UPDATES

യാത്ര

ദക്ഷിണ റെയില്‍വേയുടെ പൈതൃക ട്രെയിന്‍ കൊച്ചിയില്‍ യാത്ര നടത്തി

ചെന്നൈ പെരമ്പൂര്‍ ലോക്കോ വര്‍ക്സില്‍ പുനര്‍നിര്‍മാണം നടത്തിയ ശേഷമാണ് തീവണ്ടി ദക്ഷിണ റെയില്‍വേ ഏറ്റെടുത്തത്.

ആവി എന്‍ജിന്‍ തീവണ്ടിയില്‍ യാത്ര നടത്തിയവര്‍ കുറവാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആര്‍ 21 അവര്‍ക്കൊരു പുതിയ യാത്രാനുഭവം പകരാനായി എത്തിയത്. എറണാകുളം സൗത്തില്‍ നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 11-ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍നിന്ന് ഈ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തിയത്. ഒരേസമയം 40 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരു എന്‍ജിനും ഒരു എ.സി. കമ്പാര്‍ട്ട്‌മെന്റുമുള്ള തീവണ്ടിയില്‍ ഉള്ളത്.

കന്യാകുമാരി നാഗര്‍കോവില്‍ പ്രത്യേക സര്‍വീസിനു ശേഷമാണ് ഇന്നലെ ട്രെയിന്‍ എറണാകുളം മാര്‍ഷലിങ് യാഡില്‍ എത്തിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എന്‍ജിനുമായി ഘടിപ്പിക്കുന്നത്.വിദേശികള്‍ക്ക് 1500 രൂപയും സ്വദേശികള്‍ക്ക് 750 രൂപ കുട്ടികള്‍ക്ക് 500 എന്നിങ്ങനെയാണു കന്യാകുമാരിയില്‍ നടത്തിയ സര്‍വീസിന് ഈടാക്കിയത്. എന്നാല്‍ കൊച്ചിയില്‍ ഇത് വിദേശികള്‍ക്ക് 1,000 രൂപയും ഇന്ത്യക്കാര്‍ക്ക് 500 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 300 രൂപയുമാണ് നിരക്ക്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്രയാണ്.

1855ല്‍ ഇംഗ്ലണ്ടിലെ കിറ്റ്‌സണ്‍ തോംസണ്‍ ആന്‍ഡ് ഹെവിറ്റ്‌സണ്‍ എന്ന കമ്പനി നിര്‍മിച്ച ആവി എഞ്ചിന്‍, കപ്പിലിലാണ് ഇന്ത്യയിലെത്തിച്ചത്.163 വര്‍ഷം പഴക്കമുള്ള എന്‍ജിന്‍ 55 വര്‍ഷത്തോളം സര്‍വീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെന്നൈ പെരമ്പൂര്‍ ലോക്കോ വര്‍ക്സില്‍ പുനര്‍നിര്‍മാണം നടത്തിയ ശേഷമാണ് തീവണ്ടി ദക്ഷിണ റെയില്‍വേ ഏറ്റെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍