UPDATES

യാത്ര

ഇന്ത്യയുടെ വേഗമേറിയ ട്രെയിന്‍ 18 ന്റെ നിരക്കുകള്‍ തിരുമാനിച്ചു ; എ.സി. ചെയറുകള്‍ക്ക് 1,850 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 3,520 രൂപയുമാണ് നിരക്ക്

ശതാബ്ദി എക്‌സ്പ്രസിന്റെ എക്‌സിക്യൂട്ടിവ്, ചെയര്‍കാര്‍ എന്നിവയേക്കാള്‍ 40-50 ശതമാനം നിരക്ക് വര്‍ദ്ധന വന്ദേ ഭാരത് എക്‌സ്പ്രസിന് ഉണ്ടാകും

പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മിച്ച വേഗമേറിയ തീവണ്ടിയായ ട്രെയിന്‍ 18 അഥവാ വന്ദേഭാരത് എക്‌സ്പ്രസിന്റെ നിരക്കുകള്‍ക്ക് തിരുമാനമായി. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഡല്‍ഹിയില്‍ നിന്നും വാരണാസി വരെ പേകുന്നതിന് എയര്‍കണ്ടീഷന്‍ ചെയര്‍ കാര്‍ സീറ്റിന് 1,850 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസ് ചാര്‍ജില്‍ 3,520 രൂപയുമായിരിക്കും വിലയെന്ന് ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിച്ചു.

അതുപേലെ തന്നെ മടക്കയാത്രയില്‍ എയര്‍കണ്ടീഷന്‍ ചെയര്‍ സീറ്റിന് 1,795 രൂപയും, എക്‌സിക്യൂട്ടീവ് ടിക്കറ്റിന് 3,470 രൂപയുമാണ് വില. ഈ മാസം 15ന് വന്ദേഭാരത് എക്‌സ്പ്രസ് ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യപ്പെടും.ലോക നിലവാരത്തിലുള്ള ട്രെയിന്‍ ഇന്ത്യക്ക് തദ്ദേശീയമായി നിര്‍മ്മിക്കാനാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വന്ദേ ഭാരത് എക്‌സ്പ്രസ്

നിലവില്‍ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായിരിക്കും പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക. ശതാബ്ദി എക്‌സ്പ്രസിനേക്കാള്‍ 40-50 ശതമാനത്തില്‍ കൂടുതല്‍ വേഗതയുള്ള ട്രെയിനാണിത്. പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ് .എന്നാല്‍ ശതാബ്ദി എക്‌സ്പ്രസിന്റെ എക്‌സിക്യൂട്ടിവ്, ചെയര്‍കാര്‍ എന്നിവയേക്കാള്‍ 40-50 ശതമാനം നിരക്ക് വര്‍ദ്ധന വന്ദേ ഭാരത് എക്‌സ്പ്രസിന് ഉണ്ടാകും

ന്യൂഡല്‍ഹില്‍ നിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്കാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ആദ്യം സര്‍വീസ് തുടങ്ങുക.  ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ പൂര്‍ണ്ണമായും തദ്ദേശീയമായാണ് നിര്‍മിച്ചത്.
97 കോടി രൂപ ചെലവില്‍ 18 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിന്‍ ഓടാന്‍ പ്രത്യേക എന്‍ജിന്റെ ആവശ്യമില്ല. മെട്രോ ട്രെയിനുകളുടെ മാതൃകയില്‍ കോച്ചുകള്‍ക്ക് അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെയാണ് ട്രെയിന്‍ ചലിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍