UPDATES

യാത്ര

പാമ്പുകളെ തലോടി കാപ്പി കുടിക്കണോ? ജപ്പാനിലെ ഈ കഫേയിലേക്ക് പോകാം

പാമ്പിന്റെ രൂപത്തിലുള്ള കരകൗശലവസ്തുക്കളും പാമ്പിന്‍ തൊലി കൊണ്ട് ഉണ്ടാക്കിയ വസ്തുക്കളും ഇവിടെ ലഭിക്കും. ഇത് ഒരു മികച്ച കഫേയും, ഇവിടുത്തേത് മികച്ച പാമ്പുകളുമാണെന്നാണ് ട്രിപ്പ് അഡൈ്വസര്‍ പറയുന്നത്.

പൂച്ചകളുടെ കഫേ, മൂങ്ങകളുടെ കഫേ എന്നിവ കുറേകാലം മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ പുതിയൊരു കഫേ കൂടി വാര്‍ത്തയായിരിക്കുന്നു. ഈ കഫേയില്‍ പാമ്പുകളാണ് താരങ്ങള്‍. ജപ്പാനിലെ ടോക്കിയോയില്‍ ആദ്യമായി ഒരു സ്‌നേക്ക് കഫേ ആരംഭിച്ചിരിക്കുന്നു. പാമ്പുകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനെ താലോലിക്കാനും തലോടാനുമുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

20 ഇനത്തിലുള്ളതും വിഷമില്ലാത്തതുമായ  35 പാമ്പുകളാണ് ഇവിടെയുള്ളത്. ഉപഭോക്താക്കള്‍ക്ക് ഇതില്‍ ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാം. പാമ്പുകളെ കൈകാര്യം ചെയ്യാനുള്ള എല്ലാ സഹായത്തിനും ഹോട്ടല്‍ ജീവനക്കാരുണ്ടാകും. ഇഷ്ടപ്പെട്ട പാമ്പിന്റെ ഒപ്പം ഇരുന്ന് ഒരു ഡ്രിങ്ക് കഴിക്കാന്‍ 566 രൂപയാണ് ചാര്‍ജ്ജ്.

ഐസ്ഡ് കോഫി, ഫ്രൂട്ട് ടീ, മാംഗോ മില്‍ക്ക്, ബിയര്‍, സാംഗ്രിയ, റം ആപ്പിള്‍ സ്‌ക്വാഷ് എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍. കൂടാതെ കേക്കുകളും, ഹോട്ട്‌ഡോഗ്‌സും, ക്വിച്ച്‌സ് എന്നിവയും ലഭിക്കും. അധികമായി 306രൂപ കൊടുത്താല്‍ 20 ഇനത്തിലുള്ള ഏതെങ്കിലുമൊരു പാമ്പിനെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. പാമ്പിന്റെ രൂപത്തിലുള്ള കരകൗശല വസ്തുക്കളും പാമ്പിന്‍ തൊലി കൊണ്ട് ഉണ്ടാക്കിയ വസ്തുക്കളും ഇവിടെ ലഭിക്കും. ഇത് ഒരു മികച്ച കഫേയും, ഇവിടുത്തേത് മികച്ച പാമ്പുകളുമാണെന്നാണ് ട്രിപ്പ് അഡൈ്വസര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍