UPDATES

യാത്ര

ഗ്രാന്‍ഡ് കാന്യന്‍: പ്രകൃതിയുടെ അത്ഭുതം

ഓറഞ്ച്, ബ്രൗണ്‍, പച്ച നിറങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഗ്രാന്‍ഡ് കാന്യന്‍ ഏതു യാത്രികനെയും അത്ഭുതപ്പെടുത്തും.

Avatar

അഴിമുഖം

ലോകത്തിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളില്‍ ഒന്നാണ് ഗ്രാന്‍ഡ് കാന്യന്‍. കൊളറാഡോ നദി ഇതിനടിയിലൂടെ ഒഴുകുന്ന കാഴ്ച മനോഹരമാണ്. ഓറഞ്ച്, ബ്രൗണ്‍, പച്ച നിറങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഗ്രാന്‍ഡ് കാന്യന്‍ ഏതു യാത്രികനെയും അത്ഭുതപ്പെടുത്തും. ഗ്രാന്‍ഡ് കാന്യലിലേക്ക് യാത്ര നടത്തിയ ഒരു യാത്രികന്റെ കുറിപ്പ്-

‘ഗ്രാന്‍ഡ് കാന്യന്റെ സൗത്ത് റിമ്മില്‍ പോകാനായി ആരിസോണയിലെ റെഡ് റോക്കില്‍ സ്ഥിതി ചെയ്യുന്ന സെഡോണയില്‍ നിന്നും തുസായന്‍ എന്ന ചെറിയ നഗരത്തിലേക്കാണ് ആദ്യം എന്റെ യാത്ര ആരംഭിച്ചത്. ഗ്രാന്‍ഡ് കാന്യന്റെ സൗത്ത് റിമ്മിലാണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുക. 12 മാസവും ഇത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. അതേസമയം, പ്രശസ്തമായ ആന്റലോപ് കാന്യനും ഹോര്‍സ് ഷൂ ബെന്‍ഡും ഉള്ള നോര്‍ത്ത് റിം ശീതകാലത്ത് അടച്ചും ഇടും, മെയ് മാസം തൊട്ടാണ് ഇത് സന്ദര്‍ശക്കാര്‍ക്കായി തുറന്ന് കൊടുക്കുന്നത്.

കാന്യന്‍ സന്ദര്‍ശ്ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഹെലികോപ്റ്റര്‍, പിങ്ക് ജീപ്പ് സേവനങ്ങള്‍, പാര്‍ക്കിലെ ലോഡ്ജ്, സൈക്കിള്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഞാന്‍ പിങ്ക് ജീപ്പില്‍ കയറി യാത്ര തുടങ്ങി. ഈ ജീപ്പ് തുസായനിലെ നാഷണല്‍ ജിയോഗ്രാഫിക്ക് ഗ്രാന്‍ഡ് കാന്യന്‍ വിസിറ്റര്‍ സെന്ററില്‍ നിന്നുമാണ് ഓടി തുടങ്ങുന്നത്. 20 മിനിറ്റുള്ള ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ജാക്കറ്റ് എന്നിവ കരുതാവുന്നതാണ്.

443 കിലോമീറ്റര്‍ നീളമുള്ള ഈ ഗ്രാന്‍ഡ് കാന്യന് ഏകദേശം 1,800 മില്യണ്‍ വര്‍ഷം പഴക്കമുണ്ട്. അഗ്നിപര്‍വ്വതങ്ങളും വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡവും കൂട്ടിയിടിച്ചാണ് ഇത് രൂപപെട്ടതെന്നും പറയപ്പെടുന്നു. അഞ്ചു മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൊളറാഡോ നദി ഇവിടുന്ന് ഒഴുകി തുടങ്ങിയത്. നദിയുടെ ഒഴുക്കാണ് കാന്യന്റെ കൊത്തുപണി ചെയ്തത്. പാര്‍ക്കില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് കൊളറാഡോ നദിയുടെ വെള്ളത്തിന്റെ സ്വാദ് നോക്കാവുന്നതാണ്.

യാത്രക്കിടയില്‍ ഞങ്ങളുടെ ജീപ്പ് ഡ്രൈവര്‍ വില്യം കാന്യനെ കുറിച്ചുള്ള ഒരുപാട് വിവരങ്ങള്‍ പകര്‍ന്ന് നല്‍കി. അമേരിക്കയിലെ ഹോപി ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ട ആളാണ് വില്യം. കാന്യനിലെ ആദ്യത്തെ താമസക്കാരും അവരാണ്. ‘ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ ഇവിടെ എത്തിയത്, അന്ന് മുതല്‍ ഇവിടെയാണ് താമസം’- വില്യം പറഞ്ഞു. ‘Sohveymah’ (ആകാശഗംഗ എന്നാണ് അര്‍ഥം) എന്നാണ് ഹോപിയില്‍ അദ്ദേഹത്തിന്റെ പേര്.


ഹോപി പോലെ നവാജോ, ഹവാസുപായി, യവപ്പായി ഗോത്ര വര്‍ഗക്കാരും ഇവിടെയാണ് താമസം. 150,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യയിലെ ബെറിംഗ് സ്ട്രെയ്റ്റില്‍ നിന്നുമാണ് നോര്‍ത്ത് അമേരിക്കയിലേക്ക് നേറ്റീവ് അമേരിക്കന്‍സ് എത്തിയതെന്ന് നരവംശശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ‘അമേരിക്കയിലെ ഏറ്റവും പഴയ സംസ്‌കാരം ഞങ്ങളുടേതാണ്. ദൈവികമായ ഒരു ശക്തിയാണ് ഞങ്ങളെ ഇവിടെ കൊണ്ടു വന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ആയിട്ടും ഞങ്ങള്‍ എവിടുന്നാണ് വന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം.’- വില്യം കൂട്ടിച്ചേര്‍ത്തു.

ആരിസോണയിലെ ഇന്ന് ഏകദേശം 13000 ഹോപ്പികളാണ് ഉള്ളത്. കാന്യന്‍ കാണാനായി സൗത്ത് റിമ്മിലെ ഹെര്‍മിറ്സ് ട്രെയിലിലൂടെ ഞാന്‍ നടന്നു. തുടക്കം ഈ വഴിയിലൂടെ ഇറങ്ങാന്‍ എളുപ്പമാണെങ്കിലും പിന്നീട് കുത്തനെയുള്ള ഇറക്കം കുറച്ച് ബുദ്ധിമുട്ടാണ്. ഹെര്‍മിറ്സ് റെസ്റ്റില്‍ നിന്നും സാന്റാ മരിയ സ്പ്രിംഗ് വരെയാണ് യാത്ര. കുളവും വെള്ളച്ചാട്ടവും നിങ്ങള്‍ക്ക് ഇവിടെ കാണാം. ഹൈക്കിങ് ഷൂ, സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കടല്‍ ജീവികളുടെ ജീവാംശം ഇവിടെ കാണാം. കാന്യന്‍ ഉണ്ടാവുന്നതിന് മുന്‍പ് ഈ മേഖല കടലിനടിയിലായിരുന്നു. യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ ചുറ്റും ശ്രദ്ധിക്കുക. ഫോട്ടോ എടുക്കുന്നത് അത്ര സുരക്ഷിതമല്ല. കണക്കുകള്‍ പ്രകാരം ഓരോ രണ്ടു മാസം ഒരാള്‍ ഇവിടെ വീണ് മരിക്കുന്നു.

സസ്യജാലങ്ങളും മൃഗങ്ങളും ഇവിടെ നിരവധിയാണ്. വളര്‍ച്ച അതിജീവിക്കുന്ന ചെടികളും മരുഭൂമിയിലെ ചെടികളും മറ്റു മരങ്ങളുമൊക്കെ ഇവിടെ ധാരാളമുണ്ട്. പിനിയന്‍ പൈന്‍, യുക്ക ജൂനിപ്പര്‍, ബനാന യുക്ക തുടങ്ങിയ 15 തരം കാക്ടസ് ഇവിടെയുണ്ട്. ബോബ്കാറ്റ്, റാറ്റില്‍സ്നേക്ക്, കോട്ടണ്‍ ടയില്‍ റാബ്ബിറ്റ്, പലതരം പക്ഷികള്‍, മലസിംഹം എന്നിവ നിങ്ങള്‍ക്ക് കാണാം.

കാന്യനിന്റെ ഉത്പത്തിയെ കുറിച്ചു വ്യക്തമായ ചിത്രം നല്‍കുന്ന യവപ്പായി ജിയോളജി മ്യൂസിയം, എല്‍ ടോവര്‍ ഹോട്ടല്‍, ബ്രൈറ്റ് എഞ്ചല്‍ ലോഡ്ജ്, ഹോപി ഹൗസ് ഗിഫ്റ് സ്റ്റോര്‍ ആന്‍ഡ് ആര്‍ട് ഗാലറി, ഗ്രാന്‍ഡ് കാന്യന്‍ ഡീപോട്, 1990-ല്‍ നിര്‍മ്മിച്ച കാന്യന്‍ റയില്‍റോഡ് സ്റ്റേഷന്‍ എന്നിവ സൗത്ത് റിമ്മില്‍ ഉണ്ട്. 40 മിനിറ്റുള്ള ഐമാക്സ് ഫിലിമും, നാഷണല്‍ ജിയോഗ്രാഫിക്ക് ഗ്രാന്‍ഡ് കാന്യന്‍ വിസിറ്റര്‍ സെന്ററിലെ ലഞ്ചും കഴിച്ചു ഞാന്‍ യാത്ര അവസാനിപ്പിച്ചു. ഗ്രാന്‍ഡ് കാന്യനെ കുറിച്ചു നിങ്ങള്‍ എത്ര വായിച്ചാലും ഫിലിമുകള്‍ കണ്ടാലും അത് നേരിട്ട് അവിടെ പോയി അനുഭവിച്ച് അറിയുന്നതിന് അത്രയും വരില്ല. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യശാലിയാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍