UPDATES

യാത്ര

ലോകത്തെ ഏറ്റവും ചിലവേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മഞ്ഞ് മൂടിയ മലകള്‍ കയറാനും ബ്ലൂ ലഗോണ്‍ എന്ന പ്രശസ്തമായ സ്ഥലം കാണാനുമാണ് ആളുകള്‍ പ്രധാനമായും ഇവിടെ എത്തുന്നത്.

Avatar

അഴിമുഖം

ലോകത്തെ ഏറ്റവും ചിലവേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ഏതാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് അദ്ഭുതം തോന്നും. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഐസ്ലാന്‍ഡ് ആണ് അവധിക്കാലം ആഘോഷിക്കാന്‍ ഏറ്റവും ചിലവേറിയ സ്ഥലം. മഞ്ഞ് മൂടിയ മലകള്‍ കയറാനും ബ്ലൂ ലഗോണ്‍ എന്ന പ്രശസ്തമായ സ്ഥലം കാണാനുമാണ് ആളുകള്‍ പ്രധാനമായും ഇവിടെ എത്തുന്നത്. ‘നോര്‍ത്തേണ്‍ ലൈറ്റ്സ്’ കാണാന്‍ പറ്റിയ ഇടമാണ് ബ്ലൂ ലഗോണ്‍.

ഈ അടുത്തിടെയാണ് ഐസ്ലാന്‍ഡ് ഒരു വിനോദ സഞ്ചാര മേഖലയായത്. ഇന്‍ഡ്രപിഡ് എന്ന ട്രാവല്‍ കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഈ ചെറിയ ദ്വീപില്‍ 1.8 മില്യണ്‍ സഞ്ചാരികളാണ് എത്തിയത്. എന്നാല്‍ വെറും 334,250 ആളുകള്‍ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ. ഒരു പ്രദേശവാസിക്ക് ആറ് സഞ്ചാരികള്‍ എന്നതിന് സമാനമാണ് ഈ കണക്ക്.

എന്നാല്‍ ഇപ്പോള്‍ ഈ മേഖലകളിലെ സഞ്ചാരികളുടെ എണ്ണം കുറയുകയാണെന്ന് ഐസ്ലാന്‍ഡിക് ടൂറിസ്റ്റ് ബോര്‍ഡ് പറയുന്നു. 2018 ഏപ്രിലിലെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കെഫ്ലാവിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയവരുടെ എണ്ണത്തില്‍ നാല് ശതമാനം ഇടിവുണ്ട്. അതായത്, ഏകദേശം 1,47000 പേരുടെ കുറവ്.

ബ്രിട്ടണില്‍ നിന്നും യുഎസില്‍ നിന്നുമാണ് കൂടുതല്‍ സഞ്ചാരികള്‍ ഇവിടെ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ പൗണ്ടിന്റെ മൂല്യം കുറഞ്ഞതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതിലും കുറവുണ്ടായിട്ടുണ്ട്. വിദേശത്തേക്കുള്ള യാത്രകള്‍ ഏറെ ചിലവേറിയതായതിനാല്‍ സ്വന്തം നാട്ടില്‍ തന്നെ ആളുകള്‍ അവധിക്കാലം ആഘോഷിക്കാനും തുടങ്ങിയിട്ടുണ്ട്.

ഐസ്ലാന്‍ഡിനെ ചിലവേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നത് ഐസ്ലാന്‍ഡിക് ക്രോണ എന്ന ഇവിടുത്തെ കറന്‍സിയുടെ മൂല്യമാണ്. 2009 മുതല്‍ യൂറോയ്ക്കെതിരെ 40ശതമാനത്തോളം വര്‍ദ്ധനവ് ക്രോണോയുടെ മൂല്യത്തില്‍ ഉണ്ടായിട്ടുണ്ട്. 2009-ന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കറന്‍സിയുടെ മൂല്യം ഇടിയുകയും അതുമൂലം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയും സര്‍ക്കാരും രാജി വെയ്ക്കുകയും ചെയ്തു.

സ്‌കാന്‍ഡിനേവിയയാണ് മറ്റൊരു ചിലവേറിയ ടൂറിസം ഡെസ്റ്റിനേഷന്‍. എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ വെബ്സൈറ്റ് ഹോപ്പ നടത്തിയ വെബ്സൈറ്റില്‍ ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍ എന്നിവയാണ് ലോകത്തെ ഏറ്റവും ചിലവേറിയ അഞ്ച് സ്ഥലങ്ങളായി ഇടം പിടിച്ച ടൂറിസം ഡെസ്റ്റിനേഷനുകള്‍. താമസം, ഗതാഗതം, റെസ്റ്റുറന്റുകള്‍ എന്നിവ വിശകലനം ചെയ്തപ്പോള്‍ സൂറിച്ച് ആണ് മുന്‍പില്‍ ഇടംപിടിച്ചത്. 12-ാം സ്ഥാനത്ത് ലണ്ടന്‍ ഇടംപിടിച്ചു.

‘എന്‍ഫീല്‍ഡില്‍ ഒരു ഹിമാലയന്‍ യാത്ര’

ഓഫ് സീസണിലെ ഹിമാലയം/ ചിത്രങ്ങളിലൂടെ

ലങ്ക: കണ്ണും മനവും കവരുന്ന രാവണ രാജ്യം

 

‘അതൊരു ശവപറമ്പാണ്, കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളുടെ സെമിത്തേരി’!

മെസിയുടെ ഓട്ടോഗ്രോഫ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്നും സൈക്കിള്‍ ചവിട്ടി റഷ്യയിലേക്ക്; ക്ലിഫിന്‍, നിങ്ങളാണ് താരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍