UPDATES

യാത്ര

തണുത്തുറഞ്ഞ് ഐസായ നയാഗ്രയിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം

മരങ്ങളും മതിലുകളും ചുമരുകളും വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും എല്ലാം വെള്ള പുതച്ചിരിക്കുന്നു. എന്നാല്‍ ഐസ് പരുവത്തിലായ നയാഗ്രയെ കാണാനും സഞ്ചാരികളുടെ വലിയ ഒഴുക്കാണ് എന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ വിഖ്യാതമായ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായിരിക്കുന്നു. മരങ്ങളും മതിലുകളും ചുമരുകളും വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും എല്ലാം വെള്ള പുതച്ചിരിക്കുന്നു. എന്നാല്‍ ഐസ് പരുവത്തിലായ നയാഗ്രയെ കാണാനും സഞ്ചാരികളുടെ വലിയ ഒഴുക്കാണ് എന്നാണ് കൊണ്ടെനാസ്റ്റ് ട്രാവലറിന്‍റെ റിപ്പോര്‍ട്ട്.

നയാഗ്ര എല്ലാ ശീതകാലത്തും തണുത്തുറയാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പൂര്‍ണമായും ഐസ് പരുവത്തിലായ അവസ്ഥ കഴിഞ്ഞ 200 വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. നയാഗ്രയില്‍ ശീതകാലം ഒരു മഞ്ഞുപാലം തീര്‍ത്തിരിക്കുകയാണ്. 1880കളുടെ അവസാനം വരെ ഈ പാലം തന്നെ സഞ്ചാരികള്‍ക്ക് വലിയ ആകര്‍ഷകമായിരുന്ന ഒന്നായിരുന്നു. ഈ മഞ്ഞുപാലത്തിലൂടെ ആളുകള്‍ നടക്കുമായിരുന്നു. എന്നാല്‍ 1912ല്‍ ഈ പാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചതോടെ ഇത് നിലച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍