UPDATES

യാത്ര

എക്കണോമി ക്ലാസില്‍ ഇരുന്നും കിടന്നും വിമാന യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി ‘തോമസ് കുക്ക്’

അടുത്തുള്ള മൂന്നു സീറ്റുകള്‍ ചേര്‍ത്ത് വച്ച് തയ്യാറാക്കുന്ന പ്രത്യേക കിടക്കയാണ് ഈ സ്ലീപ്പര്‍ സീറ്റുകള്‍. ഒരേ സമയം സീറ്റായും കിടക്കയായും ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഇതിന്റെ ഘടന.

കൊക്കിലൊതുങ്ങുന്ന ഒരു എക്കണോമി ക്ലാസ് ഫ്ളൈറ്റ് യാത്രയില്‍ മറ്റ് ഉയര്‍ന്ന ക്ലാസികളിലെ പോലെ ‘സ്ലീപ്പര്‍ സീറ്റുകള്‍’ ലഭിക്കുമോ? അതൊക്കെ സ്വല്‍പ്പം അതിമോഹമല്ലേ എന്നാണോ സംശയം? എന്നാല്‍ എക്കണോമി ക്ലാസിലും സ്ലീപ്പര്‍ സീറ്റുകള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് ലോക പ്രശസ്ത എയര്‍ലൈന്‍സായ തോമസ് കുക്ക്. ഇരുന്നും കിടന്നും വിമാനയാത്ര ആസ്വദിക്കാന്‍ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കും സൗകര്യമൊരുക്കി കൊടുക്കുന്ന തോമസ് കുക്കിന്റെ ഈ തീരുമാനത്തെ രണ്ടു കയ്യും നീട്ടിയാണ് യാത്രക്കാര്‍ വരവേല്‍ക്കുന്നത്.

അടുത്തുള്ള മൂന്നു സീറ്റുകള്‍ ചേര്‍ത്ത് വച്ച് തയ്യാറാക്കുന്ന പ്രത്യേക കിടക്കയാണ് ഈ സ്ലീപ്പര്‍ സീറ്റുകള്‍. ഒരേ സമയം സീറ്റായും കിടക്കയായും ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഇതിന്റെ ഘടന. കിടക്കണമെന്നു തോന്നുമ്പോള്‍ ഫ്ളൈറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സീറ്റുകള്‍ കിടക്കകളാക്കി മാറ്റം. സീറ്റ് ബെല്‍റ്റുകള്‍ കൊണ്ട് സുരക്ഷാ ഉറപ്പുവരുത്തും. പ്രത്യേകമായി നിര്‍മ്മിച്ച കിടക്കയും തലയിണകളും മറ്റ് സൗകര്യങ്ങളും ഒക്കെ സീറ്റിനടുത്ത് തന്നെ ലഭ്യമാണ്.  ചാരി കിടന്നു കൊണ്ട് ആകാശക്കാഴ്ച കാണേണ്ടുന്നവര്‍ക്ക് അങ്ങനെയും സീറ്റ് ക്രമപ്പെടുത്താം.

‘ഞങ്ങളുടെ യാത്രക്കാരുടെ സൗകര്യം തന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനം. എക്കണോമിക്ക് ക്ലാസ്സുകളില്‍ സ്ലീപ്പര്‍ സീറ്റുകള്‍ ആരംഭിക്കുന്ന യുകെയിലെ ആദ്യത്തെ എയര്‍ലൈന്‍സ് ആകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. എക്കണോമി ക്ലാസ്സില്‍ യാത്രചെയ്യുന്നവര്‍ക്ക് കൂടി മറ്റെങ്ങുമില്ലാത്ത ഇത്തരം ചില അധിക സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവുമുണ്ട്.’ തോമസ് കുക്ക് കോമേഴ്‌സ്യല്‍ ഡയറക്ടര്‍ ഹെന്റി സന്‍ലി പറയുന്നു.

ലോകത്താദ്യമായി എക്കൊണോമിക്ക് ക്ലാസില്‍ സ്ലീപ്പിങ് സീറ്റുകള്‍ ലഭ്യമാക്കുന്നത് പക്ഷെ തോമസ് കുക്കല്ല. 2011ല്‍ എയര്‍ ന്യൂസിലാന്‍ഡ് ഈ സേവനം ഏര്‍പ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍