UPDATES

യാത്ര

അവിസ്മരണീയം, ആര്‍ട്ടിക് വഴി മോസ്‌കോയില്‍ നിന്നും നോര്‍വയിലേക്കൊരു ട്രെയിന്‍ യാത്ര

മൂന്ന് വ്യത്യസ്ത ക്ലാസുകളിലായി രണ്ട് റെസ്റ്റോറന്റ് കാറുകളും, സ്ലീപ്പിംഗ് ക്യാബിനുകളും ട്രെയിനിലുണ്ട്.

സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നും ആര്‍ട്ടിക് പ്രദേശങ്ങള്‍ വഴി നോര്‍വേയിലേക്ക് റഷ്യ ആദ്യത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞയാഴ്ച 91 യാത്രക്കാരുമായി ആദ്യ സര്‍വീസ് നടത്തി. ജര്‍മ്മന്‍ ടൂര്‍ ഓപ്പറേറ്ററായ’ലെര്‍നൈഡി ട്രെയിന്‍ ആന്‍ഡ് ക്രൂയിസാ’ണ് ഈ സംരംഭത്തിന് പിന്നിലുള്ള കമ്പനി. റഷ്യന്‍ ആര്‍ട്ടിക് വഴി മറ്റാരും യാത്രകള്‍ വാഗ്ദാനം ചെയ്യാത്തതിനാലാണ് അവര്‍ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്.

‘സറെന്‍ഗോള്‍ഡ്’ എന്നാണ് ട്രെയിനിന്റെ പേര്. മൂന്ന് വ്യത്യസ്ത ക്ലാസുകളിലായി രണ്ട് റെസ്റ്റോറന്റ് കാറുകളും, സ്ലീപ്പിംഗ് ക്യാബിനുകളും ട്രെയിനിലുണ്ട്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നുമാണ് ടൂര്‍ ആരംഭിക്കുന്നത്. അവിടെ യാത്രക്കാര്‍ക്ക് ക്രെംലിന്‍,സെന്റ് ബേസില്‍ കത്തീഡ്രല്‍ എന്നിവ കാണാന്‍ കഴിയും. തിടര്‍ന്ന് ഒരു എക്‌സ്പ്രസ് ട്രെയിന്‍ നിങ്ങളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് കൊണ്ടുപോകും. അവിടെ കുറച്ചു ദിവസം ചെലവഴിക്കാം. ആര്‍ട്ടിക് യാത്ര തുടങ്ങുന്നതിനു മുന്‍പ് ‘കിഴി’ ദ്വീപിലെ പ്രസിദ്ധമായ തടികൊണ്ട് നിര്‍മ്മിച്ച പള്ളിയും കാണാം. അവസാനമായി, യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ സോളോവെറ്റ്‌സ്‌കി ദ്വീപുകളിലേ മൊണാസ്ട്രികളിലേക്ക് കടത്തുവള്ളത്തിലൂടെ സഞ്ചരിക്കുകയും ചെയ്യാം. അപ്പോഴേക്കും വടക്കന്‍ നഗരമായ പെട്രോസാവോഡ്സ്‌കില്‍ സറെന്‍ഗോള്‍ഡ് നിങ്ങളെ കാത്തുനില്‍ക്കുന്നുണ്ടാകും.

ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിക് നഗരമായ മര്‍മാന്‍സ്‌ക് ആണ് അടുത്ത സ്റ്റോപ്പ്. ഒരു വ്യാവസായിക കേന്ദ്രമാണെങ്കിലും അതിശയകരമായ പ്രകൃതിദൃശ്യങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണത്. പിറ്റേന്ന് രാവിലെട്രെയിനില്‍ നിന്നിറങ്ങി ‘നോര്‍വേയുടെ അതിര്‍ത്തിക്കപ്പുറത്തുള്ള കിര്‍ക്കെന്‍സിലേക്ക് ബസ്സില്‍ കൊണ്ടുപോകും. നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലേക്കാണ് അടുത്ത യാത്ര.

11 ദിവസത്തേക്ക് ഒരാള്‍ക് ഏകദേശം 4017 യുഎസ് ഡോളര്‍ (2,80,000 രൂപ) ആണ് ചിലവ് വരുന്നത്. ഭക്ഷണവും താമസവുമടക്കം അവിടെച്ചെന്നിട്ടുള്ള വിമാന ടിക്കറ്റുകള്‍വരെ അതില്‍പെടും. ഇപ്പോള്‍ രണ്ട് ട്രെയിനുകളാണ് ദിനംപ്രതി സര്‍വ്വീസ് നടത്തുന്നത്. 2021 ആവുമ്പോഴേക്കും അത് നാലായി ഉയര്‍ത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Read More : സന്തോഷത്തിന്റെ രഹസ്യം കണ്ടെത്താന്‍ നിങ്ങള്‍ റെഡിയാണൊ ? എങ്കില്‍ കൊണ്ടുപോകാന്‍ ഐകിയും റെഡിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍