UPDATES

യാത്ര

കക്കൂസ് സാഹിത്യവും ആര്‍എസ്എസ് മുദ്രാവാക്യങ്ങളും: ഒരു കുടജാദ്രി യാത്രാനുഭവം

രണ്ട് ദിവസം മുന്നെ നടത്തിയ കുടജാത്രി യാത്രക്കിടെയിലുണ്ടായ യാദൃശ്ചികമായ രണ്ട് അനുഭവങ്ങള്‍ നല്‍കിയ തിരിച്ചറിവാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.

കോഴിക്കോടു നിന്നാണ് 12 പേരടങ്ങുന്ന ഞങ്ങളുടെ സംഘം കുടജാദ്രിയിലേക്ക് യാത്ര തിരിച്ചത്. രാത്രി 12.20നുള്ള ഗാന്ധിധാം എക്സ്പ്രസ് S10 കോച്ചില്‍. രാത്രി ഉറക്കത്തില്‍ നിന്ന് എണീറ്റ് മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ചുവരെഴുത്ത് കക്കുസില്‍ കണ്ടത്.

ഗാന്ധിധാം എക്സ്പ്രസ് ട10 കോച്ചിലെ കക്കൂസില്‍ എഴുതിയിട്ട സാഹിത്യം

SAVE HINDU SAVE GUJARATH

BOLO BHARATH AMERICA KI JAI

BOLO BAGVAN TRUMP+MODI KI JAI

JOIN FORE U

SREE GANAPATHI SENA

SREE HANUMAN SENA

JAI BOLO RSS

BAGVAN AMITH JI KI JAI

BAGVAN MOHAN BAGVATH KI JAI

ഞാന്‍ അപ്പോള്‍ തന്നെ അത് മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തു. രണ്ട് പകല്‍ കുടജാത്രിയില്‍ മനോഹരമായി ട്രക്കിങ് നടത്തി തിരിച്ചുവന്നത് ബൈന്തൂര്‍ സ്റ്റേഷനില്‍ നിന്നും പുലര്‍ച്ചെ മുന്ന് മണിക്കുള്ള നേത്രാവതി എക്സ്പ്രസില്‍ ജനറല്‍ കംപാട്ടുമെന്റിലായിരുന്നു. വൈകാതെ മൂത്രശങ്ക പുറപ്പെട്ടു. നിവൃത്തി വരുത്താന്‍ കക്കൂസില്‍ കയറിപ്പോള്‍ അമ്പരപ്പു തോന്നി. ഗാന്ധിധാം എക്സ്പ്രസിലെ കക്കുസില്‍ കണ്ട ചുമരെഴുത്തിന് സമാനമായ ഒന്ന് ഈ കക്കൂസിലും. അതും ഞാന്‍ മൊബൈലില്‍ പകര്‍ത്തി.

നേത്രാവതി എക്സ്പ്രസ് ജനറല്‍ കോച്ചിലെ കക്കൂസില്‍ എഴുതിയിട്ട സാഹിത്യം

HARE HARE MOORTHI

JAI JAI MOORTHI

GANESHA MOORTHI

NARENDRA MODI

JAI BOLO GUJARATH MATHA

JAI BOLO BARATH MATHA

JAI RSS

ശുചിമുറികളിലെ കക്കൂസ് സാഹിത്യങ്ങള്‍ പലപ്പോഴും അറപ്പുളവാക്കാറുണ്ട്. എന്നാല്‍ പുണ്യവാക്യങ്ങളും രാഷ്ട്രീയ പ്രഖ്യാപന-ആഹ്വാനങ്ങളും ആ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അവ ചില തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. ലൈംഗിക ദാരിദ്ര്യമായിരുന്നു അശ്ലീല കക്കൂസ് സാഹിത്യങ്ങളുടെ രചയിതാക്കളെ അതിനു പ്രേരിപ്പിച്ചിരുന്നതെങ്കില്‍ ഇതുപോലുള്ള ദേശീയതയേയും മതത്തെയും രാഷ്രീയ നിലപാടുകളെയും നേതാക്കളെയും കൂട്ടിക്കുഴച്ചുള്ള മുദ്രാവാക്യങ്ങള്‍ കക്കൂസ് മുറികളില്‍ മുഴങ്ങുന്നതിനു പിന്നിലെ ചേതോവികാരം അന്വേഷിക്കേണ്ടതുതന്നെയാണ്. രാജ്യം പോകുന്ന വലിയ ഗര്‍ത്തത്തിലേക്കുള്ള സൂചനയില്ലേ ഇതില്‍? അതോ ആര്‍എസ്എസ് മുദൃാവാക്യങ്ങളും കക്കൂസ് സാഹിത്യവും തമ്മില്‍ വലിയ അന്തരമില്ലെന്നാണോ കാണിക്കുന്നത്? ഇതൊന്നുമല്ലാത്ത മറ്റ് വല്ല സൂചനകളുമുണ്ടോ? അതെല്ലാം നിങ്ങള്‍ക്ക് വിട്ടുതരുന്നു. എന്തായാലും തങ്ങളോടുള്ള ആരാധന ദുര്‍ഗന്ധം വമിക്കുന്ന കക്കൂസ് മുറികളില്‍പോലും ആലേഖനം ചെയ്യപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച മോദിജീ, ട്രംപ്ജീ, അമിത്ജീ നിങ്ങള്‍ മഹാന്മാരാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മുഹമ്മദ്‌ ഇര്‍ഷാദ്

മുഹമ്മദ്‌ ഇര്‍ഷാദ്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍, തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ എം ഫില്‍ വിദ്യാര്‍ത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍