UPDATES

യാത്ര

ടൂറിസം റെഗുലേറ്ററി അതോറിറ്റി ഓഫ് കേരള (ട്രാക്ക്) നിലവില്‍ വന്നു

നിയമപരമല്ലാത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ഇടപെടാനുള്ള അധികാരം ഈ അതോറിറ്റിക്കുണ്ട്. കൂടാതെ മനുഷ്യക്കടത്ത്, ബാലപീഡനം, മയക്കുമരുന്ന് തടയല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ഈ അതോറിറ്റിക്ക് ഇടപെടാനുള്ള അധികാരമുണ്ട്.

ടൂറിസം നയം പ്രഖ്യാപിച്ചിട്ട് നാല് മാസങ്ങള്‍ക്ക് ശേഷം ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ടൂറിസം റെഗുലേറ്ററി അതോറിറ്റി ഓഫ് കേരള (ട്രാക്ക്) സ്ഥാപിച്ചു. 2017 ല്‍ ടൂറിസം നയം പ്രഖ്യാപിച്ചപ്പോഴാണ് ഈ അതോറിറ്റിയെ കുറിച്ച് ആദ്യം ചര്‍ച്ച ചെയ്തത്. ടൂറിസം മേഖലയിലെ എല്ലാ മേല്‍നോട്ടത്തിനുള്ള അധികാരവും ഈ അതോറിറ്റിക്ക് ആയിരിക്കും. ട്രാക്കില്‍ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിഹരിക്കുന്നതിനായി എല്ലാ പ്രധാനപ്പെട്ട വിനോദസഞ്ചാര പ്രദേശങ്ങളിലും ഇവരുടെ സംഘം ഉണ്ടായിരിക്കുന്നതാണ്.

”ടൂറിസം മേഖലയില്‍ നടക്കുന്ന ആരോഗ്യകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ തടയാനും മികച്ച മേല്‍നോട്ടത്തോടെയും ലൈസന്‍സിംഗ് സംവിധാനത്തോടെയും കേരള ടൂറിസം മേഖല മെച്ചപ്പെടുത്താനും ഈ അതോറിറ്റി സഹായിക്കും”- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തില്‍ വിദേശസഞ്ചാരികളുടെ ഒഴുക്ക് 100ശതമാനവും സ്വദേശ സഞ്ചാരികളുടെ ഒഴുക്ക് 50ശതമാനവും ആക്കുകയാണ് ലക്ഷ്യം.

”സുരക്ഷയും വിശ്വാസതയും മാത്രമല്ല ഹോട്ടലുകളിലെ ലൈസന്‍സുകളിലും റെഗുലേറ്ററി കമ്മിറ്റി നിരീക്ഷിക്കുന്നുന്നുണ്ട് ” – മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക എന്നതാണ് പുതിയ ടൂറിസം നയത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള ഉപകരണമാണ് ട്രാക്ക്. സമ്പൂര്‍ണ്ണമായൊരു തീരുമാനങ്ങള്‍ക്ക് ശേഷമായിരിക്കും ട്രാക്കിന്റെ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു. അതോറിറ്റിക്ക് എല്ലാ അധികാരവും കൊടുക്കുന്നതാണ് പുതിയ ടൂറിസം നയം.

”ടൂറിസം മേഖലയിലെ എല്ലാ മേല്‍നോട്ടത്തിനുള്ള അധികാരവും ഈ അതോറിറ്റിക്ക് ആയിരിക്കും” – പുതിയ നയം വ്യക്തമാക്കുന്നു. ടൂറിസം വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പൂര്‍ണ്ണ അധികാരവും അതോറിറ്റിക്ക് ഉണ്ട്. കോടതിസംവിധാനം പോലെയുള്ള അധികാരം ഈ അതോറിറ്റിക്ക് ഉണ്ടാകും.

നിയമപരമല്ലാത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ഇടപെടാനുള്ള അധികാരം ഈ അതോറിറ്റിക്കുണ്ട്. കൂടാതെ മനുഷ്യക്കടത്ത്, ബാലപീഡനം, മയക്കുമരുന്ന് തടയല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ഈ അതോറിറ്റിക്ക് ഇടപെടാനുള്ള അധികാരമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തില്‍ വിദേശസഞ്ചാരികളുടെ ഒഴുക്ക് 100ശതമാനവും സ്വദേശ സഞ്ചാരികളുടെ ഒഴുക്ക് 50 ശതമാനവും ആക്കുകയാണ് പുതിയ ടൂറിസം നയത്തിന്റെ ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍