UPDATES

യാത്ര

കേരള ടൂറിസം സംരംഭത്തില്‍ നിന്നും ട്രാന്‍സ് ജെന്‍ഡറുകള്‍ വിട്ടുനില്‍ക്കുന്നു

റിസോഴ്സ് പേഴ്സണ്‍സ് ആകുന്നതിനായി ട്രാന്‍സ് ജെന്‍ഡറുകള്‍കള്‍ക്കും അംഗപരിമിതര്‍ക്കും മുന്‍ പ്രവൃത്തിപരിചയത്തിന്റെ ആവശ്യമില്ല. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും ഇവര്‍ക്ക് ഇളവുകളുണ്ട്.

കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി ട്രാന്‍സ് ജെന്‍ഡറുകളെ ടൂറിസം റിസോഴ്സ് പേഴ്സണായി നിയമിക്കുന്നതിനായും, ടൂറിസം ഗ്രാമസഭകള്‍ ലക്ഷ്യമിട്ടും ആരംഭിച്ച കേരള ടൂറിസം സംരംഭത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. 14 ജില്ലകളില്‍ വെറും പത്ത് അപേക്ഷകര്‍ മാത്രമാണ് ഇതുവരെ മുന്നോട്ട് വന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനായി ഒരു അവസം കൂടി നല്‍കുമെന്നും ഓരോ സംസ്ഥാനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 750 റിസോഴ്സ് പേഴ്സണുകളുടെ അഞ്ച് റീജണല്‍ ട്രെയിനിംഗ് പ്രോഗ്രാം അവസാനിക്കുമ്പോഴായിരിക്കും ഇതെന്നും സ്റ്റേറ്റ് ആര്‍ടി മിഷണ്‍ കോഡിനേറ്റര്‍ എ.രൂപേഷ് കുമാര്‍ പറഞ്ഞു.

റിസോഴ്സ് പേഴ്സണ്‍സ് ആകുന്നതിനായി ട്രാന്‍സ് ജെന്‍ഡറുകള്‍കള്‍ക്കും അംഗപരിമിതര്‍ക്കും മുന്‍ പ്രവൃത്തിപരിചയത്തിന്റെ ആവശ്യമില്ല. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും ഇവര്‍ക്ക് ഇളവുകളുണ്ട്. മുന്‍പ് കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ഭിന്നലിംഗക്കാര്‍ രാജി വച്ച് പോയതിനാല്‍ ടൂറിസം അധികൃതര്‍ക്കും ആശങ്കയുണ്ട്. അംഗപരിമിതര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ടൂറിസം പ്രചരിപ്പിക്കുന്നതിനുള്ള പങ്കാളിത്തമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള 2017 സ്റ്റേറ്റ് ടൂറിസം പോളിസിയുടെ ഭാഗമായാണ് ഇതെന്ന് രൂപേഷ് കുമാര്‍ പറയുന്നു. 2022 ഓടെ വിദേശ സഞ്ചാരികളുടെ വരവ് 100 ശതമാനവും പ്രാദേശിക സഞ്ചാരികളുടെ വരവ് 50 ശതമാനവും ആയി വര്‍ദ്ധിപ്പിക്കാനായി റിസോഴ്സ് പേഴ്സണുകള്‍ പ്രധാന പങ്ക് വഹിയ്ക്കണം.

”അതേസമയം, 28 പോസ്റ്റുകളാണ് അംഗപരിമിതര്‍ക്കുള്ളത്. എന്നാല്‍ 38 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. സാധാരണആളുകള്‍ക്കായി 750പോസ്റ്റുകളാണ് ഉണ്ടായിരുന്നത്. അതിലേക്ക് 2,900 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതൊരു സ്ഥിരമായ ജോലി അല്ലെങ്കിലും ഡോക്ടറേറ്റ് ലഭിച്ചവര്‍ വരെ ലിസ്റ്റില്‍ ഉണ്ട്. ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ 250 റിസോഴ്സ് പേഴ്സണുകളെ നിയമിക്കും” – രൂപേഷ് പറഞ്ഞു. വരും ദിവസങ്ങളില്‍ 1,000 ടൂറിസം ഗ്രാമസഭകള്‍ ഉണ്ടാക്കാനാണ് പദ്ധതിയിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍