UPDATES

യാത്ര

ഓരോ ഋതുവിലും ഓരോ അനുഭൂതിയാണ് നയാഗ്ര/ ചിത്രങ്ങള്‍

നുരഞ്ഞു പതഞ്ഞ പാല്‍പ്പതപോലെയാണിപ്പോള്‍ നയാഗ്ര

നുരഞ്ഞ് പതഞ്ഞ് ധൃതി പിടിച്ച് പായുന്ന നയാഗ്ര വെള്ളച്ചാട്ടം ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. ഓരോ ഋതുവിലും ഓരോ അനുഭൂതിയാണ് നയാഗ്ര, തന്നെ കാണുവാന്‍ എത്തുന്ന അതിഥികള്‍ക്കായി കാത്തുവയ്ക്കുന്നത്. ശരത്കാലത്ത് (autumn) നയാഗ്ര പാല്‍പ്പതപോലെ നുരഞ്ഞ് അതിന്റെ പ്രഭാവത്തില്‍ എത്തുന്ന കാലമാണ്. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഒന്നു ചേര്‍ന്നതാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. 58 കിലോമീറ്ററോളം ഒഴുകി അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് 176 അടി താഴേക്കാണ് നയാഗ്ര പതിക്കുന്നത്. സെക്കന്റില്‍ 23 ലക്ഷം ലിറ്റര്‍ വെള്ളം കാനഡ ഭാഗത്തേക്ക് പതിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.

ഈ ശരത്കാലത്തിലെ നയഗ്രയുടെ പരിസരപ്രദേശങ്ങളിലെയും ചിത്രങ്ങള്‍ അഴിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ് സ്റ്റാംഫോര്‍ഡില്‍ വസിക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തക കാര്‍ത്തിക പനങ്കാവില്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കാര്‍ത്തിക പനങ്കാവില്‍

കാര്‍ത്തിക പനങ്കാവില്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കോഴിക്കോട് ഡോണ്‍ ബോസ്‌കോ കോളേജില്‍ അധ്യാപികയായിരുന്നു. വയനാട് കല്‍പ്പറ്റ സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍