UPDATES

യാത്ര

ദ അണ്‍റിസര്‍വ്ഡ്: റിസര്‍വേഷനില്ലാതെ ഇന്ത്യ ചുറ്റി ഒരു ട്രെയിന്‍ യാത്ര

മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഓഖയിലേയ്ക്ക്. പിന്നെ ഡല്‍ഹി, ജമ്മു, അവിടെ നിന്ന് ബനിഹാള്‍ ബാരാമുള്ള ട്രെയ്‌നില്‍. പിന്നീട് ഡല്‍ഹിയിലെത്തി അവിടെ നിന്ന് ആസാമിലെ ദിബ്രുഗഡിലേയ്ക്ക്. അവിടെ നിന്ന് കന്യാകുമാരി. വീണ്ടും തിരിച്ച് മുംബൈ.

മുബൈയില്‍ നിന്ന് യാത്ര തുടങ്ങി 17 ദിവസം 10 ട്രെയിനുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് മൂന്ന് പേര്‍ – ഓംകാര്‍ ദിവേകര്‍, സമര്‍ത്ഥ് മഹാജന്‍, രജത് ഭാര്‍ഗവ. യാത്ര മൊത്തം റിസര്‍വേഷനില്ലാതെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലാണ്. 25,000 കിലോമീറ്ററോളം ദൂരം ഇവര്‍ സഞ്ചരിച്ചു. നൂറിലധികം പേരുമായി പരിചയപ്പെട്ട് വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു, സംവദിച്ചു – മതം, പ്രണയം, തൊഴില്‍, സ്വപ്‌നങ്ങള്‍, ജീവിതാഭിലാഷങ്ങള്‍ – അങ്ങനെ വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഒരു കാനോണ്‍ 5 ഡി ഡിഎസ്എല്‍ആര്‍ കാമറയിലാണ് ഇതെല്ലാം പകര്‍ത്തിയത്. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഫൂട്ടേജുകളുമായാണ് അവര്‍ മുംബൈയില്‍ മടങ്ങിയെത്തിയത്. ഇത് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്റി ആയി മാറ്റിയിരിക്കുന്നു – The Unreserved – യൂടൂബില്‍ തന്നെയാണ് പ്രീമിയര്‍ ഷോ വന്നത്.

ജാഗൃതി സേവ സന്‍സ്ഥാന്‍ എന്ന എന്‍ജിഒയുടെ ജാഗൃതി യാത്ര എന്ന പരിപാടിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവര്‍ ഈ യാത്ര നടത്തി ഡോക്യുമെന്ററി തയ്യാറാക്കിയത്. എല്ലാ വര്‍ഷവും 15 ദിവസം 8000 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര യുവാക്കള്‍ക്ക് വേണ്ടി ഇവര്‍ സംഘടിപ്പിക്കുന്നു. ആദ്യം മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഓഖയിലേയ്ക്ക്. പിന്നെ ഡല്‍ഹി, ജമ്മു, അവിടെ നിന്ന് ബനിഹാള്‍ ബാരാമുള്ള ട്രെയ്‌നില്‍. പിന്നീട് ഡല്‍ഹിയിലെത്തി അവിടെ നിന്ന് ആസാമിലെ ദിബ്രുഗഡിലേയ്ക്ക്. അവിടെ നിന്ന് കന്യാകുമാരി. കേരളവും കര്‍ണാടകയും ഗോവയും കടന്ന് കൊങ്കണ്‍ പാതയിലൂടെ വീണ്ടും തിരിച്ച് മുംബൈ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍