UPDATES

യാത്ര

മുന്‍ സോവിയറ്റ് ഫാക്ടറി ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

19 നൂറ്റാണ്ടില്‍ റഷ്യയില്‍ വൈദ്യുതീകരണംകൊണ്ടുവരുന്നതില്‍ ഈ ഫാക്ടറി പ്രധാന പങ്കുവഹിച്ചിരുന്നു .

റഷ്യ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സെവക്കബെല്‍ പോര്‍ട്ട്ല്‍സ്ഥിതിച്ചെയുന്ന ഷിപ്പ് കേബിള്‍ ഫാക്ടറി ഇന്ന് വെറും ഒരു ഫാക്ടറിയല്ല . വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് .

19 നൂറ്റാണ്ടില്‍ റഷ്യയില്‍ വൈദ്യുതീകരണംകൊണ്ടുവരുന്നതില്‍ ഈ ഫാക്ടറി പ്രധാന പങ്കുവഹിച്ചിരുന്നു .എന്നാല്‍ ഒരുപാടുനാളുകാലായി ഇത് ഉപയോഗശൂന്യമായി  കിടക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ 2018 സെപ്റ്റംബറില്‍ ഈ ഫാക്ടറിയിലും സെവക്കബെല്‍ പോര്‍ട്ടിലുമായി റഷ്യിലെ ഏറ്റവും വലിയ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവല്‍സ് നടത്തുകയുണ്ടായി . രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍,പാട്ടും ഡാന്‍സും ഭക്ഷണ കേന്ദ്രംങ്ങളുമായി ഒരു വലിയ ആഘോഷം തന്നെ ആയിരുന്നു .

എന്നാല്‍ ഈ ആഘോഷങ്ങളില്‍ ശേഷം സെവക്കബെല്‍ പോര്‍ട്ട്‌  ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു . ഇന്ന് സെവക്കബെല്‍ പോര്‍ട്ട് ആഘോഷങ്ങളുടെ ഒരു തെരുവായി മാറിയിരിക്കുന്നു .ചെറിയ, ചെറിയ കഫെയും , ബാറുകളും ,പാട്ടും ഡാന്‍സുകളുമായി ആളുകളെ ആകര്‍ഷിക്കുകയാണ് സെവക്കബെല്‍ പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍