UPDATES

യാത്ര

ദിനോസറുകളുടെ അടയാളങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് താല്‍പര്യമുണ്ടോ?

ഒരു ജീവിതകാലം മുഴുവനും മംഗോളിയയിലെ ഗോബി മരുഭൂമിയില്‍ ദിനോസറുകളുടെ അടയാളങ്ങളും മറ്റും അന്വേഷിച്ചു ചിലവഴിക്കുകയായിരുന്നു ബൊളോര്‍സെറ്റഗ് മിന്‍ജിന്‍

Avatar

അഴിമുഖം

പാലിയോണ്‍ടോളജിസ്റ്റും നാഷണല്‍ ജിയോഗ്രാഫിക് എക്സ്‌പ്ലോററുമായ ബൊളോര്‍സെറ്റഗ് മിന്‍ജിന്‍ ഒരു ജീവിതകാലം മുഴുവനും മംഗോളിയയിലെ ഗോബി മരുഭൂമിയില്‍ ദിനോസറുകളുടെ അടയാളങ്ങളും മറ്റും അന്വേഷിച്ചു ചിലവഴിക്കുകയായിരുന്നു. പ്രാചീന ചരിത്രത്തില്‍ അവര്‍ക്കുള്ള പരിചയവും അഭിനിവേശവും വലുതാണ്. ഫോസ്സില്‍ എവിടെയൊക്കെ ഉണ്ടെന്ന് മിന്‍ജിന് കൃത്യമായി അറിയാമായിരുന്നു. മിന്‍ജിന്‍ കണ്ടുപിടിച്ച് ചില ഫോസ്സില്‍ കേന്ദ്രങ്ങള്‍ പരിചയപ്പെടാം. മംഗോളിയയാണ് ഇതില്‍ മുന്നില്‍. ‘കൂടുതല്‍ ആളുകള്‍ എന്റെ രാജ്യത്ത് വരുന്നതും സ്ഥലങ്ങളൊക്കെ ആസ്വദിക്കുന്നതുമാണ് എനിക്ക് ഇഷ്ടം’ മിന്‍ജിന്‍ പറയുന്നു.

ഗോബി മരുഭൂമി, മംഗോളിയ

ക്രൂരനും ഭയങ്കരനുമായ ജുറാസ്സിക് പാര്‍ക്ക് താരം വെലോസിറാപ്റ്റര്‍ വളര്‍ന്ന സ്ഥലങ്ങളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യാം. നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ പിനാക്കൊസോറസിന്റെ എല്ലുകളോ സസ്യഭുക്കായ പ്രോട്ടോസെറടോപ്സിന്റെ മുട്ടകളുടെ അവശിഷ്ടങ്ങളും കാണാം. നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ‘ഡിസ്‌കവര്‍ മംഗോളിയ’ എന്ന ഗ്രൂപ്പ് ടൂറില്‍ പങ്കെടുക്കാവുന്നതാണ്. ഫ്ലെമിംഗ് ക്ലിഫ്സ് പാലിയോണ്‍ടോളജി സൈറ്റിലേക്ക് ഒരു ദിവസത്തെ ട്രിപ്പാണ് ഇത്. മിന്‍ജിനാണ് ഈ പാര്‍ക്ക് നിര്‍മ്മിക്കാന്‍ സഹായിച്ചത്. മംഗോളിയന്‍ ഗസെല്ലേ നിങ്ങള്‍ക്ക് ഇവിടെ ധാരാളമായി കാണാം.

ആല്‍ബെര്‍ട്ട, കാനഡ

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ പ്രദേശം ആണ് ദിനോസര്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക്. ദിനോസറുകളുടെ ഫോസ്സില്‍ കണ്ടെത്താനും കൂടുതല്‍ പഠിക്കാനും ഇവിടെ സന്ദര്‍ശ്ശിക്കുമ്പോള്‍ ഒരു ഗൈഡിനെ കൂടി കൂടെ കൂട്ടുക. മൂന്ന് ദിവസമെങ്കിലും നിങ്ങള്‍ ഇവിടെ താമസിക്കണമെന്നാണ് മിന്‍ജിന്‍ പറയുന്നത്. റെഡ് ഡിയര്‍ റിവര്‍, ഡ്രംഹെല്ലറിലെ റോയല്‍ ടൈറല്‍ മ്യൂസിയം എന്നിവയൊക്കെ സന്ദര്‍ശിക്കാം. അവിടെ നിങ്ങള്‍ക്ക് 110 മില്യണ്‍ വര്‍ഷം പഴക്കമുള്ള സസ്യഭുക്കായ നോഡോസറിനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് കാണാം.

യുഎസ്സിലെ കൊളറാഡോയും യൂറ്റായും

ദിനോസര്‍ നാഷണല്‍ മോനുമെന്റ് നിങ്ങളെ ജുറാസിക് കാലത്തേക്ക് കൊണ്ടുപോകും. മൂര്‍ച്ചയുള്ള വാലുള്ള സ്റ്റെഗോസോറസ്, മാംസഭുക്കായ അല്ലോസോറസ്, നീണ്ട കഴുത്തുള്ള കാമറസോറസ് എന്നിവയുടെ ഫോസ്സില്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ‘ഈ പാര്‍ക്കിലെ ക്വോറി എക്സിബിറ്റ് ഹാളില്‍ പ്രവേശിക്കാന്‍ മറക്കരുത്, കുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഹോളില്‍ ദിനോസറിന്റെ എല്ലുകള്‍ നിങ്ങള്‍ക്ക് കാണാം’- മിന്‍ജിന്‍ പറഞ്ഞു. ക്യാമ്പ് സൈറ്റില്‍ ഒരു രാത്രി ചിലവഴിക്കുകയോ കൊളറാഡോ നദിയില്‍ റാഫ്റ്റിംഗിന് പോവുകയോ ചെയ്യാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍