ജര്‍മനിയിലെ ട്രാവല്‍ – ടൂറിസം ഏജന്‍സികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സന്ദര്‍ശനത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന രാജ്യമാണ് ഒമാന്‍.
അന്താരാഷ്ട്ര ടൂറിസം അവാര്‍ഡ് സ്വന്തമാക്കി ഒമാന്‍ .ട്രാവല്‍, ടൂറിസം മേഖലയിലെ വിദഗ്ധരുടെ സര്‍വേയിലൂടെയാണ് ഒമാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.വിവിധ മേഖലകളിലുള്ള 3000 ടൂറിസം ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പെങ്കടുത്തത്.
മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരമാണ് ഒമാന്‍ നേടിയത്. ബെര്‍ലിനിലെ രാജ്യാന്തര ടൂറിസം മേളയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മഹ്‌റസി അവാര്‍ഡ് ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് ഗോ ഏഷ്യയുടെ പുരസ്‌കാരം ഒമാന് ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ അദായ് അല്‍ മഅ്മരി പറഞ്ഞു.
ആദ്യ തവണ മൂന്നാമത്തെ മികച്ച അറബ് ലക്ഷ്യ സ്ഥാനമെന്ന പുരസ്‌കാരമാണ് ലഭിച്ചത്. ഈ അവാര്‍ഡ് ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂറിസം കമ്പനികള്‍ക്കും കുടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും സാലിം ബിന്‍ അദായ് അല്‍ മഅ്മരി പറഞ്ഞു. ജര്‍മനിയിലെ ട്രാവല്‍ – ടൂറിസം ഏജന്‍സികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സന്ദര്‍ശനത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന രാജ്യമാണ് ഒമാന്.