UPDATES

യാത്ര

ഋഷികേശിലെത്തുന്ന സംഗീതപ്രേമികള്‍ക്ക് ബീറ്റില്‍സ് ആശ്രമത്തിലേയ്ക്ക് സ്വാഗതം

ആശ്രമത്തിനോട് ചേര്‍ന്ന് ഒരു ബീറ്റില്‍സ് മ്യൂസിയം പണിയാനുള്ള ആലോചനയുണ്ട്.

68ലാണ് ലോകപ്രശസ്ത ബ്രീട്ടിഷ് റോക്ക് സംഗീത ബാന്‍ഡായ ബീറ്റില്‍സിലെ അംഗങ്ങള്‍ ഋഷികേശ് സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശനം അവരുടെ പ്രശസ്തമായ വൈറ്റ് ആല്‍ബത്തിന് പ്രചോദനമായി. മഹാഋഷി മഹേഷ് യോഗി നടത്തിയിരുന്ന ചൗരാസി കുടിയ ആശ്രമത്തില്‍ ബീറ്റില്‍സ് അംഗങ്ങള്‍ താമസിച്ചിരുന്നു. മഹേഷ് യോഗിയുടെ ട്രാന്‍സന്‍ഡന്റല്‍ മെഡിറ്റേഷന്‍ മൂവ്‌മെന്റ് എന്ന യോഗ പ്രസ്ഥാനമാണ് ബീറ്റില്‍സിനെ ആകര്‍ഷിച്ചത്. ഏതായാലും ബീറ്റില്‍സിന്റെ സന്ദര്‍ശനത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് ഋഷികേശിലെത്തുന്ന സംഗീതപ്രേമികള്‍ക്കും ബീറ്റില്‍സ് ആരാധകര്‍ക്കും ഇവിടെ താമസിക്കാനുള്ള അവസരമൊരുക്കുകയാണ്. ബീറ്റില്‍സിന്റെ ചരിത്രവും മറ്റ് വിവരങ്ങളും ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക്് ലഭ്യമാക്കും. ബീറ്റില്‍സിന്റെ സന്ദര്‍ശന വാര്‍ഷികത്തിന് പുറമെ മഹേഷ് യോഗിയുടെ നൂറാം ജന്മ വാര്‍ഷികവുമാണ്.

ഇടക്കാലത്ത് അടച്ചിട്ടിരുന്ന ആശ്രമം സന്ദര്‍ശകര്‍ക്ക് വേണ്ടി വീണ്ടും തുറന്നുകൊടുത്തത് 2015ലാണ്. കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുകയാണ് എന്ന പ്രശ്‌നമുണ്ട്. നിറയെ ഗ്രാഫിറ്റികളുണ്ട്. പിന്നെ വര്‍ഷങ്ങള്‍ നീണ്ട അവഗണനയും. ധ്യാനകേന്ദ്രങ്ങളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടേയും താമസിക്കാനുള്ള മുറികളും പുതുക്കിപ്പണിയും. ആശ്രമത്തിനോട് ചേര്‍ന്ന് ഒരു ബീറ്റില്‍സ് മ്യൂസിയം പണിയാനുള്ള ആലോചനയുണ്ട്. പാശ്ചാത്യ സഞ്ചാരികളെ വലിയ തോതില്‍ ഋഷികേശിലെത്തിക്കുന്നതിന് 1968ലെ ബീറ്റില്‍സിന്റെ സന്ദര്‍ശനം കാരണമായിട്ടുണ്ട്. ലോകത്തിന്റെ യോഗ തലസ്ഥാനമായാണ് ഋഷികേഷ് വിദേശസഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നു. ബീറ്റില്‍്‌സ് ബന്ധത്തിന് പുറമെ യോഗ കാംപെയിനും ടൂറിസ്റ്റുകളെ കാര്യമായി ആകര്‍ഷിക്കുമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍