UPDATES

ലോകം ചുറ്റിക്കാണാന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി ഇറങ്ങി ഒരു കുടുംബം!

സമൂഹ മാധ്യമങ്ങളില്‍ ‘പോളിഏഷ്യന്‍സ്’ (PolyAsiaNZ) എന്നാണ് അവര്‍ അറിയപ്പെടുന്നത്.

ന്യൂസിലാന്‍ഡിലെ ദമ്പതികളായ ബില്ലും ഐമീ അലെഫാവോവും 14 മാസങ്ങള്‍ക്ക് മുന്‍പാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി അവരുടെ ഇരട്ട കുട്ടികളുമായി ലോകം ചുറ്റാന്‍ ഇറങ്ങിയത്. സമൂഹ മാധ്യമങ്ങളില്‍ ‘പോളിഏഷ്യന്‍സ്’ (PolyAsiaNZ) എന്നാണ് അവര്‍ അറിയപ്പെടുന്നത്. ഇതു വരെ ഏഴ് രാജ്യങ്ങളാണ് ഈ കുടുംബം കറങ്ങിയത്. 11 വയസുള്ള തങ്ങളുടെ ഇരട്ട ആണ്‍കുട്ടികള്‍ക്ക് ലളിതമായ ജീവിതം എങ്ങനെ നയിക്കാം എന്ന് പഠിപ്പിക്കുകയാണ് അവരുടെ ഉദ്ദേശം. ബില്ലിന്റെ സ്വന്തം നാട് തുവാലുവിലും ഐമീയുടെ ലാവോസിലുമാണ്.

ബില്ല് 17 വര്‍ഷം ഒരു കാര്‍പെന്ററായി ജോലി ചെയ്തിരുന്നു, ഐമീ 14 വര്‍ഷത്തോളം സാമ്പത്തിക മേഖലയിലും ജോലി ചെയ്തിരുന്നു. ഒരു സാധാരണ കുടുംബ ജീവിതമായിരുന്നു തങ്ങളുടേത് എന്ന് അവര്‍ പറയുന്നു. ‘ഓക്ക്‌ലാന്‍ഡിലെ ഞങ്ങളുടെ ചെറിയ വീട്ടില്‍ ഏതൊരു സാധാരണ കുടുംബം പോലെ തന്നെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. കുട്ടികള്‍ക്ക് വ്യത്യസ്തമായി എന്തെങ്കിലും പഠിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് ഇങ്ങനൊരു പദ്ധതി ആലോചിച്ചത്.

2017-ല്‍ ബില്ലിന്റെ മുത്തശ്ശി മരിച്ചപ്പോളാണ് കാര്യങ്ങളൊക്കെ മാറി തുടങ്ങിയത്. സമ്പാദിക്കുന്നതില്‍ വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍. കുട്ടികള്‍ ജനിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ വിദേശ യാത്രകള്‍ ചെയ്യാന്‍ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇതിനായി ഞാന്‍ പൈസ സമ്പാദിക്കാന്‍ തുടങ്ങി. കുട്ടികള്‍ക്ക് രണ്ട് വയസായപ്പോള്‍ മുതല്‍ ഞാന്‍ ഓരോ അഴ്ചയും 50 ന്യൂസിലാന്‍ഡ് ഡോളര്‍ (ഏകദേശം 2278 രൂപ) യാത്രകള്‍ക്കായി മാറ്റി വെച്ചിരുന്നു’- ഐമീ വ്യക്തമാക്കി.

അങ്ങനെ 30,000 ന്യൂസിലാന്‍ഡ് ഡോളര്‍ (ഏകദേശം 13,66,947രൂപ) അവര്‍ സമ്പാദിച്ചു. ഈ സുഖപ്രദമായ ജീവിതത്തില്‍ നിന്നും പുറത്തിറങ്ങി മറ്റു രാജ്യങ്ങളുടെ സംസ്‌കാരത്തെ കുറിച്ച് പഠിച്ചും വളര്‍ന്നും ജീവിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ലോകം കറങ്ങി നടക്കുന്നതാണ് ഏറ്റവും സുഖവും സന്തോഷകരമായ കാര്യമെന്നും ഐമീ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍