UPDATES

യാത്ര

ബെംഗളൂരുവിലേയ്ക്ക് പോകുന്നോ? യാത്ര രസകരമാക്കാന്‍ പത്ത് നിര്‍ദ്ദേശങ്ങള്‍

ബെംഗളൂരു ഫോര്‍ട്ട്, ബെംഗളൂരു പാലസ്, വിന്‍ഡ്സര്‍ കാസില്‍, കെ.ആര്‍ മാര്‍ക്കറ്റ്, മനോഹരമായ ഫ്ളവര്‍ സ്റ്റാളുകള്‍ എന്നിവ ബെംഗളൂരുവിന്റെ മനോഹരമായ സ്ഥലങ്ങളാണ്.

ബെംഗളൂരുവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസില്‍ ആദ്യം വരുന്നത് ഐടി ഹബ്ബ്, കോള്‍ സെന്ററുകള്‍, ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നൊക്കെയാണ്. എന്നാല്‍ ഇത് മാത്രമല്ല ബെംഗളൂരു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ബെംഗളൂരു, ഇന്ത്യയുടെ തീപ്പൊരി ചിന്തകളെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന യുവാക്കള്‍ ഒരുപാട് നല്ല വിനോദങ്ങളാണ് ഈ നഗരത്തിന് നല്‍കിയിരിക്കുന്നത്. ബാര്‍, റെസ്റ്ററന്റുകള്‍, കോഫി ജോയിന്റ്സ്, ഒരുമിച്ചിരുന്ന് ജോലി ചെയ്യാവുന്ന സ്ഥലങ്ങള്‍ എന്നിവ കൊണ്ട് ബെംഗളൂരു ഇന്ത്യയിലെ വലിയൊരു നഗരമാണ്.

ബെംഗളൂരുവിന്റെ ഭൂപ്രകൃതിയും ഇതിന് ഒരു കാരണമാണ്. ഡെക്കാന്‍ പീഠഭൂമിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരത്തിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള നഗരമായ ബെംഗളൂരു. സൗമ്യമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തോട് കൂടിയ ദിവസങ്ങളുമാണ് ഇവിടുത്തേത്. ജൂണ്‍-സെപ്റ്റംബര്‍ മഴക്കാലത്ത് രാവിലെയും ഉച്ചസമയത്തും പ്രസന്നമായ അന്തരീക്ഷമായിരിക്കും. ‘ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി’ യായ ബെംഗളൂരുവില്‍ ഒരുപാട് പച്ചപ്പ് നിറഞ്ഞ ഇടങ്ങളുണ്ട്.

ബെംഗളൂരു ഫോര്‍ട്ട്, ബെംഗളൂരു പാലസ്, വിന്‍ഡ്സര്‍ കാസില്‍, കെ.ആര്‍ മാര്‍ക്കറ്റ്, മനോഹരമായ ഫ്ളവര്‍ സ്റ്റാളുകള്‍ എന്നിവ ബെംഗളൂരുവിന്റെ മനോഹരമായ സ്ഥലങ്ങളാണ്. രോഹിത് സെന്‍ എന്ന ബെംഗളൂരു സ്വദേശിയോട് ഗാര്‍ഡിയനിലെ കാത്തി ആഡംസ് ചോദിച്ചറിഞ്ഞ പത്ത് നിര്‍ദ്ദേശങ്ങളെ കുറിച്ചാണ് പറയുന്നത്.

സ്ലൈ ഗ്രാന്നി

ഇന്ദിര നഗറിന്റെ അടുത്തുള്ള സ്ഥലമായ ഇവിടത്തെ 12th മെയിന്‍ റോഡില്‍ റൂഫ്ടോപ് ബാറുകളുടെ ഒരു നിര തന്നെ ഉണ്ട്. സ്ലൈ ഗ്രാന്നിയാണ് എനിക്ക് പ്രിയപ്പെട്ടത്. വ്യത്യസ്തമായ കോക്ടെയില്‍ മെനുവാണ് ഇവിടുത്തേത്. ഐസ് ലോലിയോടെയാണ് ഇവിടെ പീച്ച് പോപ്സിക്കിള്‍ വരുന്നത്. സൂര്യാസ്തമയം കണ്ട് ഇവിടെ രുചികരമായ സ്നാക്സുകള്‍ കഴിക്കാം. ഇവിടുത്തെ റൂഫില്‍ സ്മാര്‍ട്ടായ ആള്‍ക്കൂട്ടത്തെയാണ് ആകര്‍ഷിക്കുന്നത്. എന്നാല്‍ താഴെയുള്ള റെസ്റ്ററന്റില്‍ സ്ലൈ ഗ്രാന്നി ഹൗസ് പാര്‍ട്ടീസ്, ഡിജെ, ബോളിവുഡ് എന്നിവയൊക്കെയാണുള്ളത്. 400 രൂപ മുതലുള്ള കോക്ടെയില്‍ ഇവിടെ ലഭ്യമാണ്. 618 12th Main Road.

ബോംബൈ ബ്രെസേരി

മുംബൈ വിഭവങ്ങള്‍ ലഭിക്കുന്ന ഈ സ്ഥലവും ഇന്ദിരനഗറിലെ 12th മെയിന്‍ റോഡിലാണ്. നീലയും മഞ്ഞയും തടി കൊണ്ടുള്ള ഡക്കില്‍ ഒരു കൈയ്യില്‍ ഹാഫ് ഹാഫ് ലൈം സോഡയും മറുകൈയ്യില്‍ മൊബൈല്‍ ഫോണുമായി ഇവിടുത്തെ പ്രദേശവാസികള്‍ എത്താറുണ്ട്. നിങ്ങള്‍ ഉച്ചഭക്ഷണത്തിനാണ് എത്തുന്നതെങ്കില്‍ വാഴയിലയില്‍ നിങ്ങള്‍ക്ക് ഒരു ഹോം വെജ് കറി ലഭിക്കും. ശേഷം ഗാര്‍ഡനില്‍ വിശ്രമിക്കാം. ഇതിന് 212 രൂപയാണ്.
• 2989/B 12th Main Road, bombaybrasserie.in

ടോയിറ്റ്

ഒരു വലിയ നഗരത്തില്‍ ഒരു ബിയര്‍ നിര്‍മ്മാണ കമ്പനി വേണ്ടത് ഒരു ആവശ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് ബംഗളൂരുവിലെ ടൊയിറ്റ്. ഇന്ദിര നഗര്‍ ജംഗ്്ഷനിലെ ബിയര്‍ നിര്‍മ്മാണ സ്ഥലമാണിത്. വലിയ ബിയര്‍ ടാങ്കുകളുടെ മുന്‍പില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തിനായി സ്റ്റൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബാസ്മതി ബ്ലോന്‍ഡും, ടിന്‍ടിന്‍ ടോയിറ്റും ഇവിടെ ലഭിക്കും. ബ്രിട്ടീഷ് ശൈലിയിലുള്ള പബ്ബ് ഭക്ഷണങ്ങളാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ മീന്‍, പൈസ്, ചിപ്സ്, ബര്‍ഗര്‍ എന്നിവ ഇവിടെ ലഭിക്കും.

• 298, 100 Foot Road, toit.in

ചര്‍ച്ച് സ്ട്രീറ്റ് സോഷ്യല്‍

നിരവധി കടകള്‍ (ബ്ലുഫ്രോഗ് ബുക്ക് ഷോപ്പാണ് ഇവിടെ പ്രശസ്തം), ബാറുകള്‍ ( പ്രശസ്തമായ ന്യൂ ഇയര്‍ ഈവ് ഇവ് സ്പോട്ടാണ് ), റെസ്റ്റുറന്റ് (കട്ടിമീശ ലോഗോയുള്ള ഫണ്‍ജാബി റെസ്റ്ററന്റ് ) എന്നിവയാണ് ചര്‍ച്ച് സ്ട്രീറ്റിലുള്ളത്. കാല്‍നടയായി സഞ്ചരിക്കാവുന്ന ഈ ചര്‍ച്ച് സ്ട്രീറ്റ് മഹാത്മാഗാന്ധി റോഡിന് എതിര്‍വശത്താണ്. പകല്‍സമയത്ത് കോഫി കുടിക്കാന്‍ ഇവിടെയെത്താം. സൂര്യാസ്തമയ സമയത്ത് കോക്ടെയിലിനുമായി ഇവിടെയെത്താം.

• Cobalt Building, Church Street, oscialoffline.in

കബ്ബന്‍ പാര്‍ക്ക്

120 ഹെക്ടര്‍ വരുന്ന കബ്ബന്‍ പാര്‍ക്ക് ബെംഗളൂരു ഗാര്‍ഡന്‍ സിറ്റി എന്നു പറയുന്നതിന് തെളിവാണ്. 1979 മുതല്‍ നിയമപരമായ സംരക്ഷണം ലഭിക്കുന്നുണ്ട്. നിറയെ പൂക്കള്‍, മുള, ഫൈക്കസ് മരങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് കബ്ബന്‍ പാര്‍ക്ക്. തണല്‍ നിറഞ്ഞ പാതയിലൂടെ ജോഗിങിനും യോഗയ്ക്കും പിക്നിക്കിനും പറ്റിയ ഇടമാണ് ഇത്.

നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്

കലാകാരന്മാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കെട്ടിടമാണ് ഇത്. 2009ല്‍ ആരംഭിച്ച ഇന്ത്യയിലെ മൂന്ന് നാഷണല്‍ മോഡേണ്‍ ആര്‍ട്ട് ഗാലറികള്‍ ഒന്നാണിത്. മോഡേണ്‍ ഇന്ത്യന്‍ ആര്‍ട്ട്, ഫോട്ടോഗ്രെഫി, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 500ലേറെ ശേഖരങ്ങളാണ് ഇവിടെയുള്ളത്. ഇന്ത്യന്‍ കലാകാരന്മാരുടെയും, കൊളോണിയല്‍ ആര്‍ട്ടിസ്റ്റുകളുടെയും, ബെംഗാള്‍ സ്‌കൂള്‍ ആന്‍ഡ് പോസ്റ്റ് ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റുകളുടെ മാത്രമല്ല സ്‌ക്രീനിംങും, ഗാലറി വോക്സും, വര്‍ക്ക്ഷോപ്പുകളും നടക്കുന്നുണ്ട്. തിങ്കളാഴ്ച ഇവിടെ അവധി ആയിരിക്കും. ടിക്കറ്റുകള്‍ക്ക് 500 രൂപയാണ്, 49 Palace Rd, Manikyavelu Mansion, ngmaindia.gov.in

മാവള്ളി ടിഫിന്‍ റൂംസ്

സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളുടെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് മാവള്ളി ടിഫിന്‍ റൂംസ്. അല്ലെങ്കില്‍ എംടിആര്‍. 1920ല്‍ മൂന്ന് സഹോദരന്മാരുടെ ആശയമാണ് ഇതിന് പിന്നില്‍. ഏകദേശം ഒരു നൂറ്റാണ്ടാകുന്നു ഇത് ആരംഭിച്ചിട്ട്. എംടിആര്‍ എന്നു പറയുന്നത് രുചിയേറിയ ഇഡ്ഡലിയും ദോശകളും പ്രശസ്തമാണ്. ലാല്‍ബാഗ് ബൊട്ടാണിക്കല്‍ റോഡിലാണ് ഇതിന്റെ ആദ്യത്തെ ബ്രാഞ്ച്. ബെംഗളൂരുവിലെ ഒന്‍പത് സ്ഥലങ്ങളില്‍ ഇത് ഉണ്ട്. mavallitiffinrooms.com

ജാഗ്രിതി തിയേറ്റര്‍

വൈറ്റ്ഫീല്‍ഡിലാണ് ജാഗ്രിതി തിയേറ്റര്‍. 200 സീറ്റുള്ള വെള്ള ഭിത്തി കൊണ്ട് നിര്‍മ്മിച്ച ഈ തിയേറ്ററില്‍, മനോഹരമായ നാടകപ്രദര്‍ശങ്ങളും മറ്റ് പരിപാടികളും നടക്കാറുണ്ട്. ഇറ്റാലിയന്‍ റെസ്റ്റുറന്റായ ഫാറ്റ് ഷെഫാണ് ഇതിന് സമീപമുള്ളത്. ഇവിടുത്തെ ഷോ കഴിഞ്ഞാല്‍ പാസ്ത, പിസ, പാര്‍മിഗിയന ഡി മെലാന്‍സെയന്‍ എന്നിവ ലഭിക്കും. ടിക്കറ്റ് നിരക്ക്-300 രൂപയാണ്, Ramagondanahalli, Varthur Road, jagrititheatre.com

ഒലിവ് ബാര്‍

അശോക് നഗറിലെ ഒലിവ് ബാറാണ് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. സ്റ്റീക്സ്, പെസ്റ്റോ സ്ലാത്തേര്‍ഡ് പനീര്‍, ടൈനി ചീസ് , ടോസ്റ്റീസ് എന്നിവ ഇവിടെ ലഭിക്കും. ഉച്ച മുതല്‍ നാല് മണിവരെ ഇഷ്ടം പോലെ പാനീയങ്ങള്‍ ലഭിക്കും. ഡിജെയും മറ്റ് പരിപാടികളും ഉള്ള ചില ദിവസങ്ങളില്‍ ഇവിടം അടയ്ക്കാന്‍ വൈകും. 3000 രൂപയാണ് ബ്രെഞ്ചിന്റെ വില, 16 Wood Street, olivebarandkitchen.com

സോമ വൈന്‍യാര്‍ഡ്

ഇന്ത്യയിലെ വൈന്‍ ഇന്‍ഡസ്ട്രി ലോകത്ത് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബെംഗളൂരു സോമ വൈന്‍യാര്‍ഡില്‍ ഷിരാസ്, സോവിഗ്‌നോന്‍ ബ്ലാങ്ക് മുന്തിരികളാണ് ഇവിടുത്തെ കാലാവസ്ഥയില്‍ വളരുന്നത്. സോമ വൈന്‍യാര്‍ഡില്‍ വന്നാല്‍ ഇവിടുത്തെ വൈനും ഒപ്പം വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും രുചിച്ചറിയാം. 2500 രൂപയാണ് പകുതി ദിവസത്തേക്കുള്ള ടൂറിനും വൈന്‍ രുചിക്കുന്നതിനുമുള്ള തുക, bangaloreosmavineyards.com

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍