UPDATES

യാത്ര

ഈ വര്‍ഷം തീര്‍ച്ചയായും കണ്ടിരിക്കേണ്ട യൂറോപ്യന്‍ നാട് ഇതാണ്; ലോണ്‍ലി പ്ലാനറ്റിന്റെ തിരഞ്ഞെടുപ്പ്

ഈ വേനല്‍ കാലത്ത് യൂറോപ്പിലെ ചില സ്ഥലങ്ങളില്‍ സന്ദര്‍ശകരുടെ വന്‍ ഒഴുക് ആശങ്ക ഉയര്‍ത്തുന്നുണ്ട്

ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. ട്രാവല്‍ ഗൈഡ് പ്രസാധകരായ ലോണ്‍ലി പ്ലാനറ്റ് ആളുകള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന പ്രദേശങ്ങളിലെ (ഓവര്‍ടൂറിസം) പ്രശ്‌നം പരിഹരിക്കാനായി അധികം ആരും സന്ദര്‍ശിക്കാത്ത സ്ഥലങ്ങളുടെ പട്ടികയും പുറത്തു വിട്ടു.

സ്‌കോട്‌ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ.

സ്‌കോട്‌ലന്‍ഡില്‍ എത്തുന്ന സന്ദര്‍ശകര്‍ ആദ്യം എത്തുന്നത് ഡുണ്ടീയിലാണ്. ഇവിടുത്തെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള മ്യൂസിയമുകളെയും മറ്റു ആകര്‍ഷണങ്ങളെ പറ്റിയും ലോണ്‍ലി പ്ലാനറ്റ് പ്രശംസിച്ചിട്ടുണ്ട്. ഇറ്റലിയിലെ എമിലിയ-രോമങ്ങ ആണ് ഒന്നാമത്. ടുസ്‌കാനി, കംപാനിയാ, വെനെട്ടോ എന്നീ സ്ഥലങ്ങള്‍ക്ക് പകരമായും ഭക്ഷണപ്രിയരുടെ ഇഷ്ട നഗരമായി വളര്‍ന്നു വരുന്നതിനുമാണ് ഈ നഗരത്തെ തിരഞ്ഞെടുത്തത്.

രാഗു, പര്‍മ ഹാം, ബല്‍സാമിക് വിനെഗര്‍, പാര്‍മേശന്‍ ചീസ് എന്നിവ ലഭിക്കുന്ന സ്ഥലമാണ് എമിലിയ-റൊമഗ്ന. അടുത്തിടെയാണ് ലോകത്തെ ഏറ്റവും വലിയ ക്യൂലിനെറി തീം പാര്‍ക്ക് തലസ്ഥാനമായ ബോലോഗ്നയില്‍ ആരംഭിച്ചത്. പ്രാദേശിക രുചികള്‍ അറിയാന്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ അവസരം ലഭിക്കും.

ബീച്ചുകള്‍, മലകള്‍, മനോഹരമായ ഗ്രാമങ്ങളുള്ള കാന്റാബ്രിയ, സ്‌പെയിന്‍ (തിരക്കേറിയ സ്ഥലങ്ങളുള്ള ബാഴ്സലോണയും കോസ്റ്റ ഡെല്‍ സോള്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമായ സ്ഥലം), ഹൈക്കിങ് പാതകളും, ഓട്ടോമാന്‍ കാല ചരിത്രവും എന്നിവ കൊണ്ട് പ്രശസ്തമായ കൊസോവ എന്നിവയാണ് പട്ടികയിലുള്ള മറ്റു സ്ഥലങ്ങള്‍.

ഈ വേനല്‍ കാലത്ത് യൂറോപ്പിലെ ചില സ്ഥലങ്ങളില്‍ സന്ദര്‍ശകരുടെ വന്‍ ഒഴുക് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ യൂറോപ്പിലെ മറ്റു പ്രധാന വിനോദ സഞ്ചാര മേഖലയുടെ പട്ടിക പുറത്തിറക്കിയതെന്ന് ലോണ്‍ലി പ്ലാനറ്റ് എഡിറ്റോറിയല്‍ ഡയറക്ടര്‍ ടോം ഹാള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍