UPDATES

യാത്ര

245 ദിവസം, 6 ഭൂഖണ്ഡങ്ങള്‍, 51 രാജ്യങ്ങള്‍, 111 തുറമുഖങ്ങള്‍; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പലോട്ടത്തിന് തുടക്കമായി

ഓരോ പ്രദേശങ്ങളുടേയും സംസ്‌കാരങ്ങളെ കുറിച്ച് അടുത്തറിയുവാനും ഇടപഴകാനും യാത്രക്കാര്‍ക്ക് അവസരമുണ്ട്.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പലോട്ടത്തിന് ലണ്ടനില്‍ തുടക്കമായി. 245 ദിവസത്തിനുള്ളില്‍ ആറ് ഭൂഖണ്ഡങ്ങളിലെ 51 രാജ്യങ്ങളിലൂടെയും 111 തുറമുഖങ്ങളിലൂടെയും കടന്നുപോകുന്ന ദീര്‍ഘ സാഹസിക പര്യടനത്തിനാണ് ലോകം സാക്ഷിയാകാന്‍ പോകുന്നത്.

വൈക്കിംഗ് ക്രൂയിസ് എന്ന സ്വീഡിഷ് ക്രൂയിസ് കബനിയാണ് ഈ സാഹസിക ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ‘ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പല്‍യാത്രയെന്ന’ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് ശ്രമം. ‘വൈക്കിംഗ് സണ്‍’ എന്ന ആഡംബര നൗക ഓഗസ്റ്റ് 31-നാണ് ലണ്ടനില്‍ നിന്നും പുറപ്പെട്ടത്. സ്‌കാന്‍ഡിനേവിയ, ഐസ്ലാന്റ്, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ എടുത്ത് വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്കും, കരീബിയന്‍, തെക്കേ അമേരിക്ക തീരങ്ങളിലേക്കും നീങ്ങും. തുടര്‍ന്ന് തെക്കന്‍ പസഫിക്കിലെ ഉഷ്ണമേഖലാ ദ്വീപുകളിലൂടെ നീങ്ങി ഓസ്ട്രേലിയയിലെത്തും. ഏഷ്യയിലൂടെ കറങ്ങി മെഡിറ്ററേനിയനിലാണ് യാത്ര അവസാനിക്കുക. 2020 മെയ് മാസത്തില്‍ കപ്പല്‍ ലണ്ടനില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ അവരെക്കാത്ത് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നില്ക്കു ന്നുണ്ടാകും.

ഓരോ പ്രദേശങ്ങളുടേയും സംസ്‌കാരങ്ങളെ കുറിച്ച് അടുത്തറിയുവാനും ഇടപഴകാനും യാത്രക്കാര്‍ക്ക് അവസരമുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കുവാനായി പ്രത്യേക ചരിത്രകാരന്മാര്‍ ഷിപ്പിലുണ്ടാകും. എല്ലാ ദിവസവും വ്യത്യസ്തമായ മെനു പ്രകാരമുള്ള വിഭവങ്ങളായിരിക്കും ഈ കപ്പലില്‍ വിളമ്പുന്നത്. പ്രാദേശിക സാംസ്‌കാരിക സംഘടനകളുമായി കൂടിക്കാഴ്ച നടത്താനും, ഷോപ്പിംഗിനുമെല്ലാം അവസരം നല്കും . സ്വാഭാവികമായും ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിക്കുന്ന ഈ അവസരത്തിന് അതിന്റെതായ വിലയും നല്‍കേരണ്ടി വരുമല്ലോ. ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത്66,990 ഡോളര്‍ (58.9 ലക്ഷം രൂപ) ആണ് നല്‍കേണ്ടിവരിക. 194,390 ഡോളര്‍ (1.71 കോടി രൂപ) നല്കി ഏറ്റവും ചെലവേറിയ സ്യൂട്ട് വെണമെങ്കില്‍ ബുക്ക് ചെയ്യാം.

ഇനിയിപ്പോള്‍ ജീവിതത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് ഇത്രയധികം ദിവസം വിനോദത്തിനായി ചെലവഴിക്കാന്‍ കഴിയില്ല എന്നാണെങ്കില്‍ അതിനും ഓപ്ഷനുണ്ട്. അത് ലോസ് ഏഞ്ചല്‍സില്‍നിന്നും അടുത്ത വര്‍ഷംം 111 ദിവസത്തേക്കുള്ള ഒരു യാത്ര ആരംഭിക്കുന്നുണ്ട്. 32,000 ഡോളര്‍ (28.2 ലക്ഷം രൂപ) ആണ് അടിസ്ഥാന നിരക്ക്.

Read More :‘തോം.. തോം.. തോം.. തക തക..’; ടൂറിസം വകുപ്പിന്റെ ഓണം പ്രമോഷന്‍ വീഡിയോ അതിജീവിച്ച് കാണിക്കുന്ന കൂട്ടായ്മയുടെ കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍