UPDATES

യാത്ര

പ്രളയാനന്തര ടൂറിസം വീണ്ടെടുക്കാന്‍ #KeralaIsOpen

സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, കേരള ടൂറിസത്തിന് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രചരണ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്‌

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ഓഗസ്റ്റ് മാസമുണ്ടായ മഴക്കെടുതിയും വെള്ളപ്പൊക്കവും ടൂറിസം മേഖലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെയും വ്യാപാരികളെയുമാണ് ഇത് കൂടുതലും ബാധിച്ചത്. കേരള ടൂറിസത്തിന് ഉണര്‍വേകുന്നതിനായി പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പ്രചരണ പരിപാടിയുമായി എത്തിയിരിക്കുകയാണ്.

സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, കേരള ടൂറിസത്തിന് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രചരണ പരിപാടി അവതരിപ്പിച്ചിരിക്കുന്നതെന്ന് സാംസൊനൈറ്റ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ‘കേരള ഈസ് ഓപ്പണ്‍’ (#KeralaIsOpen) എന്ന ക്യാംമ്പയിനിന്റെ ഭാഗമായി ഒരു ഹ്രസ്വ വീഡിയോയാണ് സാംസൊനൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ടാക്സി ഡ്രൈവര്‍മാര്‍, ലോഡ്ജ് മാനേജറുമാര്‍, പാപ്പാന്മാര്‍ തുടങ്ങി ടൂറിസമായി ബന്ധപ്പെട്ട എല്ലാം ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നാണ് ഈ ക്യാംമ്പയ്‌നിന്റെ ലക്ഷ്യം. നീലക്കുറിഞ്ഞി മാത്രമല്ല കേരളത്തില്‍, അതിനപ്പുറം നല്ലവരായ മനുഷ്യരുടെ നാടാണ് അവിടം എന്ന സന്ദേശം നല്‍കുക കൂടിയാണ് വീഡിയോ,’- സാംസൊനൈറ്റ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുശ്രീ തൈന്‍വാല പറഞ്ഞു.

‘ഇന്ത്യയിലെ എല്ലാ സഹോദരങ്ങളും സഹോദരികളും കേരളത്തെ പിന്തുണച്ചതിന് നന്ദി. കേരള ടൂറിസം വീണ്ടും പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നു. കേരളത്തിലെ ജോലിക്കാരില്‍ നാലിലൊന്ന് പേരും ടൂറിസം മേഖലയില്‍ ഉള്ളവരാണ്. ലോകത്തുള്ള എല്ലാ സഞ്ചാരികളെയും ഞാന്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു, അവരുടെ എല്ലാ പിന്തുണയും കേരളത്തിന് നല്‍കണം. കേരളം ഇപ്പോള്‍ സഞ്ചാരയോഗ്യമാണ്. കേരളത്തിലെ ജനത സഞ്ചാരികളെ കാത്തിരിക്കുകയാണ്,’- കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍