UPDATES

യാത്ര

കേരളത്തില്‍ സഞ്ചാരികള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യം ഉറപ്പാക്കാന്‍ ടോയ്‌ലെറ്റ് മാപ്പിംഗ്

ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭാവിയില്‍ 20 സ്ഥലങ്ങളെ തിരഞ്ഞെടുപ്പ് മാലിന്യമുക്ത സ്ഥലങ്ങളായി പ്രഖ്യാപിക്കും

ഒരു രാജ്യത്തോ അല്ലെങ്കില്‍ സംസ്ഥാനത്തോ വരുന്ന സഞ്ചാരികള്‍ക്ക് ടോയ്‌ലെറ്റുകളുടെ കുറവ് ഉണ്ടെങ്കില്‍ അവിടെ എങ്ങനെ ടൂറിസം വളര്‍ച്ച പ്രാപിക്കും? കേരളത്തിലെ മനോഹരമായ സ്ഥലങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്, അവരുടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.

ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ അന്ത്യ പരിഹാരമായാണ്, റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സംസ്ഥാനത്തെ ആദ്യത്തെ ടോയ്‌ലെറ്റ് മാപ്പിംങ് എന്ന പദ്ധതി ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നത്. ആളുകള്‍ സ്വന്തം വീട്ടില്‍ സഞ്ചാരികള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യം ഒരുക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡിക്കായി മിഷന്‍ ശുപാര്‍ശ ചെയ്യുന്നതായിരിക്കും.

ആര്‍ടി (RT) നയം അനുസരിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ആര്‍ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പ് വരുത്താന്‍ ടോയ്ലെറ്റ് മാപ്പിംങ് എന്ന നടപടി അത്യാവശ്യമാണ്. നിലവില്‍ സംസ്ഥാനത്തെ പൊതുടോയ്‌ലറ്റുകളും വാഷ്‌റൂമുകളുമായിരിക്കും ആദ്യം മാപ്പ് ചെയ്യുന്നത്. പിന്നീട് ഈ സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത മറ്റ് സ്ഥലങ്ങളിലായിരിക്കും മാപ്പ് ചെയ്യുന്നത്.

ഒരു വലിയ വെല്ലുവിളി എന്താണെന്നാല്‍, ചെറിയ ഫീസില്‍ ഈ സൗകര്യം ഒരുക്കുന്ന വീടുകളും സ്ഥാപനങ്ങളും കണ്ടു പിടിക്കുക എന്നതാണ്. വൃത്തിയാണ് ടോയ്‌ലെറ്റുകളിലെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ ഈ സംവിധാനം നല്‍കുന്ന സ്ഥലങ്ങള്‍ക്ക് റേറ്റിംഗ് നല്‍കും. സന്ദര്‍ശകര്‍ക്ക് ടോയ്‌ലെറ്റ് കണ്ടുപിടിക്കാന്‍ ഒരു ഡിജിറ്റല്‍ സംവിധാനം ഉടന്‍ തന്നെ പുറത്തിറക്കും.

ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭാവിയില്‍ 20 സ്ഥലങ്ങളെ തിരഞ്ഞെടുപ്പ് മാലിന്യമുക്ത സ്ഥലങ്ങളായി പ്രഖ്യാപിക്കും. പള്ളുരുത്തി, ആലപ്പുഴ ഫിനിഷിംഗ് പോയിന്റ്, മാരാരി ബീച്ച്, മുഹമ്മ, കുമരകം, വൈക്കം, പൂവാര്‍, ഫോര്‍ട്ട് കൊച്ചി, മൂന്നാര്‍, ധര്‍മ്മടം, ബേക്കല്‍, വലിയപറമ്പ, തേക്കടി, കോവളം, ഒളവണ്ണ, ആതിരപ്പള്ളി, മുഴപ്പിലങ്ങാട്, വെള്ളിനേഴി, വൈത്തിരി, അമ്പലവയല്‍ എന്നീ സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കായലുകളെയും പറ്റി പഠനങ്ങള്‍ നടത്തുകയും അതുപോലെ ‘ വേസ്റ്റ് ഫ്രീ അഷ്ടമുടി’, ‘ക്ലീന്‍ വേമ്പനാട്’ എന്നീ പദ്ധതികള്‍ മിഷന്‍ ഏറ്റെടുക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍