UPDATES

യാത്ര

അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പത്ത് ടൂറിസം നഗരങ്ങളും ഏഷ്യയില്‍

ഏറ്റവും മുന്‍പന്തിയിലുള്ള അഞ്ചെണ്ണവും ചൈനയിലെന്നും പഠന റിപ്പോര്‍ട്ട്

ലോകത്തില്‍ അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പത്ത് ടൂറിസം നഗരങ്ങളും ഏഷ്യയില്‍. അതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള അഞ്ചെണ്ണവും ചൈനയിലെന്നും പഠന റിപ്പോര്‍ട്ട്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ദക്ഷിണ-പടിഞ്ഞാറന്‍ െൈചനയിലെ ചോംഗ്ക്യുംഗ് നഗരം പതിനാല് ശതമാനം വിനോദസഞ്ചാരത്തില്‍ വളര്‍ച്ച പ്രാപിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍(ഡബ്ല്യൂടിടിസി) ആണ് പഠനം സംഘടിപ്പിച്ചത്. ലോകത്തിലെ 65 നഗരങ്ങളെ ടൂറിസം ജിഡിപിയെ സ്വാധീനിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 21 എണ്ണവും ഏഷ്യയിലാണ്. ഗുവാന്‍ഷുവാണ് വളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2026 ഓടെ ഈ നഗരം 13.1 ശതമാനം വളര്‍ച്ചയിലെത്തുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ചോംഗ്ക്വിംഗ്, ഗുവാന്‍ഷു, ഷംഗ്ഹായി, ബെയ്ജിംഗ്, ചെംഗ്ഡു, മനില, ഡെല്‍ഹി, ഷെന്‍ഷെന്‍, ക്വലാലംപൂര്‍, ജക്കാര്‍ത്ത എന്നിവയാണ് ആ പത്ത് നഗരങ്ങള്‍. വിനോദ സഞ്ചാരത്തില്‍ ചൈനയ്ക്കുള്ള ആധിപത്യം വളരെ വ്യക്തമാണെന്നും ഡബ്ല്യൂടിടിസി പറയുന്നു. അവധി ദിവസങ്ങളില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്ന ചൈനീസ് മാര്‍ക്കറ്റുകളോടാണ് ലോകത്തിലെ മറ്റ് രാജ്യങ്ങളെല്ലാം മത്സരിക്കേണ്ടി വരുന്നത്. നിലവില്‍ ജനസംഖ്യയുടെ 8.7 ശതമാനം പേര്‍ക്ക് മാത്രമേ പാസ്‌പോര്‍ട്ട് ഉള്ളൂ എങ്കിലും വരുംവര്‍ഷങ്ങളില്‍ ഇതിനും വലിയ തോതിലുള്ള വര്‍ദ്ധനവ് ഉണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍