UPDATES

യാത്ര

ഈ ക്രിസ്മസിന് ഫിന്‍ലാന്റിലെ സാന്റാ ക്ളോസ് വില്ലേജിലേക്ക് പോകാം

ഫിന്‍ലാന്റിലെ ലാപ്ലാന്‍ഡ് തലസ്ഥാനമായ റൊവാനിമീയാണ് സാന്റാ ക്ളോസിന്റെ ഔദ്യോഗിക വസതി.

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടും ആഘോഷിക്കുന്ന ക്രിസ്തുമസ് അരികിലെത്താറായി. ഫിന്‍ലാന്റിലെ സാന്റാ ക്ളോസ് വില്ലേജ് ക്രിസ്തുമസ് ആഘോഷം ഏറ്റവും മികച്ചതാകാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയാണ്. ഫിന്‍ലാന്റിലെ ലാപ്ലാന്‍ഡ് തലസ്ഥാനമായ റൊവാനിമീയാണ് സാന്റാ ക്ളോസിന്റെ ഔദ്യോഗിക വസതി. ‘ഉത്തരധ്രുവ’ത്തില്‍ എത്തുന്ന പോലെയുള്ള ഒരു അനുഭവമായിരിക്കും സന്ദര്‍ശകര്‍ക്ക് ഇവിടെ എത്തുമ്പോള്‍ ഉണ്ടാകുന്നത്. സാന്റാ ക്ളോസിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ മാനുകള്‍ (Rain deer) വലിക്കുന്ന തെന്നുവണ്ടിയില്‍ യാത്ര ചെയ്യുകയും ചെയ്യാം.

മനോഹരമായ ഇഗ്ലൂ, ഗ്ലാസ്സു കൊണ്ടുള്ള വീടുകള്‍, ഏറുമാടം പോലുള്ള ഹോട്ടലുകള്‍ എന്നിവയൊക്കെ സന്ദര്‍ശകരെ ആകര്‍ഷിക്കും. മഞ്ഞു മനുഷ്യരുടെ കൂടെ ഐസ് സ്‌കേറ്റിങ്, സാന്റാസ് സീക്രറ്റ് ഫോറസ്റ്റ് സന്ദര്‍ശിക്കാം, സ്നോമൊബൈല്‍ റൈഡ് അങ്ങനെ നിരവധി വിനോദ പരിപാടികളാണ് ഇവിടെ ഒരുക്കുന്നത്. ഹസ്‌കികള്‍ നിങ്ങളെ ജിന്‍ജര്‍ബ്രെഡ് അലങ്കരിക്കുന്ന എല്‍ഫുകളുടെ നാട്ടിലേക്ക് കൊണ്ടു പോകും. സാന്റായുടെ ഗ്രാമം കുടുംബമായി അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ ഒരു മനോഹരമായ സ്ഥലമാണ്.

സാന്റാ ക്ളോസ് വില്ലേജ് മാത്രമല്ല റൊവാനിമീ ഗ്രാമത്തില്‍ സന്ദര്‍ശിക്കാവുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഈ മേഖലയിലെ ചരിത്രത്തെ കുറിച്ച് വിശദീകരിക്കുന്ന ആര്‍ക്ടികം മ്യൂസിയവും സയന്‍സ് സെന്ററുകളും, രാനുവാ വൈല്‍ഡ്ലൈഫ് പാര്‍ക്ക് എന്നിവിടങ്ങളില്‍ പോകാം. കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം പഠിക്കാന്‍ ഇറിനെ, അരി കങ്കാസ്നിമീ എന്നിവരുടെ വര്‍ക്ഷോപ്പുകളിലും പങ്കെടുക്കാം.

ലോകത്തെ അത്ഭുതാവഹമായ പടവുകള്‍ കാണാം!

തായ്‌ലാന്‍ഡിന്റെ ആത്മാവിലേക്ക് എത്താം ‘സിയാം നിരമിത്’ലൂടെ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍