UPDATES

യാത്ര

സമുദ്രത്തിനടിയില്‍ എത്തിയ ഗവേഷകയ്ക്ക് ഭക്ഷണം പങ്കുവച്ച് കൊലകൊല്ലി തിമിംഗലം / വീഡിയോ

പാഞ്ഞ് വന്ന തിമിംഗലം അവരുടെ ക്യാമറയിൽ ഒറ്റ തട്ട്. ആവേശഭരിതയായ അവർ വീണ്ടും ഷൂട്ട് ചെയ്തു.

അന്റാർട്ടിക്ക പര്യവേഷണത്തിനിടയിൽ റോസ് സീ മറൈൻ പ്രൊട്ടക്ടഡ് പ്രദേശത്തിലൂടെ സമുദ്രഗവേഷക റജീന ഈസ്റ്റെർസ് സമുദ്രത്തിന്റെ ഉള്ളിലൂടെ യാത്ര ചെയ്യുകയായിരുന്നു .പെട്ടെന്നനാണ് ഒരു കൊലകൊല്ലി തിമിംഗലം കണ്മുൻപിൽ എത്തുന്നത്. ഉടൻ തന്നെ സമുദ്രത്തിന്റെ അന്തർ ഭാഗത്ത്  ഉപയോഗിക്കാനാവുന്ന ക്യാമറ ഉപയോഗിച്ച് റജീന ഷൂട്ട് ചെയ്യാൻ തുടങ്ങി. പാഞ്ഞ് വന്ന തിമിംഗലം അവരുടെ ക്യാമറയിൽ ഒറ്റ തട്ട്. ആവേശഭരിതയായ അവർ വീണ്ടും ഷൂട്ട് ചെയ്തു. നീന്തി അകലുന്നതിനിടയിൽ കടലിൽ നിന്ന് ചില ടൂത്ത് ഫിഷിനെയും പിടിച്ച് തിമിംഗലം വായിലിട്ട് ചവച്ചു. അതിന്റെ ഭക്ഷണത്തിന്റെ ഒരുഭാഗം തനിക്കും പങ്കുവയ്‌ക്കാൻ പോലും കൊലകൊല്ലി ഒരുങ്ങിയെന്നാണ് റജീന സാക്ഷ്യപ്പെടുത്തുന്നത്.

കൊലകൊല്ലി തിമിംഗലങ്ങളുടെ ഭക്ഷ്യശീലങ്ങളെക്കുറിച്ച് പഠിക്കാനാൻ കൂടി വേണ്ടിയാണു പ്രശസ്ത സമുദ്ര ഗവേഷകരായ റെജീന തന്റെ സമുദ്രയാത്ര നടത്തിയത്. ടൂത്ത് ഫിഷുകൾ ഈ തിമിംഗലങ്ങളുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണെന്ന് ഏതായാലും വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. ന്യൂസിലൻഡിലെ ക്യാൻഡർബറി സർവകലാശാലയിൽ ഗവേഷകയായ റെജീന ദത്ത ശേഖരണത്തിനും മറ്റുമായി സമുദ്രത്തിലെ മഞ്ഞുപാളിയുടെ ഒരു ഭാഗത്ത് നിന്നാണ് അതി സാഹസികമായി ഈ തിമിംഗലത്തെ ചിത്രീകരിച്ചത്.കൊലകൊല്ലി തിമിംഗലങ്ങളിലെ മൂന്നാം വിഭാഗങ്ങളിൽ പെട്ടവയെക്കുറിച്ച് ഇവർ ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്. എനിക്ക് ഈ തിമിംഗലത്തെ വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് വീഡിയോയ്‌ക്കൊപ്പം റെജീന ഇൻസ്റ്റാഗ്രാമിൽ കുറിയ്ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍