UPDATES

യാത്ര

ലോകത്തെ തീര്‍ച്ചയായും കാണേണ്ട മ്യൂസിയങ്ങള്‍

ഓരോ മ്യൂസിയത്തിലെയും ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്

Avatar

അഴിമുഖം

സയന്‍സ് മുതല്‍ ചരിത്രം വരെ കല മുതല്‍ ഫാഷന്‍ വരെ നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള സംഭവങ്ങള്‍ ഒരു മ്യൂസിയത്തില്‍ ഉണ്ടാകും. ഓരോ മ്യൂസിയത്തിലെയും ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. വരുന്ന സന്ദര്‍ശകര്‍ക്ക് അറിവും പ്രചോദനവും നല്‍കുകയാണ് ഒരു മ്യൂസിയം ചെയ്യുന്നത്. സീറ്റെല്‍ മുതല്‍ സൗത്ത് ആഫ്രിക്ക വരെയുള്ള ലോകത്തെ വിവിധ മ്യൂസിയങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സയന്‍സും ടെക്കും

തത്വജ്ഞാനപരമായ ആശയങ്ങളും ചോദ്യങ്ങളും-നമ്മള്‍ എവിടുന്നു വന്നു എവിടേക്ക് പോകുന്നു-അങ്ങനെ ഒരു ഡിജിറ്റല്‍ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് റിയോ ഡി ജെനേറിയോയിലെ മ്യൂസിയം ഓഫ് ടുമോറോ ഒരുക്കുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ, ജീവിത പരീക്ഷങ്ങള്‍ ഇവയുടെ ഒക്കെ ഒത്തുചേരലാണ് സ്പെയിനിലെ വലേന്‍ഷ്യയില്‍ സ്ഥിതി ചെയ്യുന്ന സയന്‍സ് മ്യൂസിയം. സ്വീഡനിലെ മ്യൂസിയം ഓഫ് ഫെയിലിയര്‍ 70 പരാജയപ്പെട്ട ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അവിടുത്തെ ഫെയ്ലിയര്‍ കണ്‍ഫെഷന്‍ ബൂത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പരാജയങ്ങളും പങ്കുവെയ്ക്കാം.

ചരിത്രവും സംസ്‌കാരവും

ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രവും സംസ്‌കാരവും പറയുന്ന മ്യൂസിയമാണ് നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍. അടിമത്തം മുതല്‍ ഒബാമയുടെ ഭരണം മുതല്‍ ഇതുവരെയുള്ള എല്ലാം 2016-ല്‍ വാഷിംങ്ടണ്‍ ഡിസിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറാക്കേച്ചിലെ പരേതനായ ഡിസൈനറായ വേസ് സെയ്ന്റ് ലോറന്റ് മ്യൂസിയം മൊറോക്കോ ഫാഷനാണ് പ്രദര്‍ശിപ്പിക്കുന്നത്. സംഗീത ആരാധകര്‍ക്ക് വേണ്ടി നിര്‍മ്മിച്ചൊരു മ്യൂസിയമാണ് റോസ്‌കില്‍ഡയിലെ റാഗ്‌നറോക്ക് മ്യൂസിയം. 1950മുതലുള്ള സംഗീത ഉപകരണങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ ആയുധങ്ങള്‍ തുടങ്ങിയവയാണ് സീറ്റെലിലെ നോര്‍ഡിക് ഹെറിറ്റേജ് മ്യൂസിയം.

ഡിസൈനും ആര്‍ക്കിടെക്ച്ചറും

ബോര്‍ഡിയോക്സ് സൈറ്റ് ഡു വിന്‍ വ്യത്യസ്തമായ രൂപകല്പനയാണ് ലഭിച്ചിരിക്കുന്നത്. ഈ 19 തീം സ്പേസ് ഉള്ള മുള്‍ട്ടീസെന്സറി പ്ലേഗ്രൗണ്ട് ആണ് ഈ സാംസ്‌കാരിക കേന്ദ്രം. ഒരു ബെല്‍വേഡറെ കെട്ടിടമാണ് ഇത്. ഫാഷന്‍ മുതല്‍ ആര്‍ക്കിടെക്ച്ചര്‍ വരെയും വെസ്പാസ് മുതല്‍ റോബോട് വരെ നിരവധി വസ്തുക്കളാണ് ലണ്ടനിലെ ഡിസൈന്‍ മ്യൂസിയം ആയ ‘ഡിസൈനര്‍ മേക്കര്‍ യൂസര്‍’ പ്രദര്‍ശിപ്പിക്കുന്നത്. ഇസ്രായേലിലെ ഡിസൈന്‍ മ്യൂസിയം ഹോലോണ്‍ മികച്ച രൂപകല്പനയുടെ ഉദാഹരണമാണ്. സിയോളിലെ ഡോങ്‌ടെമണ് ഡിസൈന്‍ പ്ലാസ ഒരു ഫാഷന്‍ ഹബ്ബാണ്.

ആധുനിക കല

ഏഴു നിലയിലുള്ള ഗാലറികള്‍, റസ്റ്റോറന്റുകള്‍, ആയിരത്തോളം ചെടികള്‍ നട്ടു വളര്‍ത്തിയ ലിവിങ് വോള്‍ അങ്ങനെ കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാന്‍ ഒരുപാടുണ്ട് സാന്‍ ഫ്രാന്‍സിസ്‌കോ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്സില്‍. അതുപോലെതന്നെ ഇപ്പോള്‍ പുതുക്കി പണിത ലണ്ടനിലെ ടാറ്റെ മോഡേണില്‍ പുതിയ ഭക്ഷണ ശാലകളും പ്രദര്‍ശന സ്ഥലവും ലഭിച്ചു. ജക്കാര്‍ത്തയില്‍ 2017 ഡിസംബറിലാണ് ഇന്‍ഡോനേഷ്യയിലെ ആദ്യ അന്താരാഷ്ട്ര ആധുനിക കല മ്യൂസിയം ആയ മ്യൂസിയം MACAN ആരംഭിച്ചത്. ഇന്‍ഡോനേഷ്യന്‍ കലകളും ജെഫ് കൂണ്‍സ് പോലെ പ്രശസ്ത കലാകാരന്മാരുടെ വസ്തുക്കളാണ് ഇവിടെയുള്ളത്. കേപ്പ് ടൗണിലെ ആഫ്രിക്കന്‍ മ്യൂസിയം ആയ സീറ്റ്സ് സമകാലീനമായ കലകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

(*ചിത്രം-  റിയോ ഡി ജെനേറിയോ, വിക്കിപീഡിയ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍