്ബോള്‍ പ്ലേ ഗ്രൗണ്ട് എന്നിങ്ങനെ സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്ന എല്ലാവിധ ആകര്‍ഷണങ്ങളും ഇവിടെയുണ്ട്.

”കഴിഞ്ഞ കുറേ വര്‍ഷമായി അന്താരാഷ്ട്ര കലാകാരന്മാര്‍ ഇന്ത്യയില്‍ നിരവധി പരിപാടികള്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാന സര്‍ക്കാറുകളും സംഗീത-സംസ്‌കാര പരിപാടികള്‍ സംഘടിപ്പിച്ച് ടൂറിസം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സംഗീത-സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാന്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളും എത്താറുണ്ട് ” – സംഗീത ടൂറിസം ട്രെന്‍ഡിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഗൂമോ സിഇഒ വരുണ്‍ ഗുപ്ത വ്യക്തമാക്കി.

NH7 വീക്കെന്‍ഡര്‍, സണ്‍ബേണ്‍; ഹോണ്‍ബില്‍ ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവല്‍, കൊഹിമ; സൈറോ ഫെസ്റ്റിവല്‍ ഓഫ് മ്യൂസിക്; VH1 സൂപ്പര്‍സോണിക്; രാഗസ്ഥാന്‍ എന്നിവയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട മ്യൂസിക് ഫെസ്റ്റിവലുകള്‍. ഇന്ത്യന്‍ യുവാക്കളും, സഞ്ചാരികളും അവരുടെ ഇഷ്ടപ്പെട്ട അന്താരാഷ്ട്ര സംഗീത ആര്‍ട്ടിസ്റ്റുകളായ ജസ്റ്റിന്‍ ബീബറിന്റെയും, എഡ് ഷീരന്റെയും പോലുള്ള ആളുകളുടെ പരിപാടികള്‍ കാണാനും ആസ്വദിക്കാനുമായി എത്തുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍