UPDATES

യാത്ര

ഇനി എവറെസ്റ്റ് കീഴടക്കുക എളുപ്പമല്ല; മരണത്തിന്റെ സീസണ്‍ അവസാനിക്കുമ്പോള്‍ കടുത്ത നിയമങ്ങളുമായി നേപ്പാള്‍

എവറസ്റ്റ് കയറാന്‍ അനുമതിതേടുന്ന എല്ലാ പര്‍വ്വതാരോഹകര്‍ക്കും നേരത്തെ ഉയര്‍ന്ന പര്‍വ്വതങ്ങള്‍ കയറിയ അനുഭവവും പരിശീലനവും ഉണ്ടായിരിക്കണമെന്നാണ് കമ്മീഷന്‍ പ്രധാനമായും നിര്‍ദേശിക്കുന്നത്

എവറസ്റ്റ് കീഴടക്കാൻ പർവതാരോഹകരുടെ തിരക്കേറിയതോടെ അപകടങ്ങളും വർധിച്ചതോടെ അപകട മരണങ്ങളും വര്‍ധിച്ചിരുന്നു. സമീപ കാലത്തെ ഏറ്റവും അപകടം നിറഞ്ഞ സീസണാണ് കഴിഞ്ഞു പോയത്. അതിനാല്‍ ഭാവിയില്‍ അത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നേപ്പാൾ സർക്കാര്‍ ഒരു ഉന്നതതല കമ്മീഷനെ നിയോഗിച്ചിരുന്നു. വിശദമായ പഠനത്തിനു ശേഷം കഴിഞ്ഞ ദിവസം അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എവറസ്റ്റ് കയറാന്‍ അനുമതിതേടുന്ന എല്ലാ പര്‍വ്വതാരോഹകര്‍ക്കും നേരത്തെ ഉയര്‍ന്ന പര്‍വ്വതങ്ങള്‍ കയറിയ അനുഭവവും പരിശീലനവും ഉണ്ടായിരിക്കണമെന്നാണ് കമ്മീഷന്‍ പ്രധാനമായും നിര്‍ദേശിക്കുന്നത്. പതിവിലും കൂടുതൽ സഞ്ചാരികള്‍ എത്തുന്നതും, അതില്‍ ഭൂരിഭാഗം പേര്‍ക്കും ആവശ്യത്തിനുള്ള പർവതാരോഹണ പരിചയം ഇല്ലാതിരുന്നതുമാണ് അപകടമരണങ്ങള്‍ കൂടാന്‍ കാരണമെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

മെയ് മാസത്തിൽ മാത്രം 8,850 മീറ്റർ (29,035 അടി) ഉയരത്തിലുള്ള പർവതത്തിൽവെച്ച് 11 മലകയറ്റക്കാർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. 11,000 ഡോളർ നല്‍കിയാല്‍ ആര്‍ക്കും എവറസ്റ്റ് കയറാന്‍ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനമുണ്ടായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, പർവതാരോഹക വിദഗ്ധർ, പർവതാരോഹക കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ഏജൻസികൾ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ഏല്ലാ ആരോപണങ്ങളെകുറിച്ചും അന്വേഷണം നടത്തിയത്.

‘8,000 മീറ്ററിനു മുകളിലേക്ക് പർവതാരോഹണം നടത്തുന്നവരെ അടിസ്ഥാനപരവും ഉയർന്നതുമായ മലകയറ്റ പരിശീലനത്തിന് വിധേയരാകണം’ എന്ന് റിപ്പോർട്ടിൽ പറയുന്നു. എവറസ്റ്റ് കീഴടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനിമുതല്‍ പെർമിറ്റ് ലഭിക്കണമെങ്കില്‍ നേപ്പാളിലെ കുറഞ്ഞത് 21,325 അടിയെങ്കിലുമുള്ള മല കയറിയിരിക്കണം. കൂടാതെ, ശാരീരിക ക്ഷമത തെളിയുക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുകയും, പരിശീലനം ലഭിച്ച ഒരു നേപ്പാളി ഗൈഡ് കൂടെയുണ്ടാവുകയും വേണം.

‘പർവതാരോഹകർ മരിക്കുന്നത് ഉയരത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍, ഹൃദയാഘാതം, ക്ഷീണം എന്നിവകൊണ്ടെല്ലാമാണ്. അല്ലാതെ ട്രാഫിക് ജാം മൂലമല്ല’- എന്ന് പാനൽ അംഗം മീര ആചാര്യ പറഞ്ഞു. പർവതാരോഹകരുടെ സുരക്ഷിതത്വത്തിന് മുന്‍‌തൂക്കം നല്‍കിയാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ഛതെന്നും അവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍