UPDATES

യാത്ര

സര്‍ക്കാരിന് പുതിയ വിനോദസഞ്ചാര സൌഖ്യ ചികിത്സ നയം; ബോര്‍ഡില്‍ രാംദേവും

മേഖലയെ പരിപോഷിപ്പിക്കാനുള്ള തന്ത്രങ്ങളാവും രാംദേവ് ഉള്‍പ്പെടുന്ന കമ്മിറ്റി ആവിഷ്‌കരിക്കുക

വിനോദ സഞ്ചാര മേഖലയുടെ സാധ്യതകള്‍ ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് പുതിയ സൗഖ്യ, ആരോഗ്യ വിനോദസഞ്ചാര നയത്തിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര വിനോദസഞ്ചാര, സാംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെയും അവര്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെയും അതിന്റെ നിരക്കിന്റെയും വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന വെബ്സൈറ്റ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ഒരു ആരോഗ്യ, സൗഖ്യ ചികിത്സ വിനോദസഞ്ചാര പ്രോത്സാഹന ബോര്‍ഡിന് രൂപം നല്‍കിയതായും അതില്‍ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ നരേഷ് ട്രഹാനും ബാബ രാംദേവും അംഗങ്ങളാണെന്നും മന്ത്രി വെളിപ്പെടുത്തി. ഈ മേഖലയെ പരിപോഷിപ്പിക്കാനുള്ള തന്ത്രങ്ങളാവും രാംദേവ് ഉള്‍പ്പെടുന്ന കമ്മിറ്റി ആവിഷ്‌കരിക്കുക.ആയുഷ് പോലെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് പിന്തുണയാവുന്ന തരത്തിലാവും പുതിയ വിനോദസഞ്ചാര നീക്കമെന്നും മന്ത്രി അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍