UPDATES

യാത്ര

ഇന്തോനേഷ്യയിലെ മഴവില്‍ നിറമുള്ള ഗ്രാമം സഞ്ചാരികളെ അദ്ഭുതപ്പെടുത്തും

പാലങ്ങളും പൊതു സ്ഥലത്തെ വിശ്രമ ബഞ്ചുകളുമെല്ലാം പല പെയ്ന്റുകളാല്‍ അലങ്കരിച്ചിരിക്കുന്നു. 30 കോടി രൂപയോളമാണ് ഈ ഗ്രാമത്തിന്റെ മഴവില്‍വത്കരണത്തിന് ചിലവായതെന്നാണ് കണക്ക്.

വിവിധ നിറങ്ങളിലുള്ള പെയ്ന്റുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്ന വീടുകളും മതിലുകളും ചുമരുകളുമാണ് ഇന്തോനേഷ്യയിലെ ദക്ഷിണ സമരാംഗ് പ്രവിശ്യയിലുള്ള കാംപുംഗ് പെലാംഗി ഗ്രാമത്തില്‍ നിറയെ. സന്ദര്‍ശകര്‍ ഇവിടേയ്ക്ക് ഒഴുകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ മഴവില്‍ ഗ്രാമത്തിന് ലഭിക്കുന്ന വലിയ പ്രചാരം തന്നെ കാരണം. 223 മഴവില്‍ നിറങ്ങളിലുള്ള വീടുകളാണ് നിലവില്‍ ഇവിടെയുള്ളത്. എല്ലാം വീടുകളും ഏറ്റവും കുറഞ്ഞത് മൂന്ന് കളര്‍ പെയ്ന്റുകളെങ്കിലും ഉപയോഗിച്ചിരിക്കുന്നു. പലയിടത്തും ത്രി ഡി ചിത്രങ്ങളും കാണാം. പാലങ്ങളും പൊതു സ്ഥലത്തെ വിശ്രമ ബഞ്ചുകളുമെല്ലാം പല പെയ്ന്റുകളാല്‍ അലങ്കരിച്ചിരിക്കുന്നു. 30 കോടി രൂപയോളമാണ് ഈ ഗ്രാമത്തിന്റെ മഴവില്‍വത്കരണത്തിന് ചിലവായതെന്നാണ് കണക്ക്. മുമ്പ് ഈ ഭാഗം ഒരു ദരിദ്ര ചേരി പ്രദേശമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍