UPDATES

യാത്ര

ഒക്ടോബര്‍ ഫെസ്റ്റ്: ലോകത്തെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റ് ജര്‍മ്മനിയില്‍ തുടങ്ങി

സെപ്റ്റംബര്‍ 16ന് തുടങ്ങിയ ഫെസ്റ്റിവല്‍ ഒക്ടോബര്‍ മൂന്ന് വരെ നീളും.

ലോകത്തെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലായി അറിയപ്പെടുന്ന Oktoberfest 2017 ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ തുടരുന്നു. നഗരത്തിലെ ബിയര്‍ ഹാളുകളിലും തെരുവുകളിലും ആഘോഷം തകര്‍ക്കുകയാണ്. സെപ്റ്റംബര്‍ 16ന് തുടങ്ങിയ ഫെസ്റ്റിവല്‍ ഒക്ടോബര്‍ മൂന്ന് വരെ നീളും. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ആളുകള്‍ ബിയര്‍ ഫെസ്റ്റിനെത്തുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന ഈ തദ്ദേശീയ ഉത്സവത്തിന് ജര്‍മ്മനിയില്‍ Wiesn (വീസന്‍) എന്നാണ് പറയുന്നത്.

200 വര്‍ഷം മുമ്പ് ഒരു വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ആദ്യമായി ഈ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. പിന്നീട് രാജാവായി മാറിയ ലുഡ്‌വിഗ് രാജകുമാരന്റേയും തെരേസ രാജകുമാരിയുടേയും വിവാഹത്തിനായിരുന്നു അത്. ഇത് 184ാമത്തെ ഒക്ടോബര്‍ ഫെസ്റ്റാണ്. ബവേറിയന്‍ സംസ്‌കാരത്തിന്റെ സവിശേഷമായ ഈ ഉത്സവം ആഗോളതലത്തില്‍ ആഘോഷമായി വളര്‍ന്നിരിക്കുന്നു. വലിയ ബിയര്‍ ഗ്ലാസുകളില്‍ ബിയര്‍ വിളമ്പും. ഒപ്പം നാടന്‍ വിഭവങ്ങളായ ബ്രാട് വേഴ്സ്റ്റ്, സോയര്‍ക്രോട്, പ്രെറ്റ്‌സെല്‍സ്, പോര്‍ക്ക് നക്കിള്‍ തുടങ്ങിയവയെല്ലാം ഇഷ്ടം പോലെ ലഭിക്കും. പുരുഷന്മാര്‍ തുകല്‍ ചേര്‍ത്ത വസ്ത്രങ്ങളായ ലെദര്‍ഹോസനും സ്ത്രീകള്‍ ഡേണ്‍ഡില്‍സും ധരിക്കും.

ഒക്ടോബര്‍ ഫെസ്റ്റിന്റെ സമയത്ത് മ്യൂണിച്ചില്‍ ബിയറൊഴുകും. 2013ല്‍ ഫെസ്റ്റിനിടെ 77 ലക്ഷം ലിറ്റര്‍ ബിയറാണ് ഇവിടെ ബിയര്‍പ്രേമികള്‍ കുടിച്ചുതീര്‍ത്തത്. ഏതാണ്ട് ഒളിംപിക്‌സിനും മറ്റും ഉപയോഗിക്കുന്ന വലിപ്പത്തിലുള്ള മൂന്ന് സ്വിമ്മിംഗ് പൂളുകള്‍ നിറക്കാവുന്ന അത്രയും ബിയര്‍. Reinheitsgebot (German Beer Purity Law) എന്ന ബിയര്‍ ശുദ്ധീകരണ നിയമത്തിന് അനുസൃതമായി നിര്‍മ്മിക്കുന്നതും മ്യൂണിച്ച് നഗരപരിധിയില്‍ വാറ്റുന്നതുമായ ബിയര്‍ മാത്രമേ ഒക്ടോബര്‍ഫെസ്റ്റിന് വിളമ്പാറുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍