UPDATES

യാത്ര

16-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മത്ര കോട്ട സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു

അറേബ്യയിലേക്കുള്ള ഗേറ്റ് വേ എന്നാണ് മത്ര അറിയപ്പെടുന്നത്

ഒമാനിലെ മസ്‌കറ്റിലെ മത്ര കോട്ട സന്ദര്‍ശകര്‍ക്കായി വീണ്ടു തുറക്കുന്നു. പത്ത് വര്‍ഷത്തിലധികമായി സന്ദര്‍ശകരെ അനുവാദിക്കാതിരുന്ന കോട്ടയിലേക്ക് അനിമുതല്‍ വിനോദസാഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവേശനം അനുവദിക്കും. സൈനിക ആവശ്യങ്ങള്‍ക്കായി 16-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കോട്ടയിലേക്കുള്ള വഴികളും അപടകരമായതും കോട്ടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതുമാണ് സന്ദര്‍ശകരെ അനുവാദിക്കരുത്.

കടലിനഭിമുഖമായിട്ട് പണി കഴിപ്പിച്ചിരിക്കുന്ന മത്ര കോട്ടയിലേക്ക് കഷ്ടപ്പാടുകള്‍ സഹിച്ച് ചെന്നാലും സഞ്ചാരികളുടെ മനം നിറയ്ക്കുന്ന കാഴ്ചകളാണ് അവിടെ കാത്തിരിക്കുന്നത്. കോട്ടയുടെ മട്ടുപ്പാവിലിരുന്നാല്‍ നഗരവും, കോര്‍ണിഷും, സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്റെയും സുന്ദര ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. കോട്ടയ്ക്കുള്ളില്‍ സൈനികരുടെ ആയുധങ്ങളും അവരുടെ പ്രത്യേക തരം വസ്ത്രങ്ങളുമൊക്കെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

അറേബ്യയിലേക്കുള്ള ഗേറ്റ് വേ എന്നാണ് മത്ര അറിയപ്പെടുന്നത്. പ്രതിരോധ മേഖലയിലെ തന്ത്ര പ്രധാനയിടം കൂടിയാണിവിടം. ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകളുടെ പുരാതന സമുദ്രപാതയായിരുന്നു മത്ര ഭാഗങ്ങളും. ഒരു കാലത്ത് പോര്‍ച്ചുഗീസ് കപ്പലുകളുടെ കേന്ദ്രവുമായിരുന്നു മത്ര. ഒമാനി പൈതൃകത്തെയും സംസ്‌കാരത്തെയും വിനോദസഞ്ചാരികളിലൂടെ ലോകത്തെ അറിയിക്കാന്‍ ലക്ഷ്യമിട്ട്, രാജ്യത്തെ 54-ഓളം കോട്ടകളുടെയും കൊട്ടാരങ്ങളുടെയും പുനര്‍നിര്‍മാണ ജോലികല്‍ നടത്തികൊണ്ടിരിക്കുകയാണ് ഒമാന്‍ സര്‍ക്കാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍