UPDATES

യാത്ര

ഏഷ്യയിലെ ഏറ്റവും മനോഹരമായ പത്ത് ബീച്ചുകളില്‍ മൂന്നും ഇന്ത്യയില്‍; ഒന്നാം സ്ഥാനത്ത് രാധാ നഗര്‍ ബീച്ച്

ഒന്നാം സ്ഥാനത്തെത്തിയ രാധാ നഗർ ബീച്ചുൾപ്പടെഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളിൽ മൂന്നും ഇന്ത്യയിൽ നിന്നുള്ളവ തന്നെയാണ്.

കാടിനു നടുവിലൂടെയുള്ള സാഹസിക യാത്ര കഴിഞ്ഞ് നേരെ കയറി ചെല്ലേണ്ടത് പഞ്ചാര മണൽ പരപ്പിലേക്കാണ്. കണ്ണെത്താത്ത മണൽപ്പരപ്പിൽ നിരന്തരം മുത്തമിടുന്ന നീലക്കടൽ. സന്ധ്യാനേരത്ത്  അവിടെ നിന്നാൽ സർറിയൽ പെയിന്റിംഗ് പോലെ മനോഹരമായ സൂര്യാസ്തമയം കാണാം, ട്രീ ഹൌസ് ഹോട്ടലിൽ നിന്ന് രുചിയുള്ള ഭക്ഷണം കഴിക്കാം, കടൽക്കാറ്റേറ്റ് കരിക്കിൻ വെള്ളം നുകരാം, കടൽക്കരയിലെത്തുന്ന എണ്ണിയാലൊടുങ്ങാത്ത അപൂർവയിനം പക്ഷികളെ കാണാം.. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാർ ഇന്ത്യയിലെ ആൻഡമാനിലെ രാധാനഗർ ബീച്ചിനെ തിരഞ്ഞെടുക്കുന്നത് ഇതൊക്കെക്കൊണ്ടാണ്.

Read: ‘വെള്ള മണല്‍, നീലാകാശം, പച്ചപ്പ്..’ രാധാനഗര്‍ ബീച്ചിലെ മനോഹമരമായി ചിത്രങ്ങള്‍ കാണാം..

ട്രിപ്പ് അഡ്വൈസർ ഏജൻസി നടത്തിയ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യൻ ബീച്ചുകൾക്ക് ഇത്രയും ആരാധകരുണ്ടെന്ന് ലോകമറിയുന്നത്. ഒന്നാം സ്ഥാനത്തെത്തിയ രാധാ നഗർ ബീച്ചുൾപ്പടെഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളിൽ മൂന്നും ഇന്ത്യയിൽ നിന്നുള്ളവ തന്നെയാണ്. ഇൻഡോനേഷ്യയിലെ കെലിങ് കിംഗ് ബീച്ചാണ് രണ്ടാം സ്ഥാനത്ത്. തായ്‌ലൻഡിലെ നായ് ഹരൻ ബീച്ച് യാത്രക്കാരുടെ വോട്ടു പ്രകാരം മൂന്നാം സ്ഥാനം നേടി.  ഗോവയിലെ അഗോണ്ട ബീച്ചും വാർക്ക ബീച്ചും യഥാക്രമം നാലും ഏഴും സ്ഥാനങ്ങൾ നേടികൊണ്ട് ഇന്ത്യയ്ക്ക് അഭിമാനമായി.  ലോകത്തെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാർ അടയാളപ്പെടുത്തുന്നത്ബ്രസീലിലെ ബായ ഡോ സാഞ്ചോ ബീച്ചിനെയാണ്.

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഹാവ്ലോക്ക്  ദ്വീപിൽ രാധ നഗർ ബീച്ചുൾപ്പടെ പ്രശസ്തമായ നിരവധി ബീച്ചുകളാണുള്ളത്. ആനകൾ നീന്തി നടക്കുന്നതിലൂടെ പ്രശസ്തമായ ഈ കടലിന്റെ അന്തർ ഭാഗത്ത് നിരവധി പുറ്റുകളുമുണ്ട്.  ഈ പ്രദേശത്തെ എലിഫന്റ് ബീച്ചുകളും മറ്റും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നത് ജലത്തിനടിയിൽ സാധ്യമാകുന്ന കായിക വിനോദങ്ങൾ കൊണ്ടുകൂടിയാണ്.

ജലത്തിനടിയിലൂടെ യാത്ര ചെയ്യാനുള്ള പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് കടലിനുള്ളിലൂടെയുള്ള യാത്ര, സ്‌ക്യൂബാ ഡൈവിംഗ്, തുടങ്ങിയവയൊക്കെയാണ് ലോകത്തെമ്പാടുമുള്ള സാഹസിക യാത്ര പ്രേമികളെ ആന്ഡമാനിലേക്ക് ആകർഷിക്കുന്നത്. ആൻഡമാൻ കടൽ തീരത്തുള്ള ജീവിതവും  സംസ്കാരവും രുചിയുള്ള സീ ഫുഡും യാത്രക്കാർ എടുത്ത് സൂചിപ്പിക്കുന്നുണ്ട്. കടൽ തീരത്തുകാണുന്ന മരങ്ങൾ അപൂർവയിനം പക്ഷികൾ വിരുന്നെത്തുന്ന സ്ഥലം കൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍