UPDATES

യാത്ര

പോള്‍ അലന്റെ സ്വപ്ന സാക്ഷാത്കാരം ; ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നുയര്‍ന്നു

സ്‌കെയില്‍ഡ് കോമ്പസിറ്റ്സ് എന്ന കമ്പനി നിര്‍മിച്ച വിമാനത്തിന് മൂന്ന് റോക്കറ്റുകളെ ഒന്നിച്ച് വഹിക്കാനും വിക്ഷേപിക്കാനും കഴിവുണ്ട്.

1947 ല്‍ പറന്ന ഹൊവാര്‍ഡ് ഹ്യൂഗ്സിന്റെ സ്പ്രൂസ് ഗൂസിനേക്കാള്‍ വലിപ്പമേറിയ സ്ട്രാറ്റോലോഞ്ച് എന്ന ഭീമന്‍ വിമാനം ശനിയാഴ്ച ആകാശത്തേക്ക് ചിറക് വിരിച്ചുയര്‍ന്നു.മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇത്.

കാലിഫോര്‍ണിയയിലെ മോജാവേ എയര്‍ ആന്‍ഡ് സ്പെയ്സ് പോര്‍ട്ടില്‍ നിന്നുയര്‍ന്ന രണ്ട് മണിക്കൂര്‍ നേരത്തോളമാണ് ഇത് പറന്നത്. കൂടുതല്‍ പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും ചരക്ക് ഗതാഗതം വര്‍ധിപ്പിക്കുന്നതിനുമായി വലിപ്പമേറിയ വിമാനം എന്ന പോള്‍ അലന്റെ സ്വപ്നമാണ് ഇപ്പോള്‍ സാധ്യമായത്.

സ്‌കെയില്‍ഡ് കോമ്പസിറ്റ്സ് എന്ന കമ്പനി നിര്‍മിച്ച വിമാനത്തിന് മൂന്ന് റോക്കറ്റുകളെ ഒന്നിച്ച് വഹിക്കാനും വിക്ഷേപിക്കാനും കഴിവുണ്ട്. വ്യോമയുദ്ധത്തിന് പുതിയ മാനങ്ങള്‍ നല്‍കാന്‍ ഇത്തരം വിമാനങ്ങള്‍ സഹായകമാകും എന്നായിരുന്നു അലന്റെ നിഗമനം. കൂടാതെ ജ്യോതിശാസ്ത്ര പഠനങ്ങളില്‍ ഇത്തരം വിമാനങ്ങള്‍ക്കുള്ള സാധ്യതയും പഠനവിധേയമാക്കുന്നുണ്ട്. 28 വീലുകള്‍, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എന്‍ജിനുകള്‍ എന്നിവയുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ അകലമുണ്ട്.

എന്നാല്‍ സ്വപ്നത്തിന്റെ സാക്ഷാത്കാരം കാണാന്‍ ഭാഗ്യമുണ്ടാകാതെ പോള്‍ അലന്‍ കഴിഞ്ഞ ഒക്ടോബറില്‍ അന്തരിച്ചു.ബഹിരാകാശ വിമാനത്തിനായി വന്‍ സാമ്പത്തിക നിക്ഷേപം തന്നെ അലന്‍ നടത്തിയിരുന്നു. എന്നാല്‍ സന്ദേഹങ്ങളെ തുടര്‍ന്ന് ആഗ്രഹം ഉപേക്ഷിച്ച അലന്‍ 2011 ല്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍