മനുഷ്യന്മാരുമാരുമായുള്ള ഇടപെടല്‍ ഡോള്‍ഫിനുകളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കാന്‍ കാരണമായേക്കുമെന്നാണ് പ്രധാന ആശങ്ക.
ന്യൂസിലാന്‍ഡിലെ ബേ ഓഫ് ഐലന്‍ഡ്സില്‍ ബോട്ടില്‍നോസ് ഡോള്‍ഫിനുകളുമൊത്തുള്ള സഞ്ചാരികളുടെ നീന്തലും കളികളും കൂടിയതിനെ തുടര്‍ന്ന് അതിനുള്ള അനുമതി റദ്ദ് ചെയ്തു. മനുഷ്യന്മാരുമായുള്ള അടുത്ത ഇടപെടലുകള്‍ ഡോള്‍ഫിനുകളുടെ വിശ്രമത്തിലും ഫീഡിംഗ് സ്വഭാവത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഡോള്‍ഫിനൊപ്പം നീന്താനും കളിക്കാനും സഞ്ചാരികള്‍ക്ക് അവസരം ഒരുക്കിയിരുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അനുമതി അധികൃതര്‍ റദ്ദ് ചെയ്തത്.
മനുഷ്യന്മാരുമാരുമായുള്ള ഇടപെടല്‍ ഡോള്‍ഫിനുകളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കാന്‍ കാരണമായേക്കുമെന്നാണ് പ്രധാന ആശങ്ക. നീന്തുന്നതിനുള്ള നിരോധനത്തിനു പുറമേ ഡോള്‍ഫിനുകളുമായി 20 മിനിറ്റില്‍ കൂടുതല്‍ ഇടപെടരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സര്‍വേഷന്റെ ഗവേഷണ വിഭാഗം പറയുന്നത്, ബേ ഓഫ് ഐലന്‍ഡ്സില്‍ മനുഷ്യരും ഡോള്‍ഫിനുകളും തമ്മിലുള്ള ഇടപെടലിനെ തുടര്‍ന്നു ഡോള്‍ഫിനുകളുടെ എണ്ണം 1990ന് ശേഷം 66 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത് എന്നാണ്.
ബേ ഓഫ് ഐലന്‍ഡ്സില്‍ ഒരു സമുദ്ര സസ്തനി സങ്കേതം സൃഷ്ടിക്കണമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സര്‍വേഷന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഡോള്‍ഫിനുകളുമൊത്തുള്ള നീന്തല്‍ നിരോധിച്ചത്തോടെ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ഇടിവുണ്ടായേക്കുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കരുതുന്നത്. നടപടി പുനപരിശോധിക്കണമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.
കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി