UPDATES

യാത്ര

സിംഹങ്ങളെ കണ്ട് താമസിക്കാം; സാഹസികര്‍ക്കായി ദക്ഷിണാഫ്രിക്കയിലെ ‘ലയണ്‍ ഹൗസ്’

കോട്ടേജില്‍നിന്നും ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.

നിങ്ങള്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണോ ? അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ദക്ഷിണാഫ്രിക്കയിലെ ‘ലയണ്‍ ഹൗസ്’.സിംഹങ്ങളെ കണ്ട് താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ഈ കോട്ടേജിനു ചുറ്റും സിംഹങ്ങളാണ്. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടേതാണ് ഈ കോട്ടേജ്.

ജിജി ലയണ്‍സ് എന്‍പിസി എന്നത്,സിംഹങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയാണ്. 70 സിംഹങ്ങളാണ് ഇവിടെയുള്ളത്. കോട്ടേജില്‍നിന്നും ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.

ഒരു ദിവസം ഈ കോട്ടേജില്‍ താമസിക്കുന്നതിന് 7,388 രൂപയാണ് നല്‍കേണ്ടത്.മൂന്നു ബെഡ്‌റൂമുകളുള്ള ഈ കോട്ടേജില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. അതുപേലെ തന്നെ വീടിന് അകത്തിരുന്ന് സിംഹങ്ങളുടെ കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍