UPDATES

യാത്ര

സോളോയും അഡ്വഞ്ചറും മാത്രമല്ല 2018-ലെ ട്രാവല്‍ ട്രെന്‍ഡുകള്‍

കടലിനടിയില്‍ ഡൈവിംഗ് നടത്തുക, ആഫ്രിക്കയിലെ കൊടുംകാടുകളില്‍ സഞ്ചരിക്കുക ഇതുപോലെയുള്ള കാര്യങ്ങളാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് താല്‍പര്യം.

അതിര്‍ത്തികളും അതിരുകളും ഒന്നും യാത്രാപ്രിയരെ ബാധിക്കാറില്ല. യുഎസ്, യുകെ, ഫ്രാന്‍സ്, സ്പെയ്ന്‍, ചൈന ഇവയൊക്കെ എപ്പോഴും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. കാലം മാറുന്നതിന് അനുസരിച്ച് വിനോദസഞ്ചാര മേഖലയില്‍ മാറ്റം വന്നു കൊണ്ടിരിക്കുന്നു. കടലിനടിയില്‍ ഡൈവിംഗ് നടത്തുക, ആഫ്രിക്കയിലെ കൊടുംകാടുകളില്‍ സഞ്ചരിക്കുക ഇതുപോലെയുള്ള കാര്യങ്ങളാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് താല്‍പര്യം. മുന്‍പുള്ള പോലെ മനോഹരമായ സ്ഥലങ്ങളുള്ള യാത്രകളെക്കാള്‍ സാഹസിക യാത്രകള്‍ക്കാണ് ഇപ്പോഴുള്ളവര്‍ക്ക് താല്പര്യം. അവധിക്കാലത്ത് സ്ഥിരമായി പോകുന്ന സ്ഥലങ്ങളെക്കാള്‍ സഞ്ചാരികള്‍ ഇപ്പോള്‍ സാഹസികത കൂടുതലുള്ള പുതിയ സ്ഥലങ്ങളിലേക്ക് തങ്ങളുടെ യാത്ര വ്യാപിപ്പിച്ചിരിക്കുന്നു. വിനോദസഞ്ചാര മേഖലയില്‍ ഇത്തരത്തിലൊരു മാറ്റം വരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്.

ആഡംബര ടൂറിസ വ്യവസായത്തിന്റെ വളര്‍ച്ച

പ്രകൃതിയുടെ മടിത്തട്ടിലുള്ള ആഡംബര ക്യാംപുകളാണ് ലോകത്ത് എമ്പാടുമുള്ള സഞ്ചാരികള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ആഡംബര ടൂറിസത്തിന്റെ വളര്‍ച്ചയുടെ ഒരു പ്രധാന കാരണമാണ് ഇത്. അലൈഡ് മാര്‍ക്കറ്റ് റിസേര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം, ആഡംബര ടൂറിസം വിപണി 2022-ഓടെ 1,154 ബില്യണ്‍ ഡോളറിലേക്ക് എത്തും.

അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ട്രാവല്‍ ഡെസ്റ്റിനേഷനുകള്‍ക്ക് സഞ്ചാരികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്ന ആഡംബര താമസം ഒരുക്കി കൊടുക്കണം. മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നതിനൊപ്പം സഞ്ചാരികള്‍ക്ക് മികച്ച സേവനങ്ങളും, ഗുണമേന്മയുള്ള ക്യാംപുകളും, ബെഡുകളും, നല്ല ഭക്ഷണവും, യാത്രാ സൗകര്യവും നല്‍കണം.

വൈല്‍ഡ്ലൈഫ് ടൂറിസം വളരുന്നു

സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം വൈല്‍ഡ്ലൈഫ് ടൂറിസത്തോടാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെ അടുത്ത് കാണാന്‍ ആളുകള്‍ സഫാരി ട്രിപ്പുകള്‍ തിരഞ്ഞെടുക്കുന്നു. ആഫ്രിക്കന്‍ ടൂറിസത്തിന്റെ ഒരു പ്രധാന ഭാഗമാണ് വൈല്‍ഡ്ലൈഫ് ടൂറിസമെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ സാഹസികയാത്രകളിലുണ്ടായ വളര്‍ച്ച 17ശതമാനമാണെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. 22ശതമാനമാണ് വൈല്‍ഡ്ലൈഫ് സഫാരിയിലുണ്ടായ വളര്‍ച്ച. സുരക്ഷിതമല്ലാത്ത സഫാരി യാത്രകള്‍ കാരണം കെനിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാ സൗകര്യത്തോടെയും സുരക്ഷിതത്വത്തോടെയുമാണ് എല്ലാ ഹോളിഡേ പാക്കേജുകളും ഒരുക്കിയിരിക്കുന്നത്.

അധികം പേരും സഞ്ചരിക്കാത്ത വഴികളിലൂടെ

അധികം ആരും സഞ്ചരിക്കാത്ത സ്ഥലങ്ങളും രാജ്യങ്ങളുമൊക്കെയാണ് ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. ഓരോ വര്‍ഷവും ഡൊമിനിഷ്യയില്‍ 73,000 സഞ്ചാരികളും, ടോംഗയില്‍ 45,000 സഞ്ചാരികളും, ബൂട്ടാനില്‍ 37,000 സഞ്ചാരികളുമാണ് എത്തുന്നത്. സഞ്ചാരികളുടെ സൗകര്യങ്ങള്‍ക്കുള്ള അപര്യാപ്തത, വിസ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍, യാത്രാ സൗകര്യങ്ങളുടെ കുറവ് എന്നിവയാണ് ഈ സ്ഥലങ്ങളിലേക്കൊന്നും അധികം സഞ്ചാരികള്‍ എത്താതിരിക്കുന്നതിനുള്ള കാരണം.

അതേസമയം, കെനിയ, റുവാന്‍ഡ, അരിസോണ, നേപ്പാള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കൂടുതലും സഞ്ചാരികള്‍ എത്തുന്നത്. എബിടിഎ റിപ്പോര്‍ട്ട് അനുസരിച്ച് മികച്ച 12ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ നേപ്പാളും, റുവാന്‍ഡയും ഇടം നേടിയിട്ടുണ്ട്. ടാന്‍സാനിയയിലെ വൈല്‍ഡ്ലൈഫ് സഫാരി അരിസോണയിലെ മനോഹരമായ റോഡ് ട്രിപ്പുകള്‍, പൊഖ്റയിലെ ബംജീ ജംപിംങ് എന്നിവയാണ് ഈ സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

ഒറ്റയ്ക്കുള്ള യാത്രകള്‍

സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഒറ്റയ്ക്കുള്ള യാത്രകളോടാണ് പ്രിയം. ട്രാവല്‍ കമ്പനികള്‍ അത് അനുസരിച്ചുള്ള ടൂര്‍ പാക്കുകളും ഇപ്പോള്‍ പുറത്തിറക്കുന്നുണ്ട്. മികച്ച ഓഫറുകളാണ് ഇത്തരത്തിലുള്ള യാത്രികര്‍ക്ക് അവര്‍ നല്‍കുന്നത്. ഏകദേശം 51ശതമാനം ആളുകളും ഇപ്പോള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് താല്പര്യപ്പെടുന്നത്. കറന്‍സി വ്യതിയാനങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും, ചിലവ് കുറയ്ക്കാനും സാധിക്കുന്നു.

ബഡ്ജറ്റ് അനുസരിച്ച് ഇഷ്ടമുള്ള സ്ഥലത്ത് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാം. ആരും ചോദ്യം ചെയ്യില്ല. ഒറ്റയ്ക്ക് യാത്രചെയ്യുന്നവരില്‍ 56ശതമാനം ആളുകളും അടുത്ത 12മാസങ്ങള്‍ക്കുള്ളില്‍ അടുത്ത സോളോ ട്രിപ്പിനുള്ള പദ്ധതികള്‍ ഒരുക്കിയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

29 സംസ്ഥാനങ്ങള്‍, 4 യൂണിയന്‍ ടെറിറ്ററീസ്; ലക്കും ലഗാനുമില്ലാതെ ഒരുത്തന്‍ ഒറ്റയ്ക്ക് ചുറ്റിയടിച്ച കഥ

ഇതാണ് ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍