UPDATES

യാത്ര

ഈ സ്‌കോട്ടിഷ് ദ്വീപില്‍ രാപ്പാര്‍ക്കാം…

മണല്‍പ്പരപ്പുകളാല്‍ നിറഞ്ഞ ബീച്ചുകളും, കുന്നുകളും, കടല്‍ഗുഹകളും കൊണ്ട് സമ്പന്നമായ സ്ട്രോണ്‍സേയുടെ പ്രചരണത്തിനായി വിസിറ്റ് ഓര്‍ക്ക്നി, വിസിറ്റ് സ്‌കോട്ട്ലന്‍ഡ് എന്നിവരുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജോലിയും മറ്റ് ഭാരങ്ങളും ഉത്തരവാദിത്വങ്ങളുമൊക്കെ മാറ്റി വെച്ച് ഒരു ഒറ്റപ്പെട്ട ദ്വീപില്‍ പോയി പുതിയ ജീവിതം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഓര്‍ക്ക്നി ദ്വീപിലേക്ക് (Orkney island) വിട്ടോളൂ. സ്‌കോട്ട്ലന്‍ഡിലെ സ്ട്രോണ്‍സേയിലാണ് ഈ ദ്വീപ്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇവിടെ പുതിയ ഒരു ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. നഗര ജീവിതശൈലിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ ദ്വീപിലെ ജീവിതശൈലി. സാമൂഹികമായും സാംസ്‌കാരികമായും വളരെ ഉന്നതിയിലാണ് ഇവരുടെ ജീവിതം. ഒരു ബ്രാന്‍ഡായും വെബ്സൈറ്റിലൂടെയും പ്രചരണം നടത്തുന്ന സ്ട്രോണ്‍സെ സ്വാതന്ത്ര്യമുള്ളവരും നഗരവാസികളെ അപേക്ഷിച്ച് സ്വയം പര്യാപ്തരുമാണ്.

മണല്‍പ്പരപ്പുകളാല്‍ നിറഞ്ഞ ബീച്ചുകളും, കുന്നുകളും, കടല്‍ഗുഹകളും കൊണ്ട് സമ്പന്നമായ സ്ട്രോണ്‍സേയുടെ പ്രചരണത്തിനായി വിസിറ്റ് ഓര്‍ക്ക്നി, വിസിറ്റ് സ്‌കോട്ട്ലന്‍ഡ് എന്നിവരുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഓര്‍ക്ക്നിയുടെ തലസ്ഥാനമായ കിര്‍ക്ക്വാളില്‍ നിന്ന് വിമാന മാര്‍ഗമോ ബോട്ട് മാര്‍ഗമോ 600 സന്ദര്‍ശകരാണ് നിലവില്‍ ഇവിടെ എത്തുന്നത്. വാറ്റ് ഓഫ് കിര്‍ബിസ്റ്ററിലെ (Vat of Kirbister) പ്രകൃതി നിര്‍മ്മിച്ച കടല്‍ കമാനവും (sea arch) ഓഡിന്‍ ബേയിലെ (Odin Bay) മനോഹരമായ കുന്നുകളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ടൂറിസം മേഖലയില്‍ കൂടുതല്‍ വികസനം വന്നാല്‍ ഈ ദ്വീപില്‍ ജോലി സാധ്യത വര്‍ദ്ധിക്കുകയും അങ്ങനെ വന്നാല്‍ സന്ദര്‍ശകരും, ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവരും, യുവദമ്പതികളുമൊക്കെ ഇവിടേക്ക് എത്തിച്ചേരുമെന്ന് ക്യാംപെയ്ന്റെ പിന്നിലുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പ് അംഗമായ ഡയാനെ റിലേ മോറെ വ്യക്തമാക്കി. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ഡയാനെ ഏഴ് വര്‍ഷം മുന്‍പാണ് സ്ട്രോണ്‍സെയില്‍ എത്തിയത്. ഇപ്പോള്‍ ഈ ദ്വീപില്‍ ഒരു ”ക്രാഫ്റ്റ്ഷിപ് എന്റെര്‍പ്രൈസ്” നടത്തുകയാണ് ഇവര്‍.

”ഈ ദ്വീപില്‍ വളരെ മികച്ച ഒരു വിദ്യാലയം, ആരോഗ്യപരിപാലനകേന്ദ്രം എന്നിവ ഉണ്ട്. കൂടാതെ കുറ്റകൃത്യങ്ങള്‍ ഇല്ലാത്തതും സുരക്ഷിതവുമായ ഒരു അന്തരീക്ഷവുമാണ് ഈ ദ്വീപിലുള്ളത്. എല്ലാവരുമായും വളരെ സൗഹൃദപരമായി പെരുമാറുന്ന ആളുകളാണ് ഇവിടുള്ളത്.” എല്ലാവര്‍ക്കും അവരുടേതായ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമുള്ള വ്യത്യസ്തമായ ദ്വീപാണിതെന്നും ഡയാനെ പറയുന്നു.

കമ്മ്യൂണിറ്റി നഴ്സിനെ വേണമെന്ന പരസ്യം കണ്ട് ഷേര്‍ലി വൈറ്റ്മാന്‍ എന്ന യുവതി അവരുടെ കുടുംബത്തോടൊപ്പം അഞ്ച് വര്‍ഷം മുന്‍പ് ഈ ദ്വീപില്‍ എത്തിച്ചേര്‍ന്നതാണ്. സ്നേഹത്തോടെയും, സൗഹൃദപരമായും ജീവിക്കുന്ന ഈ ദ്വീപ് സമൂഹത്തിന്റെ ഭാഗമായി തങ്ങള്‍ മാറിക്കഴിഞ്ഞുവെന്നും, ഈ മനോഹരമായ സ്വര്‍ഗഭൂമി പുതിയ വീടാക്കിയതില്‍ ഞങ്ങള്‍ക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും ഷേര്‍ലി വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍