UPDATES

യാത്ര

ഡല്‍ഹിയിലെ വായു മലിനീകരണം ഗോള്‍ഡന്‍ ട്രയാംഗിളിലെ ടൂറിസത്തെ ബാധിക്കുന്നു

ഡല്‍ഹിയിലെ പുകമഞ്ഞ് വിദേശ സഞ്ചാരികളെ അസ്വസ്ഥരാക്കുന്നു. നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം ആഗോളതലത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്.

ഡല്‍ഹിയിലെ വായു മലിനീകരണം ഗോള്‍ഡന്‍ ട്രയാംഗിളിലെ (ഡല്‍ഹി, ആഗ്ര, ജയ്പൂര്‍) ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നു. പഹര്‍ഗഞ്ചിലെ ഹോട്ടലുകളില്‍ നിന്ന് വിദേശ ടൂറിസ്റ്റുകളെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നു. ഈ പ്രദേശത്ത് 750 ബജറ്റ് ഹോട്ടലുകളുണ്ട്. രാജ്യത്ത് ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. സാധാരണ ക്രിസ്മസ് സമയത്ത് ഡല്‍ഹിയിലുള്ള ടൂറിസ്റ്റുകള്‍ ഗോവയിലേയ്‌ക്കോ വാരണാസിയിലേയ്‌ക്കോ ഋഷികേശിലേയ്‌ക്കോ പോകാറാണ് പതിവ്. എന്നാല്‍ വലിയ തിരക്കുണ്ടാവാറുണ്ട്. പക്ഷെ ഇത്തവണ രൂക്ഷമായ അന്തരീക്ഷ മലിനീകരണം സ്ഥിതി മോശമാക്കിയിട്ടുണ്ടെന്ന് ഹോട്ടല്‍ ഉടമകളും മറ്റും പറയുന്നു.

ഡല്‍ഹിയിലെ പുകമഞ്ഞ് വിദേശ സഞ്ചാരികളെ അസ്വസ്ഥരാക്കുന്നു. നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം ആഗോളതലത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളേയും വായു മലിനീകരണം കാര്യമായി ബാധിച്ചിട്ടുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ 62 ശതമാനവും ഡല്‍ഹിയിലാണ് വിമാനമിറങ്ങുന്നത്.

ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന ഡല്‍ഹി – ആഗ്ര – ജയ്പൂര്‍ സര്‍ക്കിള്‍ സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഈ മേഖലയി ടൂറിസ്റ്റുകളുടെ തിരക്ക് അന്തരീക്ഷ മലിനീകരണം സാരമായി കുറച്ചിരിക്കുന്നു. ടൂറിസം വരുമാനത്തെ അന്തരീക്ഷ മലിനീകരണം പ്രതിസന്ധിയിലാക്കുന്നതായി അസോചം (അസോസിയേറ്റഡ് ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഓഫ് ഇന്ത്യ) പറയുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വകരിക്കുന്നില്ലെന്ന് ഹോട്ടല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ റാങ്കിംഗില്‍ വരും മാസങ്ങളില്‍ ഡല്‍ഹി വളരെ പിന്നോട്ട് പോകുമെന്ന് ഉറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍