UPDATES

യാത്ര

“കലഹമല്ല.. സ്‌നേഹം”; 50 ഓളം സംഗീതജ്ഞര്‍, 500 ഓളം സഞ്ചാരികള്‍, 5000 കിലോമീറ്റര്‍ സംഗീതവുമായി രാജസ്ഥാന്‍ കബീര്‍ യാത്ര ഒക്ടോബറില്‍

രാജസ്ഥാന്‍ പോലീസിന്റെ കൂടി പങ്കാളിത്തത്തോടെ ലോകായന്‍ സന്നദ്ധ സംഘടനയാണ് വര്‍ഷം തോറും കബീര്‍ സംഗീത യാത്ര നടത്തുന്നത്.

ഇന്ത്യയിലെ സംഗീത പാരമ്പര്യത്തിലെ കുലപതികളായ അമ്പതോളം സംഗീതജ്ഞര്‍, 500 ഓളം വരുന്ന സഞ്ചാരികള്‍, സംഗീത വിദ്യാര്‍ത്ഥികള്‍, സംഗീത പ്രേമികള്‍, ഗവേഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന രാജസ്ഥാന്‍ കബീര്‍ സംഗീതയാത്രയുടെ നാലാമത് എഡിഷന് ഒക്ടോബര്‍ രണ്ടിന് തുടക്കമാവും. കബീര്‍, ബെല്ലേ ഷാ, ബാവുള്‍, നാടോടി സംഗീത സപര്യയിലെ എണ്ണമറ്റ സംഗീതജ്ഞര്‍ ആണ് രാജസ്ഥാനിലെ നഗര – ഗ്രാമ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുക. ‘കലഹമല്ല.. സ്നേഹം’ എന്ന സന്ദേശവുമായിട്ടായിരിക്കും ഈ സംഘം 5000 ത്തോളം കിലോമീറ്റര്‍ സംഗീത യാത്ര നടത്തുന്നത്.

രാജസ്ഥാന്‍ പോലീസിന്റെ കൂടി പങ്കാളിത്തത്തോടെ ലോകായന്‍ സന്നദ്ധ സംഘടനയാണ് വര്‍ഷം തോറും കബീര്‍ സംഗീത യാത്ര നടത്തുന്നത്. ജാതിക്കും മതത്തിനും രാഷ്ടീയത്തിനും അപ്പുറം സ്‌നേഹമെന്നാശയം സംഗീതത്തിലൂടെ പ്രയോഗിക്കുകയാണ് കബീര്‍ യാത്രയിലൂടെ. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ ഡല്‍ഹി, മഹാരാഷ്ട്ര എന്നിവടങ്ങളിലെ സംഗീതജ്ഞരും ലോക സഞ്ചാരികളടക്കമുള്ളവരാണ് സംഗീത യാത്രയെ അനുഗമിക്കുന്നത്.

സംഗീത യാത്രയില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.rajasthankabiryatra.org/

Read More :മഞ്ഞും പ്രണയവും വസന്തവും കൊണ്ട് പ്രകൃതി ഒരുക്കിയ ‘പൂക്കളുടെ താഴ്‌വര’, ഒരു യാത്ര പോകാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍