UPDATES

യാത്ര

ഹാര്‍ലി ഡേവിസണില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റുന്ന നേവി ഉദ്യോഗസ്ഥ: പിന്നിട്ടത് 2000 കിലോമീറ്റര്‍

സ്വയം പ്രതിരോധത്തിന് എപ്പോഴും സജ്ജരായിരിക്കണം. ഞാന്‍ എല്ലായ്‌പ്പോഴും ഒരു കത്തി കരുതാറുണ്ട്. ഒരു ഇരുമ്പ് വടിയും കുരുമുളക് സ്‌പ്രേയും കരുതും

ഹാര്‍ലി ഡേവിസണ്‍ ബൈക്കില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റിയടിച്ച് നാവികസേന ഉദ്യോഗസ്ഥ ശ്രദ്ധ നേടിയിരിക്കുകയാണ്. ലെഫ്റ്റനന്റ് കമാന്‍ഡര്‍ പൂജ രാജ്പുത്താണ് 2000 കിമി സോളോ റൈഡ് നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമാണ് തന്റെ യാത്ര നല്‍കുന്നതെന്ന് പൂജ അവകാശപ്പെടുന്നു. സ്ത്രീകള്‍ക്ക് യാതൊരു മുന്‍വിധികളുമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണം – പൂജ പറഞ്ഞു.

ഗോവയില്‍ നിന്ന് തുടങ്ങി മംഗളൂരു, കൂര്‍ഗ്, മുഴുപ്പിലങ്ങാട്, ഊട്ടി, കുനൂര്‍, കോഴിക്കോട്, മൂഡബിദ്രി, കാര്‍വാര്‍ എന്നിങ്ങനെയായിരുന്നു ഏപ്രില്‍ എട്ട് മുതല്‍ 15 വരെ പൂജയുടെ റൈഡ്. നാവികസേനയിലെ പരിശീലനം ദീര്‍ഘദൂര സോളോ റൈഡിന് ഏറെ സഹായകമായെന്നാണ് പൂജ പറയുന്നത്. പോയ സ്ഥലങ്ങളിലെല്ലാം തനിക്ക് വലിയ പിന്തുണയാണ് കിട്ടിയതെന്നും പൂജ രാജ് പുത്ത് പറയുന്നു. ഒരു സ്ത്രീ ഇത്തരത്തില്‍ ബൈക്ക് ഓടിച്ച് പോകുന്നതില്‍ അസ്വസ്ഥത കാണിക്കുന്നവരും ശല്യം ചെയ്യുന്നവരും നിരവധിയുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പൂജ പങ്ക് വച്ചു. സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറത്ത് വരണം, വീടിന് പുറത്തിറങ്ങിയാല്‍ കുഴപ്പമുണ്ടാകും എന്ന ചിന്ത മാറ്റി വയ്ക്കണം.

സ്വയം പ്രതിരോധത്തിന് എപ്പോഴും സജ്ജരായിരിക്കണം. ഞാന്‍ എല്ലായ്‌പ്പോഴും ഒരു കത്തി കരുതാറുണ്ട്. ഒരു ഇരുമ്പ് വടിയും കുരുമുളക് സ്‌പ്രേയും കരുതും. ബീച്ചുകള്‍ തീരദേശ റോഡുകള്‍, മലയോര മേഖലകള്‍, ഹെയര്‍പിന്നുകള്‍ എല്ലായിടത്തും വലിയ ഭാരമുള്ള സൂപ്പര്‍ബൈക്കുമായി പൂജയെത്തുന്നു. അഞ്ച് ഇടുങ്ങിയ ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടുള്ള ഊട്ടി യാത്ര തന്റെ റൈഡിംഗ് മികവിന്റെ പരിശോധനയായിരുന്നുവെന്ന് പൂജ അഭിപ്രായപ്പെട്ടു. ചെറിയ റോഡും പാലങ്ങളും വലിയ വെല്ലുവിളിയായിരുന്നു. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെയുള്ള അനുഭവം വിവരിക്കാന്‍ വാക്കുകളിലെന്നും പൂജ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍