UPDATES

യാത്ര

ഭൂകമ്പം തകര്‍ത്ത നേപ്പാളിന് പുനരുജ്ജീവനം; വീണ്ടും സഞ്ചാരികളുടെ ഒഴുക്ക്

ഹിമാലയത്തിന്റെ കവാടമെന്ന് അറിയപ്പെടുന്ന ഈ രാജ്യത്താണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ 10 കൊടുമുടികളും ഏറ്റവും മികച്ച പര്‍വതാരോഹണ – ട്രെക്കിംഗ് സാധ്യതകളുമുള്ളത്. തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള സ്ഥലങ്ങള്‍ ഇപ്പോളും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

2015 ഏപ്രിലില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വ്യാപക നാശം വിതച്ചിരുന്നു. 9000ത്തോളം പേര്‍ കൊല്ലപ്പെട്ടു. രണ്ടര വര്‍ഷത്തിന് ശേഷം നേപ്പാള്‍ മികച്ചൊരു ടൂറിസ്്റ്റ് കേന്ദ്രമായി ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ഹിമാലയത്തിന്റെ കവാടമെന്ന് അറിയപ്പെടുന്ന ഈ രാജ്യത്താണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ 10 കൊടുമുടികളും ഏറ്റവും മികച്ച പര്‍വതാരോഹണ – ട്രെക്കിംഗ് സാധ്യതകളുമുള്ളത്.

തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള സ്ഥലങ്ങള്‍ ഇപ്പോളും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. മുന്‍ സ്വതന്ത്ര നഗരരാഷ്ട്രം പടാന്‍ അടക്കമുള്ളവയുണ്ട്. ഈ നഗരത്തിലെ ദര്‍ബാര്‍ സ്‌ക്വയര്‍ ശ്രദ്ധേയമാണ്. വലിയ രാജകൊട്ടാരമാണ് ഇവിടെയുള്ളത്. ഇതിന് ചുറ്റമുള്ള ക്ഷേത്രങ്ങളില്‍ ഹിന്ദു പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും രംഗങ്ങള്‍ അതിമനോഹരമായി കൊത്തുപണി ചെയ്ത് വച്ചിട്ടുണ്ട്. മഹാഭാരതത്തിലേയും രാമായണത്തിലേയും രംഗങ്ങള്‍. കൃഷ്ണ ക്ഷേത്രം എടുത്തുപറയേണ്ട ഒന്നാണ്. കാഠ്മണ്ഡുവില്‍ നിരവധി പുരാതന ക്ഷേത്രങ്ങളാണ് തകര്‍ന്നത്.

ദര്‍ബാര്‍ സ്‌ക്വയറിന് വടക്കുള്ള, 11ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സുവര്‍ണ ക്ഷേത്രം തീര്‍ച്ചയായും കാണേണ്ട ഒന്നാണ്. ചില ക്ഷേത്രങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇവയുടെ പുനര്‍നിര്‍മ്മാണം ഊര്‍ജ്ജിതമായി നടക്കുന്നു. മറ്റൊരു ടൂറിസ്റ്റ് കേന്ദ്രം തമേല്‍ ആണ്. ബജറ്റ് ഹോട്ടലുകള്‍ക്കും നല്ല ഭക്ഷണം കിട്ടുന്ന റെസ്‌റ്റോറന്റുകള്‍ക്കും ക്ഷാമമില്ല. മൗണ്ടന്‍ ട്രക്കിംഗിന് ഇപ്പോള്‍ തടസങ്ങളില്ല. ഭൂകമ്പം എവറസ്റ്റിന് സമീപമുള്ള താമസ കേന്ദ്രങ്ങളെ തകര്‍ത്തിരുന്നു.

കാഠ്മണ്ഡുവില്‍ നിന്ന് അര ദിവസത്തെ ബസ് യാത്രയുണ്ട് ചിത്വന്‍ നാഷണല്‍ പാര്‍ക്കിലേയ്ക്ക്. ഇവിടെ ജംഗിള്‍ സഫാരി ആസ്വദിക്കാം. വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ കാണ്ടാമൃഗങ്ങള്‍, ബംഗാള്‍ കടുവകള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ചിത്വനുമായി താരതമ്യപ്പെടുത്തിയാല്‍ താരതമ്യേന ശാന്തവും തിരക്ക് കുറഞ്ഞതുമായ ബാര്‍ദിയ നാഷണല്‍ പാര്‍ക്ക് പടിഞ്ഞാറന്‍ നേപ്പാളിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍