UPDATES

യാത്ര

എവറസ്റ്റ് കൊടുമുടിയുടെ ഉയരം അളക്കാന്‍ ഒരുങ്ങി നേപ്പാള്‍

നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്റര്‍(29,029 അടി) ആണ് നിലവിലെ ഔദ്യോഗിക ഉയരം.

ലോകത്തിലെ ഏറ്റവുംനീളമേറിയ കൊടുമുടിയുടെ ഉയരം കുറഞ്ഞുവരുന്നെന്ന ശക്തമായ ഊഹം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരം വീണ്ടും അളക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു.

2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തിനുശേഷം കൊടുമുടിയുടെ ഉയരം കുറഞ്ഞതായി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇങ്ങനെയെരു തിരുമാനം. ഇതിനായി കൊടുമുടി കയറുന്നതില്‍ വൈദഗ്ധ്യം നേടിയ ഒരു സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കുമെന്ന് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറിയിച്ചു.

നാലുപേരടങ്ങുന്ന സംഘം ബുധനാഴ്ച ഈ ദൗത്യമാരംഭിക്കും. നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്റര്‍(29,029 അടി) ആണ് നിലവിലെ ഔദ്യോഗിക ഉയരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍