UPDATES

വീഡിയോ

ഗാന്ധി മുതല്‍ മോദിവരെ; പേരിന് രണ്ട് സ്ത്രീകള്‍, കാണാം തിരുവനന്തപുരത്തെ വാക്‌സ് മ്യൂസിയം

പ്രതിമയുണ്ടാക്കാന്‍ പോകുന്നയാളുടെ അളവെടുക്കുന്നതു മുതല്‍ 8 സ്‌റ്റേജായാണ് നിര്‍മ്മാണം പൂര്‍ത്തിയാവുക.

അംബേദ്കര്‍, മഹാത്മ ഗാന്ധി, നെഹ്‌റു, ഇന്ദിര ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, നവോദ്ധാന നായകന്‍മാര്‍, സിനിമ താരങ്ങള്‍, ഇവരെല്ലാം ജീവനോടെ നില്‍ക്കുകയാണെന്നു തോന്നിയേക്കാം തിരുവനന്തപുരം കിഴക്കേകോട്ടയ്ക്കടുത്ത് പുതുതായി ആരംഭിച്ച സുനില്‍ വാക്‌സ് മ്യൂസിയത്തില്‍. സുനില്‍ വാക്‌സ് മ്യൂസിയത്തിന്റെ രണ്ടാമത്തെ ശാഖയാണ് ശനിയാഴ്ച കേന്ദ്രമന്ത്രി രാംദാസ് ആഠൗളെ ജനങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചത്. സുനില്‍ കണ്ടലൂര്‍ എന്ന കായംകുളം കാരനാണ് ഈ നിര്‍മ്മിതിക്കു പിന്നില്‍.

സുനിലിന്റെ മെഴുകു പ്രതിമകളുടെ ഒരു മ്യൂസിയം മഹാരാഷ്ട്രയിലുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ ഒന്ന് തുടങ്ങുക തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നെന്ന് സുനില്‍ പറയുന്നു. ഓരോ പ്രതിമയുണ്ടാക്കുന്നതിനു പിന്നിലും വലിയ അധ്വാനമാണുള്ളത്. പ്രതിമയുണ്ടാക്കാന്‍ പോകുന്നയാളുടെ അളവെടുക്കുന്നതു മുതല്‍ 8 സ്‌റ്റേജായാണ് നിര്‍മ്മാണം പൂര്‍ത്തിയാവുക.

സ്ത്രീകളുടെ പ്രതിമകള്‍ ഉണ്ടാക്കുന്നതിനാണ് ഏറെ ബുദ്ധിമുട്ടുള്ളതെന്നാണ് സുനില്‍ പറയുന്നത്. സാധാരണ ഒരു പുരുഷന്റെ അളവ് 1 മണിക്കൂറില്‍ പൂര്‍ത്തിയാകുമെങ്കില്‍ സ്ത്രീയുടെ അളവെടുത്തുകഴിയാന്‍ 3 മണിക്കൂര്‍ വേണം. പ്രതിമ നിര്‍മ്മാണത്തിലും വലിയ ബുദ്ധിമുട്ടുകളാണുള്ളത്. പുരുഷന്‍മാരുടെ പ്രതിമ ഒരു മാസമെടുത്ത് നിര്‍മ്മിക്കുമ്പോള്‍ സ്ത്രീകളുടെ പ്രതിമയ്ക്ക് 4 മാസമെങ്കിലും സമയമെടുക്കും. അതിനാല്‍ തന്നെ സുനില്‍ വാക്‌സ് മ്യൂസിയത്തില്‍ സ്ത്രീകളുടെ മെഴുകു പ്രതിമ എണ്ണത്തില്‍ വളരെ കുറവാണ്.

രാജ രവിവര്‍മ്മയുടെ 50 പെയിന്റിങ്ങുകള്‍ മെഴുകു പ്രതിമകളാക്കുക എന്നതാണ് സുനിലിന്റെ അടുത്ത ലക്ഷ്യം. അതിനായുള്ള ശ്രമങ്ങ ള്‍ തുടങ്ങിക്കഴിഞ്ഞു എന്ന് സുനില്‍ പരയുന്നു. അതുപോലെ തന്നെ മഞ്ജുവാര്യര്‍, ശോഭന, പിണറായി വിജയന്‍, മമ്മുട്ടി എന്നിവരുടെ പ്രതിമകള്‍ പെട്ടന്നു തന്നെ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും സുനില്‍ പറയുന്നു.

Read More : ഭാരമുയര്‍ത്തുക ആണ്‍കുട്ടികളാണെന്ന് നാട്ടുകാര്‍; മെഡലുമായി ചെന്ന് പെണ്‍കുട്ടികള്‍

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍